Monday, 18 October 2021

നോവൽ വായന


Text Formatted

ജനാഫ്രസ്സ് ഒരു മ്യൂസിയമാകുന്നു

​​​​​​​പുരാവൃത്തങ്ങളെ അടിസ്ഥാനമാക്കി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ബിംബവൽക്കരിക്കുന്ന ഒരു ഗംഭീര നോവലായി ജനാഫ്രസ്സ് മാറുന്നു.

Image Full Width
Image Caption
ചിത്രീകരണം: കെ.പി. മുരളീധരന്‍
Text Formatted

ണചേരുമ്പോൾ പങ്കാളിയെ ഭക്ഷിക്കുന്ന ജീവികളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒന്നുകിൽ മുഴുവനായി. അല്ലെങ്കിൽ പാതി.
പ്രെയിങ് മാൻറീസ്, ചില എട്ടുകാലികൾ, ചിലയിനം തവളകൾ, അനകോണ്ട എന്നിങ്ങനെ ധാരാളം ജീവികൾ രതിക്രീഡയിൽ ഇണയെ പാതിയോ മുഴുവനോ ആയി ഭക്ഷിക്കുന്നവയാണ്. സെക്ഷ്വൽ കാനബലിസം എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്. ഉൽക്കണ്​ഠയെക്കുറിച്ചുള്ള പുസ്തകത്തിൽ ലക്കാൻ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അപരലോകം തന്നിൽ നിന്ന്​പ്രതീക്ഷിക്കുന്നതെന്തെന്ന തിരിച്ചറിവാണ് anxiety യുടെ പ്രധാന കാരണമത്രെ. അപരലോകത്തിൽ മറ്റുള്ളവർ മാത്രമല്ല മറിച്ച് സ്ഥാപനങ്ങൾ, നിയമങ്ങൾ എന്നിങ്ങനെ ആധുനിക സമൂഹം ഒരു ശരാശരി മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നതെന്തൊക്കെയാണോ അതെല്ലാം വരും.

janafres

ഉദാഹരണമായി നിയമം ഒരു വ്യക്തിയിൽ നിന്ന്​പ്രതീക്ഷിക്കുന്നതെന്താണെന്ന്​തിരിച്ചറിയുകയും അതിനനുസരിച്ച്​ പ്രവർത്തിക്കാൻ  സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ anxiety ഉണ്ടാകുന്നു. സ്വന്തം ശരീരം ഇണക്ക്‌ ഭക്ഷണമായി നൽകേണ്ടി വരും എന്ന് അറിയുമ്പോഴും ഇണചേരുന്നതിന് ഈ ജീവികൾ തയ്യാറാകുന്നു. ജീവികളിലെ ഈ സെക്ഷ്വൽ  കാനബലിസ്​റ്റ്​സ്വഭാവമാണ് anxiety യുടെ കാരണത്തെ പ്രതിപാദിക്കുന്നതിനായി ലക്കാൻ ഉദാഹരണമായി ഉപയോഗിക്കുന്നത്.

സാധാരണ, പെൺ ജീവികൾ ആൺ ജീവികളെ ഭക്ഷിക്കുകയാണ് ജീവിവർഗങ്ങളിൽ കാണുന്നത്. ഭക്ഷിക്കപ്പെടും എന്നതുകൊണ്ട് ഇണചേരുന്നതിൽ നിന്ന് ജീവികൾ പുറകോട്ട് പോകാറില്ല. എന്നാൽ ഈ ലൈംഗിക കാനബലിസം ജീവികളിൽ മാത്രമല്ല, മനുഷ്യനിലും ഉണ്ടത്രേ. യഥാർത്ഥവും പ്രതീകാത്മകവുമായ കാനബലിസം മനുഷ്യ ലൈംഗികതയുടെ ഭാഗമാണ്. പ്രതീകാത്മക കാനബലിസം ലൈംഗികാസ്വാദനമായി പൊതുവെ കണക്കാക്കപ്പെടുന്നു. യഥാർത്ഥ ലൈംഗിക കാനബലിസ്റ്റുകൾ കുറ്റവാളികളാണ്. ക്രൂരമായ ലൈംഗിക പീഡനം മുതൽ ലൈംഗിക വേഴ്ചയിലോ