Monday, 18 October 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ-4


Text Formatted

ഷീറോസ് എന്ന, വേദന പുരട്ടിയ ഉയിരിന്റെ ലോകം

ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകള്‍ നടത്തുന്ന കഫേ. ആസിഡ് ആക്രമണം നേരിട്ടവര്‍ തന്നെയാണ് ഭക്ഷണത്തിന്​ ഓര്‍ഡര്‍ എടുക്കുന്നത്. അവര്‍ തന്നെ ഫുഡ് നല്കുന്നു, മേശ വൃത്തിയാക്കുന്നു, പൈസ മേടിക്കുന്നു. എല്ലാം ഒരു പെണ്‍കൂട്ടം.

Image Full Width
Image Caption
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകള്‍ ലഖ്‌നൗ നഗരത്തില്‍ നടത്തുന്ന ഷീറോസ് കഫേ / Photos: Rakesh Anand
Text Formatted

ടലുപോലെ കിടക്കുന്ന സംസ്ഥാനം.
അതിന്റെ ഒരേയൊരു ലേഖകനെന്ന "ഈസി ജോബില്‍' പ്രവേശിച്ച് എന്തു ചെയ്യണമെന്നറിയാതെ കിളി പോയി കുറച്ചുദിവസം ഇരുന്നു, ലഖ്‌നൗ ബ്യൂറോയില്‍. അപരിചിതനഗരം. ആകെ അവിടെ പരിചയമുള്ള സുഹൃത്ത് നാട്ടിലേക്കും മടങ്ങി. സായാഹ്നത്തില്‍ ബെഹന്‍ജി മായാവതി ഇടയ്ക്ക് ആശ്രയമായി. ബി.എസ്.പി. സര്‍ക്കാര്‍ പണിത അംബേദ്കര്‍ പാര്‍ക്ക് ബ്യൂറോയുടെ തൊട്ടരികിലാണ്. അവിടെ പോയിരിക്കാം. പക്ഷേ നല്ല ഉച്ചയില്‍, കൊടിയ വേനലില്‍, അത് അസാധ്യമാണ്.

മായാവതി പാര്‍ക്ക് മൊത്തം മാര്‍ബിള്‍ പാകി നിറച്ചതിനാല്‍ കല്ല് ചൂടായി പൊള്ളിപ്പോകും. മാര്‍ബിള്‍ ആനകള്‍, മറ്റ് പ്രതിമകള്‍, നടപ്പാതയും ഇരിപ്പിടവും മാര്‍ബിള്‍.
പാര്‍ക്ക് എന്നതിനേക്കാള്‍ മാര്‍ബിള്‍ കാടാണത്.
എല്ലാം മിനുസ കല്ലുകൊണ്ട് സമൃദ്ധം. മഞ്ഞുകാലത്തും രാത്രിയിലും മനോഹരമായ ഇടമാണത്. മുലായംസിങ് യാദവും സമാജ്‌വാദി പാര്‍ട്ടിയും ആയിരുന്നു വെയിലില്‍ ആശ്വാസം. ബ്യൂറോയിലെ കഠിനമായ ചൂട് സഹിക്കാനാകാതെ ഓഫീസിന് മുന്നിലെ ലോഹ്യ പാര്‍ക്കില്‍ പോകും ഉച്ചസമയം. നിറയെ വലിയ മരങ്ങളും പുല്‍ത്തകിടിയുമായി വിശാലമായി നീണ്ടുകിടക്കുന്ന ഇടം. നല്ല പച്ചപ്പാണ് കടുത്ത വേനലിലും. നിറയെ പക്ഷികളും അവയ്ക്ക് വെള്ളം നിറച്ച ചെറിയ കുളങ്ങളും, മരങ്ങളുമായി നല്ല തണലുമുള്ള ഇടം. ഉച്ചയ്ക്ക് അവിടെ പോയി കിടക്കേണ്ട സ്ഥിതിയായി. മുലായംസിങ് ഉണ്ടാക്കിയ സമാജ് വാദി പാര്‍ട്ടി പാര്‍ക്കാണ്. അതൊരു ആശ്വാസമായി. ചുംബനസമരക്കാരുടെ അതിരില്ലാത്ത സ്വതന്ത്ര ലോകം കൂടിയായിരുന്നു അന്നത്. യോഗിയുടെ വരവോടെ, റോമിയോ സ്‌ക്വാഡ് വന്നു. സദാചാര പൊലീസിങ് വന്നു. കമിതാക്കള്‍ പേടിച്ചോടി. 

ഉടല്‍ പൊള്ളിയ സ്ത്രീകളുടെ ആതിഥേയത്വത്തില്‍ ഭക്ഷണം കഴിച്ച സായാഹ്നങ്ങളുടെതും കൂടിയായി ലഖ്‌നൗവിലെ നഗരജീവിതം. 

ലോഹ്യാ പാര്‍ക്കിനുമുന്നില്‍ പച്ചമാങ്ങ വെള്ളത്തില്‍ ചതച്ചുചേര്‍ത്ത് വില്‍ക്കുന്ന ചിലരെ കാണാം. പുതിനയും നാരങ്ങയും ഇഞ്ചിയും ചേര്‍