Monday, 18 October 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 10

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അപ്പുറത്ത് അന്ന് എന്റെ പെങ്ങള്‍ ഒരുപാട് ഭ്രാന്തുകള്‍ക്ക് ഇരയായി.

Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

മ്മാക്കും ഉപ്പാക്കും വേറെ ഒരു നാടുണ്ടെന്നും ഇത് ഞങ്ങളുടെ നാടല്ലെന്നും എന്നെങ്കിലും ഞങ്ങള്‍ക്ക് അങ്ങോട്ട് മടങ്ങിപ്പോവേണ്ടിവരും എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഞാനെന്ന കുട്ടി മുഴുലോകത്തോടും നിശബ്ദമായി അലറും. എനിക്ക് പോവണ്ട, എന്റെ നാട് ഇതാണ്. എന്റെ തങ്കരാജും ശെന്തിലും മുത്തയ്യന്‍ സാറും സ്‌കൂളുമൊക്കെ ഇവിടെയാണ്. ഇവിടം വിട്ട് ആര് പോയാലും ഞാന്‍ വരില്ല. ഞാന്‍ എങ്ങോട്ടും വരില്ല.

ഉമ്മാന്റെയും ഉപ്പാന്റെയും ആ നാട്ടില്‍ ഞങ്ങള്‍ക്ക് ധാരാളം ബന്ധുക്കളുണ്ട് എന്നതോ ഉമ്മാക്ക് അവിടെ തറവാട്ട് സ്വത്ത് ഉണ്ടെന്നതോ ധാരാളം പള്ളികളും മദ്രസയും മുസ്‌ലിംകളും ഉണ്ടെന്നതോ ഒന്നും എന്നെ ആകര്‍ഷിച്ചില്ല.
ആകപ്പാടെ കൊതി തോന്നിയത് ഉമ്മ അളവെടുത്ത് മുറിച്ചുതരുന്ന മത്തിമീനുകള്‍ അവിടെ തെങ്ങിന്‍ ചുവട്ടില്‍ വളമായിട്ടിടുന്നതും പറമ്പിലാകെ പഴുത്തുനില്‍ക്കുന്ന ചക്കകളും മാത്രമാണ്.

ആരോടും പരാതിയില്ലാതെ, ഉമ്മ പത്ത് മക്കളെ പ്രസവിച്ചു. പത്ത് മക്കള്‍... ഒരാളുടെ മുലകുടി മാറും മുമ്പ് അടുത്ത ആള്‍. ഒരാള്‍ ഒക്കത്തിരിക്കുമ്പോള്‍ മറ്റൊരാള്‍ മുലയില്‍. ഇനിയുമൊരാള്‍ വയറ്റില്‍... എന്തുജീവിതമാണ് എന്റെയുമ്മ ജീവിച്ചത്.

ഉമ്മാന്റേത് വലിയ തറവാടാണ്. ഉപ്പാന്റെ സൗന്ദര്യം ഒന്നുകൊണ്ടുമാത്രമാണ് ഉമ്മാനെ ഉപ്പാക്ക് കല്യാണം കഴിച്ചുകിട്ടിയത്. സൗന്ദര്യം കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് ഉമ്മ പെട്ടെന്നുതന്നെ മനസ്സിലാക്കിയിരിക്കണം.
തുവര്‍ത്ത് മുണ്ടില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന അരി കൊണ്ട് പത്തുമക്കളുടെ വിശപ്പ് മാറ്റുക എന്ന കലയുടെ പൊള്ളുന്ന സൗന്ദര്യമാണ് ഉമ്മാന്റെ മുമ്പിലെ യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യത്തില്‍ എന്റെയുമ്മ അന്തിച്ച് നില്‍ക്കുമ്പോഴാണ് ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഉമ്മ ഗര്‍ഭിണിയായി കൊണ്ടിരുന്നത്.

പടച്ചവന്‍ തരുന്നത് കൈ നീട്ടി വാങ്ങുക എന്ന അന്ധവിശ്വാസം മതമായി ഉമ്മാക്ക് കൂട്ടില്ലായിരുന്നെങ്കില്‍ എന്റെയുമ്മ എന്തുചെയ്യുമായിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ആരോടും പരാതിയില്ലാതെ, ഉമ്മ പത്ത് മക്കളെ പ്രസവിച്ചു. പത്ത് മക്കള്‍... ഒരാളുടെ മ