Monday, 18 October 2021

ആത്മകഥ


Text Formatted

എഴുകോണ്‍-26

ഭ്രമവും ക്രമവും കലര്‍ന്ന്, പുലര്‍ന്ന ദിനങ്ങള്‍

അവര്‍ ആത്മഹത്യ ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന രീതിയില്‍ നിന്നുതന്നെ മരിക്കാനുള്ള ആഗ്രഹത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കാം. തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നവരും ട്രെയിനിന് മുന്നില്‍ ചാടുന്നവരുമാണ് അത് കൃത്യമായി നടക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്.

Image Full Width
Image Caption
ചിങ്ങോലിയിലെ കാഴ്ച / ഫോട്ടോ: മൈത്രേയന്‍
Text Formatted

രീക്ഷകഴിഞ്ഞ് നാട്ടില്‍ തിരിച്ചുപോരുമ്പോഴേക്കും എല്ലാവരും ആര്‍മി കാന്റീനില്‍ നിന്ന് വാങ്ങാവുന്ന അത്രയും സാധനങ്ങള്‍ വാങ്ങി. വില കുറവും ഗുണനിലവാരമുള്ളതുമായവയാണ് അവിടെ കിട്ടിയിരുന്നത്. വീട് മോടിപിടിപ്പിക്കാത്തതുകൊണ്ടും അടുക്കള ഇല്ലാത്തതുകൊണ്ടും ഞാന്‍ അതിനായി അധികം മെനക്കെട്ടില്ല.
ശ്രീകാര്യത്തിനടുത്ത്, ചെറുവക്കലുള്ള ഒരു വാടകവീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ആ സമയത്ത് ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ തിരികെ എത്തുമ്പോഴേക്കും അച്ഛനും അമ്മയും അവിടെ തന്നെ വേറൊരു വീടുവെച്ച് അങ്ങോട്ടുമാറി. ഭക്ഷണം ഒരുമിച്ച് ആയിരുന്നെങ്കിലും ഞാനും മൈത്രേയനും മറ്റൊരു വീട് വാടകക്കെടുത്ത് അടുത്ത് താമസിച്ചു. അതും ഒരു പുതിയ വീടായിരുന്നു. അവിടെ അടുപ്പ് കത്തിക്കാത്തതില്‍ വീട്ടുടമക്ക് വിഷമം ഉണ്ടായെങ്കിലും പതുക്കെ അവരത് അംഗീകരിച്ചു. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കനിക്ക് അവിടെ അയല്‍പക്കങ്ങളില്‍ ധാരാളം കൂട്ടുകാരുണ്ടായി. പൂനെയില്‍ നിന്ന് ഞാന്‍ തിരികെ എത്തിയപ്പോള്‍ എല്ലാവരും എന്നെ കാണാന്‍ ഓടിയെത്തി. ഉള്ളിലോട്ടുള്ള പ്രദേശമായിരുന്നതിനാല്‍ അവിടെ എപ്പോഴും ബസ്സുണ്ടായിരുന്നില്ല. കുന്നുപോലെ ഉയര്‍ന്ന ഈ സ്ഥലത്തിന്റെ ഒരുവശത്ത് താഴേക്ക് നൂറോളം സ്‌റ്റെപ്പുകളുള്ള പടിക്കെട്ടുണ്ട്. അതുവഴി ഇറങ്ങിയാല്‍ കൂടുതല്‍ ബസുകളുളള പുലയനാര്‍കോട്ടയിലെത്താം. ഈ എളുപ്പവഴിയും എന്റെ ചെറിയ മോഡപ്പും ഉണ്ടായിരുന്നതുകൊണ്ട് യാത്ര വലിയ പ്രശ്‌നങ്ങളില്ലാതെ പോയി. 

നാട്ടിന്‍പുറത്തെ എല്ലാ സ്വഭാവങ്ങളുമുള്ള സ്ഥലമായിരുന്നു അത്. അവിടെ മറ്റെല്ലാ സ്ഥലങ്ങളിലെയും പോലെ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ സ്ത്രീസന്ദര്‍ശകരില്ലാത്ത വായനശാല ഉണ്ടായിരുന്നു. നേരത്തെ താമസിച്ചിരുന്ന വീടിന്റെ അയല്‍പക്കത്തുണ്ടായിരുന്ന നമ്പി നാരായണന്റെ സഹപ്രവര്‍ത്തകനായ ആനന്ദന്‍, ബി.ആര്‍.പി. ഭാസ്‌കർ, കമ്പ്യൂട്ടര്‍ ബിസിനസ് നടത്തിയിരുന്ന ജാഫര്‍ഖാന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ