Monday, 18 October 2021

Binge-Watch


Text Formatted

ഫ്ലീബാഗ്​; ആത്മാവില്‍ തുളവീണുപോയവരുടെ ശരീരകഥകള്‍

കൂടുതല്‍ ഉയര്‍ന്ന മുലകള്‍ ഉണ്ടായിരുന്നെങ്കില്‍ താനിത്ര ഫെമിനിസ്റ്റാവില്ലായിരുന്നു എന്ന് പറയുന്ന ഫ്ലീബാഗിൽ നിന്നുമാണ് ഫ്ലീബാഗ് ഫെമിനിസം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടുവന്നിരിക്കുന്നത്. മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വെബ്​ സീരീസിന്റെ വേറിട്ട കാഴ്​ച

Image Full Width
Image Caption
ഫ്ലീബാഗിലെ നായിക ഫോബെ വാലര്‍ ബ്രിഡ്ജ്
Text Formatted

2016 ല്‍ ഹാരി ബ്രാഡ്ബിയറിന്റെ സംവിധാനത്തില്‍ ബി.ബി.സി പ്രക്ഷേപണം ചെയ്ത ഫ്ലീബാഗ് മലയാളികള്‍ക്കിടയില്‍ അത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയ സീരീസ് ആണ്. ഇതിന്റെ തിരക്കഥാകാരിയായ ഫീബി വാലര്‍ ബ്രിഡ്ജ് ആണ് പ്രധാന കഥാപാത്രമായ ഫ്ലീബാഗിനെ അവതരിപ്പിച്ചിരിക്കുന്നതും. 2013 ല്‍ ഫീബി വാലര്‍ ബ്രിഡ്ജ് അവതരിപ്പിച്ച ശ്രദ്ധേയമായ ഒരു വണ്‍ - വുമണ്‍ - ഷോയില്‍നിന്നുമാണ് പിന്നീട് ഫ്ലീബാഗ് ഒരു ടെലിവിഷന്‍ സീരീസായി മാറുന്നത്. സീരീസിലെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവങ്ങള്‍ പരിപൂര്‍ണമായി അവതരിപ്പിക്കാന്‍ വെറും രണ്ട് സീസണുകളിലായുള്ള 12 എപ്പിസോഡുകൊണ്ട് സാധിച്ചിട്ടുണ്ട്.  

ഫ്ലീബാഗ് ഒരു എക്സ്​​പ്രഷണിസ്റ്റ് സീരീസാണ് എന്ന് പറയാം. എന്തുകൊണ്ടെന്നാല്‍ മിക്ക കഥാപാത്രങ്ങള്‍ക്കും വ്യക്തിനാമങ്ങളില്ല. അച്ഛന്‍, അമ്മ, ഗോഡ്മദര്‍, പ്രീസ്റ്റ് (പുരോഹിതന്‍ ) എന്നിങ്ങനെ കഥാപാത്രങ്ങള്‍ ചില ഭാവാധിപന്മാരായി നില്‍ക്കുന്ന കഥാഗാത്രമാണ് ഫ്ലീബാഗിന്റേത്.

ഫ്ലീബാഗിന്റെ അമ്മ എന്ന കഥാപാത്രം സീരീസില്‍ ചലിക്കുന്നില്ല. കഥ നടക്കും മുന്‍പേ അവര്‍ മരിച്ചതാണ്. ശവമടക്ക് രംഗത്തുപോലും അവരുടെ മുഖം കാണിക്കുന്നില്ല. എന്നാലും ഫ്ലീബാഗിന്റെ അമ്മയുടെ സ്വഭാവസവിശേഷതകള്‍ / ശാരീരികസവിശേഷതകള്‍ എല്ലാം കാഴ്ചക്കാരനറിയുന്നു. 

ഫ്ലീബാഗിന്റെ അമ്മയുടെ മുഖം നമുക്കറിയില്ലെങ്കിലും അവരുടെ മുലകളും വയറും എത്ര സുന്ദരമായിരുന്നെന്ന് നമുക്കറിയാം. ഫ്ലീബാഗിന്റെ അമ്മയുടെ ശിഷ്യയും ഇപ്പോഴത്തെ രണ്ടാനമ്മയുമായ മറ്റൊരു സ്ത്രീ നിര്‍മിച്ച ശില്‍പത്തിലൂടെ ആ സ്‌ത്രൈണത നമ്മള്‍ കാണുന്നു. ആ അമ്മയുടെ അര്‍ദ്ധാകാര - സ്‌ത്രൈണശില്‍പത്തിന് സീരീസിന്റെ കഥാഗതിയില്‍ത്തന്നെ സാരമായ പങ്ക് വഹിക്കാനാകുന്നു. 

പൂര്‍വ്വബന്ധങ്ങളില്‍നിന്നും പൂര്‍വ്വനഷ്ടങ്ങളില്‍നിന്നും മനുഷ്യര്‍ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് പറയുകയാണ് ഈ സീരീസ് പ്രധാനമായും