Monday, 18 October 2021

തമിഴ് കഥ


Text Formatted

ആഴമുള്ള ആഭ്യന്തരവിചാരണ

ഞങ്ങളുടെ മുന്നില്‍ കൃത്യവും വിശാലവുമായ ശവക്കുഴി തയ്യാറാക്കപ്പെട്ടിരുന്നു. പട്ടാളക്കാര്‍ ഞങ്ങള്‍ എണ്‍പത്താറു പേരെയും എഴുന്നേല്‍പ്പിച്ച് വരിയായി നിര്‍ത്തി. ആ വരിയെ നടന്നുചെന്ന് ശവക്കുഴിയിലേക്കിറങ്ങാന്‍ അവര്‍ പറഞ്ഞു. 

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ഒന്ന്

ഫ്രാന്‍സ് കാഫ്കയുടെ പ്രസിദ്ധമായ ഒരു നോവലിനും ഈ ചെറുകഥയ്ക്കും ഒരു യോജിപ്പും ഒരു വ്യത്യാസവുമുണ്ട്. അദ്ദേഹമെഴുതിയ നോവലിന്റെ തലക്കെട്ട് "വിചാരണ' എന്നാണ്. ഈ കഥയുടെ തലക്കെട്ട് "ആഴമുള്ള ആഭ്യന്തര വിചാരണ.' വ്യത്യാസമെന്തെന്നാല്‍ കാഫ്കയുടെ നായകന് ആദരണീയമായ ഒരു പേരില്ലായെങ്കിലും എന്ന അക്ഷരമുപയോഗിച്ചെങ്കിലും കാഫ്ക അയാളെ അടയാളപ്പെടുത്തുന്നുണ്ട്. നമ്മുടെ നായകന് അതിനുപോലും വകയില്ല. നമുക്കിപ്പോള്‍ നേരെ കഥയിലേക്ക് പോകാം.

എണ്‍പത്തഞ്ച് തലയോട്ടികളെയും കൂനകൂട്ടിയ മനുഷ്യാസ്ഥികൂടങ്ങളെയും കുഴിച്ചെടുക്കപ്പെട്ടതും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ശവക്കുഴി കണ്ടെത്തിയതും മുതല്‍ക്ക് ഈ കഥ തുടങ്ങുകയാണ്.

ജാഫ്‌നാ പട്ടണത്തില്‍ നിന്ന് നാലു മൈല്‍ ദൂരെയാണ് മണ്‍കുമ്പാന്‍ ഗ്രാമം. അവിടെത്തന്നെയാണ് ദ്വീപുപ്രദേശത്തേക്കുള്ള പ്രധാനപ്പെട്ട കുടിവെള്ള വിതരണ കേന്ദ്രമുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചു മാസത്തില്‍ ആ കേന്ദ്രത്തില്‍ നിന്ന് ഭൂമിക്കടിയിലൂടെ പൈപ്പുകളിട്ട് പുങ്കുടുദ്വീപിലേക്ക് കുടിവെള്ള വിതരണം ചെയ്യുന്നതിനായുള്ള പദ്ധതിക്കുവേണ്ടി ജോലികളാരംഭിച്ചു. മണ്‍കുമ്പാനില്‍ നിന്ന് രണ്ടു മൈലുകള്‍ ദൂരത്തോളം പൈപ്പുകളിടാനായി നിലം കുഴിക്കുന്നത് വലിയ ശ്രമകരമായ കാര്യമല്ല. മണ്‍കുമ്പാനിലെ മണല്‍ ഈര്‍പ്പമുള്ളതും പൂവു പോലെയുള്ളതുമായ തരിമണലാണ്. വെള്ളത്തെ വെട്ടുന്നതുപോലെ നിലത്തെയും വെട്ടാന്‍ കഴിയും. എന്നാല്‍ രണ്ടു മൈലുകള്‍ക്കപ്പുറം ഭൂമി കളിമണ്ണും ചുണ്ണാമ്പും കലര്‍ന്ന് കട്ടിയായ നിലമായി മാറും. ഭൂമിയെ കുഴിക്കുന്നതും പൈപ്പുകളിടുന്നതും കുറച്ച് ശ്രമകരമായ കാര്യം തന്നെയാണ്. ആ ഉറപ്പുള്ള നിലം തുടങ്ങുന്ന ഗ്രാമത്തിന്റെ പേര് ഊരിപ്പുലം എന്നാണ്.

ഊരിപ്പുലത്തില്‍ കുടിവെള്ളവിതരണ നിര്‍ഗ്ഗമന സമിതിയുടെ പണിക്കാര്‍ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് ഭൂമിയെ ആഴത്തില്‍ കിളയ്ക്കാന്‍ തുടങ്ങിയപ്പോള്‍ എണ്‍പത്തഞ്ച് മനുഷ്യ തലയോട്ടികളും അസ്ഥികൂടങ്ങളുമടങ്ങിയ ശവക്കുഴി കണ്ടെത്തി. ഉടനടിത്തന്നെ ഊറാത്തുറൈയില്‍ നിന്ന് പോലീസുകാര്‍ വന്ന് ശ