Monday, 18 October 2021

പൊതുജനാരോഗ്യം


Text Formatted

ആരോഗ്യം ഭരണകൂടങ്ങളുടെ തലവര വരയ്ക്കും

സമീപകാല തെരഞ്ഞെടുപ്പുകളില്‍ അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിനെ അടിച്ചുകൂട്ടിക്കളഞ്ഞതും കേരളത്തില്‍ പിണറായി വിജയന് പിന്നെയും കസേര വലിച്ചിട്ടു കൊടുത്തതും ഒരേ ഘടകമായിരുന്നു; പൊതുജനാരോഗ്യം. 

Image Full Width
Image Caption
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ ഓക്‌സിജന്‍ ലഭ്യത പരിശോധിക്കാന്‍ ആരംഭിച്ച ഓക്‌സിജന്‍ വാര്‍ റൂമുകളിലൊന്ന് / Photo: Pinarayi Vijayan, Fb
Text Formatted

രോഗ്യസംവിധാനം ഭരണകൂടങ്ങളുടെ തലവര വരയ്ക്കുന്നു എന്നത് ശുഭസൂചകമാണ്. ഭാവിയില്‍ മോദി ഭരണത്തെ ചാമ്പലാക്കാന്‍ പോകുന്നത് ഇന്ന് കത്തിയെരിയുന്ന ചിതകളാകും. ബൈഡന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ ആരോഗ്യ മേഖലയില്‍ അടിമുടി അഴിച്ചുപണിയല്‍ നടക്കുന്നു. 2014ല്‍ തന്നെ കോമണ്‍വെല്‍ത്ത് ഫണ്ട് നടത്തിയ പഠനത്തില്‍ (Mirror, Mirror on the wall) അമേരിക്കന്‍ ആരോഗ്യ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആരോഗ്യ മേഖലയില്‍ ലോകത്തേറ്റവും ധനവിനിയോഗം ചെയ്യുന്ന അമേരിക്ക ഏഴാം സ്ഥാനത്തേക്ക് തഴയപ്പെട്ടിരുന്നു. അതിന്റെ പകുതി മാത്രം ചെലവാക്കുന്ന ക്യൂബയില്‍ life expectancy അമേരിക്കയെക്കാള്‍ കൂടുതലാണുതാനും. 

പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ബൈഡന്‍ ശ്രദ്ധ ചെലുത്തുന്നത്.
ഒന്ന്; പ്രാഥമികോരോഗ്യ രംഗം വിപുലപ്പെടുത്തുക, ഒബാമ ഒപ്പുവെച്ച പോലെ എല്ലാവര്‍ക്കും താങ്ങാനാവുന്ന വിധം ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക.
രണ്ട്; പൊതുജനാരോഗ്യത്തിന്റെ സാമൂഹിക വശങ്ങള്‍ മെച്ചപ്പെടുത്തുക. ഇനിയൊരു പാന്‍ഡെമിക്കിനെ എതിരിടാന്‍ അമേരിക്ക സജ്ജമായിക്കൊണ്ടിരിക്കുന്നു. 

biden
ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങള്‍ പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പു വെക്കുന്ന യു.എസ്​. പ്രസിഡൻറ്​ ജോ ബൈഡന്‍ / Photo: President Biden, Twitter

ഇങ്ങുദൂരെ, കേരളത്തില്‍ ഒരു ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കോവിഡിനെ രോഗമായി മാത്രം കാണാതെ ആരോഗ്യ അടിയന്തരാവസ്ഥ ഏല്‍പ്പ