Sunday, 28 November 2021

ആത്മകഥ


Text Formatted

എന്റെ കഥ -13

വിഷാദപ്പാരീസിലെ നവംബര്‍ രാത്രികള്‍

​​​​​​​പരിഭ്രമിച്ച് നില്‍ക്കെ ചെറുപ്പക്കാരനായ പൊലീസുകാരന്‍ എന്റെ വയറിന്മേല്‍ പിടിച്ച് ഒറ്റ വലി. കോർപറേഷന്‍ ഓഫീസിന്റെ അകത്തേയ്ക്ക് അയാള്‍ എന്നെ തള്ളി. വെളിയില്‍ നിന്ന മറ്റുരണ്ട് വിദേശികളെയും അയാള്‍ ഉള്ളിലാക്കി.

Image Full Width
Image Caption
ചിത്രീകരണം : കെ.പി. മുരളീധരന്‍
Text Formatted

വിഷാദദാമ്പത്യം 

""ഈ നാശം പിടിച്ച പ്രേമത്തിനെ വിട്ടുകളഞ്ഞ് വേറാരേലും നോക്കടീ. അല്ലെങ്കില്‍ തന്നെ ദാമ്പത്യത്തില്‍ പ്രേമം തിരയുന്ന നീയൊക്കെ ഭയങ്കര തോല്‍വിയാണ്'' അനീറ്റ കുര്യന്‍ എന്നെ വിഷാദക്കുഴിയില്‍ നിന്ന്​ വലിച്ചിടാന്‍ പണി പതിനെട്ടും നോക്കി. കുടുംബത്തില്‍ ജീവിച്ചു വളര്‍ന്നതിന്റെ വലിയ തകരാറുകള്‍ എനിക്കുണ്ടായിരുന്നു.
ഏറെ സ്‌നേഹിക്കപ്പെട്ടതിനാല്‍ ദുര്‍ബലയായിപ്പോയി.
കുടുംബമാണ് ഏറ്റവും വലുത് എന്ന് വിശ്വസിച്ചു.
അത് നമ്മളെ രക്ഷിയ്ക്കും നമ്മളെ നോക്കും എന്നൊക്കെ വ്യാമോഹിച്ചു.
അത് പാതി സത്യവുമായിരുന്നു. കുടുംബത്തില്‍ നാം കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അത് നല്ലതായിരിക്കും. അല്ലെങ്കില്‍ സ്‌നേഹമയനായ/മയിയായ ഇണയോത്തുള്ള പാരസ്പര്യത്തിലും നന്നായിരിക്കും. അല്ലാത്ത പക്ഷം അത് ഗംഭീര തോല്‍വിയായിരിക്കും..

ജീവിതത്തിന്റെ പ്രശ്‌നങ്ങളെ മറികടക്കാന്‍ പണ്ടൊക്കെ പ്രേമത്തിനു പറ്റുമായിരുന്നു. പ്രേമത്തെക്കുറിച്ച് എഴുതിയാല്‍ ഓര്‍ത്താലൊക്കെ സന്തോഷമുണ്ടാകുമായിരുന്നു. ഇപ്പോള്‍ വയ്യ.
​​​​​​​പ്രേമമേ മുറിവുണ്ടാക്കുന്ന നാല്‍ത്തലവാള്‍ പോലെയാണ്. മുറിയാതെയും മുറിപ്പെടുത്താതെയും ഉപയോഗിക്കാന്‍ വയ്യ. എനിക്ക് കാതറീനയുടെ പ്രേമത്തിന്റെ എച്ചില്‍ തിന്നാനാകില്ല. ക്വാളിറ്റിയില്ലാത്ത സ്ത്രീകളോട് എനിക്ക് വെറുപ്പൊന്നുമില്ലായിരുന്നു. എന്നാല്‍ അത്തരക്കാരികളെ പ്രേമിക്കുന്നവരുടെ ഒരുകാലത്തെ ചോയ്സ്സ് ഞാനായിരുന്നു എന്നതെന്നെ അറപ്പിച്ചു. എന്റെ കാമുകനല്ലാതെ അവള്‍ക്ക് പിന്നെയും കാമുകന്മാരുണ്ടായിരുന്നു. ഇത്രവൃത്തികെട്ടവളും നൈതിക ബോധമില്ലാത്തവളുമായ ഒരുത്തിയെ എനിക്ക് പകരം അവന്‍ വെച്ചുവെന്നത് എന്നെ ദുഃഖിപ്പിച്ചു. പ്രേമമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേടുവന്ന പാല്‍പ്പേഡകള്‍ വായില്‍ കയ്ച്ചു. പുരുഷന്മാരുടെ രഹസ്യപ്രേമം അപകടകാരിയാണ്. പ്രേമിച്ച് അത് തൊലഞ്ഞതിനു ശേഷം തുലഞ്