Sunday, 17 October 2021

ഫലസ്​തീന്റെ ഭാവി


Text Formatted

ആര് ജീവിക്കണം, ആര് കൊല്ലപ്പെടണം-
​​​​​​​ഇനി ഇസ്രായേല്‍ തീരുമാനിക്കും

അഞ്ച് ദശലക്ഷത്തില്‍ പരം വരുന്ന ഫലസ്തീനികളുടെ ഭാവി, ഇസ്രായേലിന്റെ ജീവന-നിഗ്രഹാധികാരത്തിന്റെയും ഭരണഭീകരതയുടെയും നടുക്കാണ്.

Image Full Width
Image Caption
ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ഗാസാ പോർട്ട് (2021, മെയ്) / Photo: UNICEF
Text Formatted

ഴിവിന്റെ പരമാവധി ഞാന്‍ ജീവിച്ചു,
പിന്നെ ഞാന്‍ മരിച്ചു,
നിങ്ങള്‍ എവിടെ പടി ചവിട്ടുന്നുവോ,
കരുതലോടെ ചുവടുവെയ്ക്കൂ,
ശവക്കല്ലറ വിസ്തൃതമാണ്.

(ഒരു ഫലസ്തീന്‍ കുഞ്ഞിനുള്ള ശവകുടീര സ്മരണക്കുറിപ്പ്- മൈക്കല്‍ ആര്‍. ബെര്‍ച്ച്)

ഒരു ഫലസ്തീനിയന്‍ പൈതലിനു സമര്‍പ്പിച്ച ശവകുടീര സ്മരണക്കുറിപ്പാണിത്. ഫലസ്തീനിലെ കുട്ടികളും സ്ത്രീകളും വളരെക്കാലമായി അനുഭവിക്കുന്ന കഠിനപീഡകളുടെ മര്‍മഭേദകമായ അവസ്ഥയുടെ വാങ്മയചിത്രം വെളിപ്പെടുത്തുന്നു, ഈ കവിതാശകലം.
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇടതടവില്ലാതെ നടക്കുന്ന സംഘര്‍ഷാവസ്ഥയുടെ ആദ്യതല ഇരകള്‍ കുട്ടികളും സ്ത്രീകളുമത്രെ. ഫലസ്തീന്‍കാരുടെ ദൈനംദിന ജീവിതത്തില്‍ മരണമെന്നത് വേദനാകരമായ വാര്‍ത്തയല്ലാതായിട്ട് വളരെക്കാലമായി. റമദാന്‍ മാസത്തിന്റെ അന്ത്യവാരത്തില്‍ തുടങ്ങിയതും ഉത്തരോത്തരം പെരുകുന്നതുമായ ആക്രമണങ്ങള്‍ക്കും സമുദായാന്തരീയ ഹിംസയ്ക്കുമിടയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫലസ്തീനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വലിയ തോതില്‍ സ്ഥാനചലനം വന്നിരിക്കുന്നു. വീടുവിട്ട് ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സ്‌കൂളുകളില്‍ അഭയം പ്രാപിക്കേണ്ടിവന്നിരിക്കുന്നു അവര്‍ക്ക്.

gaza
ഇസ്രായേല്‍ ആക്രമണത്തില്‍ വീട് നഷ്ടപ്പെട്ട ഗാസയിലെ കുടുംബം / Photo: UNICEF

യുനിസെഫ്​ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റിയേറ്റ എച്ച്. ഫോര്‍ ചൂണ്ടിക്കാണിച്ച തിക്തയാഥാര്‍ഥ്യം ഇതാണ്: ‘ഭീകരമായ ആക്രമണത്തിന്റെയും ഹിംസയുടെയും മാനവും അതിന്റെ ആഘാതവും കുട്ടികളെയാണ് വിനാശകരമായി ബാധിച്ചത്. നമ്മള്‍ ഒരു പൂര്‍ണയുദ്ധത്തിന്റെ വക്കിലാണ്. ഏതുയ