Tuesday, 19 October 2021

ലൈംഗിക ന്യൂനപക്ഷം


Text Formatted

തരിക സഹജരേ, ഞങ്ങള്‍ക്കൊരു മനുഷ്യമുദ്ര, മറപ്പുര

അപരന്റെ ലൈംഗികതയെ അതിലൈംഗികതയായും, സ്വവര്‍ഗ ലൈംഗികതയെ ശത്രുവിന്റെ സ്വഭാവമായും തിരിച്ചറിയുന്ന പ്രക്രിയ സ്വവര്‍ഗ ഭീതിയുടെ തന്നെ ഉല്‍പന്നമാണ്. സ്വവര്‍ഗ ഭീതിയെ മുന്‍നിര്‍ത്തിയുള്ള (പുതിയ) ചര്‍ച്ചകളില്‍ ഈ മാതിരിയുള്ള സങ്കീര്‍ണതകളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.

Image Full Width
Image Caption
ഫ്ളോറിഡയിലെ പള്‍സ് ഓര്‍ലാന്റോ ഗേ നിശാക്ലബിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവര്‍ക്ക് 2016 ലെ പ്രൈഡ് മാര്‍ച്ചില്‍ ദേശീയ സ്മാരകമായ സ്റ്റോണ്‍വാള്‍ ഇന്നിനുമുന്നില്‍ ആദരവര്‍പ്പിച്ചപ്പോള്‍. ആക്രമണത്തില്‍ 49 പേരാണ്​ കൊല്ലപ്പെട്ടത്​ / Photo: Wikimedia Commons
Text Formatted

ന്റെ സഹോദരങ്ങളോട്, അതിജീവിക്കാന്‍ ഞാനേറെ ശ്രമിച്ചു,
ഞാന്‍ തോറ്റുപോയി, എന്നോട് ക്ഷമിക്കൂ.
എന്റെ സുഹൃത്തുക്കളെ, അതു വളരെ ക്രൂരമായിരുന്നു.
എതിര്‍ക്കാനായില്ല. ഞാന്‍ നന്നേ ദുര്‍ബലയാണ്.
എന്നോട് ക്ഷമിക്കൂ.
ലോകമെത്ര കെട്ടതാണ്.
പക്ഷേ, ഞാനതു പൊറുക്കുന്നു.

ഈജിപ്ഷ്യന്‍ ക്വിയര്‍ ആക്ടിവിസ്റ്റ് സാറ ഹെഗാസിയുടെ മരണക്കുറിപ്പാണിത്. 
2020 ജൂണ്‍ 15 നാണ് സാറ ആത്മഹത്യ ചെയ്യുന്നത്. 2017 സെപ്റ്റംബര്‍ 22 ന് Mashrou' Leila ബാന്‍ഡ് സംഘടിപ്പിച്ച സംഗീതപരിപാടിയില്‍ പങ്കെടുക്കവേ മഴവില്‍ പതാക വീശിയതിനാണ് സാറ ഹെഗാസിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സാറയെ ക്രൂരമായി പീഡിപ്പിച്ചു. സ്വവര്‍ഗഭീതിയുടെ അവസാന രക്തസാക്ഷിയൊന്നുമല്ല സാറ. സാറയ്ക്കുമുമ്പും ശേഷവും ഒരുപാട് ക്വിയര്‍ മനുഷ്യര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്, കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സ്വവര്‍ഗഭീതിയുടെ ചരിത്രത്തെ കുറിച്ചുള്ള ആലോചനകള്‍ക്ക് രേഖീയമായ ഒരു ജീവിതമൊന്നുമില്ല. 

sara
സാറ ഹെഗാസി / Photo: Wikimedia Commons

ഒരുപക്ഷേ ചരിത്രത്തിലെ ഏറ്റവും സ്വവര്‍ഗ ഭീതിദമായ അന്തരീക്ഷമായിരുന്നു, ഇരുപതാം നൂറ്റാണ്ടിലേത്. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ അധികാരത്തിലേറിയശേഷം സ്വവര്‍ഗാനുരാഗികള്‍ വലിയ തോതില്‍ വേട്ടയാടപ്പെട്ട