Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍ - 6

ജയചന്ദ്രന്‍ വന്നില്ല, എം.ബി.എസ് കുളത്തൂപ്പുഴ രവിയെ പാട്ടുകാരനാക്കി

എം.ബി.എസിലെ ക്ഷിപ്രകോപി ജയചന്ദ്രനോട് ഫോണിലൂടെത്തന്നെ തന്റെ അസന്തുഷ്ടി അറിയിച്ചു. എന്നിട്ട് മറ്റു ഗായകരെ വിളിച്ചു, 'രവീ, നീയാണ് ലീഡ് സിംഗര്‍.' അന്നത്തെ കുളത്തൂപ്പുഴ രവി പിന്നെ രവീന്ദ്രനായി; യേശുദാസിന്റെ ശബ്ദത്തിന്റെ എല്ലാ സാധ്യതകളെയും തനിക്കാവും വിധം ഉപയോഗിച്ച് ഒന്നും പറയാതെ കടന്നു പോയി. 

Image Full Width
Image Caption
‘ചെങ്കൊടി' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പാട്ട്​ റെക്കോർഡിങ് മദ്രാസിലെ എ.വി.എം തിയറ്ററിൽ നടന്നപ്പോൾ: (ഇടത്തുനിന്ന്​)​: മനോഹരൻ, ജയറാം, യു. ജയചന്ദ്രൻ, എം.ബി. ​ശ്രീനിവാസൻ, കുളത്തൂപ്പുഴ രവി, സി.ഒ. ആന്റോ
Text Formatted

രു സൗത്തിന്ത്യന്‍ ടൂറിന്റെ ഭാഗമായി, അതിനുമുമ്പ് ഒരു പ്രാവശ്യമേ ഞാന്‍ മദ്രാസില്‍ പോയിട്ടുള്ളു. അന്ന് ഞങ്ങള്‍ താമസിച്ചത് എഗ്​മൂരിലെ ‘ബുഹാരി' ഹോട്ടലിലായിരുന്നു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ വടക്കുഭാഗത്ത് പണ്ട്  ‘പാം ലാന്‍ഡ്‌സ്' എന്നൊരു ഹോട്ടലുണ്ടായിരുന്നു. ബുഹാരി ഏതാണ്ട്  അത്തരം ഒരു ‘ആംബിയന്‍സ്' ഉള്ള സ്ഥലമായിട്ടാണ് ഞാന്‍ ഓര്‍ക്കുന്നത്. എനിക്ക് മദ്രാസില്‍ അറിയാവുന്ന ഒരേയൊരു ഹോട്ടല്‍ അതായിരുന്നു. അതുകൊണ്ട് ഞാന്‍ ട്രെയിനിറങ്ങി ഓട്ടോറിക്ഷക്കാരനോട് എന്റെ തമിഴ്ജ്ഞാനം പ്രദര്‍ശിപ്പിച്ച് അയാളെ കുടുകുടെ ചിരിപ്പിച്ച് ബുഹാരിയുടെ മുന്നിലെത്തി. കറന്റ് ബുക്‌സ് തോമസും തോപ്പില്‍ ഭാസിയും ഒന്നിച്ച് ആദ്യമായി മദിരാശിക്ക് വന്നപ്പോള്‍ ഓട്ടോയുടെ സാരഥിയോട് തമിഴ് ജ്ഞാനം പ്രകടിപ്പിച്ച് അബദ്ധത്തിലായതിന്റെ (നുണ) കഥ ആവര്‍ത്തിച്ചുകേട്ട് പരിചയമുള്ളതിനാല്‍ ആദ്യമേ ‘മന്നിപ്പ്' ചോദിച്ചിട്ടാണ് തമിഴ് വിജ്ഞാനീയം പുറത്തെടുത്തത്.  

ബുഹാരിയില്‍ മുറിയെടുത്തശേഷം ഞാന്‍ പി.ജി തന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമയുമായി ഞാന്‍ സംസാരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണോ എന്ന് എനിക്ക് തന്നെ സംശയമായി. ഞാന്‍ സ്ഥലം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 
‘ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു....ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?'
‘ഇല്ല’ എന്നറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘യു ഗോ എഹെഡ് ആന്‍ഡ് ഹാവ് യുവര്‍ ബ്രേക്ക്ഫാസ്റ്റ്. ഐ വില്‍ ബി  ദെയ്ര്‍ സൂണ്‍.'

ഈ നിമിഷത്തില്‍ കാള