Monday, 18 October 2021

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

ഒമ്പത്: കാനോലിക്കനാൽ

കാനോലി കനാലിന്റെ കിഴക്കേ കരയിലാണ് ജോർജി ദിമിത്രോവ് എന്ന ദിമിത്രിയും കെ.എന്ന എഴുത്തുകാരനും ജനിച്ചു വളർന്ന കാട്ടൂർക്കടവ് ദേശം. ഇത് പഴയ കൊച്ചിരാജ്യത്താണ് ഉൾപ്പെടുന്നത്. കനാലിനു പടിഞ്ഞാറ് ബ്രിട്ടീഷ് മലബാർ. ജലഗതാഗതം അഭിവൃദ്ധിപ്പെടുത്താൻ വേണ്ടി അന്നത്തെ മലബാർ കളക്ടറായിരുന്ന എച്ച്.വി.കാനോലി എന്ന സായിപ്പ് കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ 1848ൽ നിർമ്മിച്ചതാണ് കനാൽ. പ്രധാനമായും നിലവിലുള്ള പുഴകളെ ബന്ധിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പിന്നീടിത് വെസ്റ്റ് കോസ്റ്റ് കനാൽ എന്നും അറിയപ്പെട്ടു. കാട്ടൂർക്കടവ് കൂടാതെ ഒരുപാട് കടവുകൾ വേറെയുമുണ്ട്. വാളക്കടവ്, വെണ്ണക്കടവ്, പുളിക്കടവ്, കണ്ടശ്ശാൻകടവ്, പറയൻകടവ്, കാക്കാത്തുരുത്തിക്കടവ്, കാവിൽക്കടവ് അങ്ങനെ. കടവുകളെല്ലാം കാലാന്തരത്തിൽ വ്യാപാരകേന്ദ്രങ്ങളും അങ്ങാടികളുമായി രൂപം പ്രാപിച്ചു.

കാനോലിക്കനാലിൽ മനുഷ്യനോളം വലുപ്പമുള്ള വാളകൾ നീന്തിനടന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് കെ.എന്ന എഴുത്തുകാരൻ എഴുതിയിട്ടുണ്ട്. അക്കാലത്ത് ഇവിടെ ധാരാളം വാളവേട്ടക്കാരുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. നീണ്ടകാലം ഇവിടത്തെ കമ്യൂണിസ്റ്റു പാർട്ടി സെക്രട്ടറിയായിരുന്ന ചെറുവാറെ രാമേട്ടനെ പേരുകേൾപ്പിച്ച വാളവേട്ടക്കാരനായി കെ. ഒരു കഥയിൽ അവതരിപ്പിച്ചിട്ടുണ്ട്. രാത്രി മുഴുവൻ വാളപിടുത്തം. പകൽ മനുഷ്യനെപ്പിടുത്തം എന്നാണ് ആഖ്യാനം. നാലുതവണ അദ്ദേഹത്തെ നീർനായ അക്രമിച്ചിട്ടുണ്ടെന്നും പറയുന്നു. അദ്ദേഹത്തിന്റെ കാലിന്റെ ചെറുവിരൽ നീർനായ കടിച്ചെടുത്തുവത്രെ.

സത്യവുമായി ബന്ധവുമില്ലാത്ത കാര്യങ്ങളാണ് അതെല്ലാം. കൃത്രിമമായ ഭാവന. കിഴക്കൻ മലയിൽ കൂപ്പിൽ പണിയെടുക്കുന്ന കാലത്താണ് മഴുവീണു ചതഞ്ഞ് ചെറുവാറെ രാമേട്ടന് ചെറുവിരൽ നഷ്ടമായത്. മാത്രമല്ല, മനുഷ്യന്റെ വലുപ്പമുള്ള വാളയെ കനാലിൽ കണ്ടവർ ആരുമില്ല. നീർനായ എന്ന ജീവി ഈ പ്രദേശത്തെങ്ങുമില്ല.