Monday, 18 October 2021

Delhi Riot Report


Text Formatted

ദൽഹിയിൽ നടന്നത്​ മുസ്​ലിംകൾക്കെതിരെ
സംഘടിപ്പിച്ച കലാപമായിരുന്നു


ചിലരുടെ ഹൃദയം തുളഞ്ഞിരുന്നു, ശ്വാസകോശവും വൃക്കകളും തകര്‍ന്നിരുന്നു. തലയോട്ടി ഇരുവശത്തുനിന്നും കഠാരകൊണ്ട് കുത്തി പിളര്‍ന്നിരുന്നു. ചിലരുടെ തലച്ചോറില്‍ ഇരുമ്പുപട്ട അടിച്ചു കയറ്റിയിരുന്നു, ശിവ് വിഹാറിലെ മസ്ജിദിലെ ഇമാമിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു...2020ലെ ഡൽഹി വർഗീയ കലാപത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്​തുതാന്വേഷണ റിപ്പോർട്ട്​ 

Image Full Width
Image Caption
ശിവ് വിഹാറിലെ ഒരു മുസ്‌ലിമിന്റെ വീടിന് തീയിട്ടശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. തുടര്‍ന്ന് അവിടെ സ്‌ഫോടനം നടക്കുന്നു. വീട്ടില്‍ നിന്ന്​ പുറത്താക്കപ്പെട്ട ശിവ് വിഹാര്‍ സ്വദേശി അന്വേഷണ സംഘത്തിന്​ നല്‍കിയ വീഡിയോയില്‍ നിന്നുള്ള ദൃശ്യങ്ങൾ
Text Formatted

പ്രോഗ്രസീവ് മെഡിക്കോസ് ആന്റ് സയന്റിസ്റ്റ്സ് ഫോറ (PMSF)ത്തിന്റെ ആഭിമുഖ്യത്തില്‍ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) അഞ്ചു ഡോക്ടര്‍മാര്‍, ജവഹർലാൽ നെഹ്​റു സർവകലാശാല (ജെ.എന്‍.യു) യിലെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. വികാസ് ബാജ്പൈ, എയിംസ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഹര്‍ജീത് ഭട്ടി, ഡല്‍ഹിയിലെ ഒരു ഗവ. ആശുപത്രിയിലെ കണ്‍സല്‍ട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. സുമിത്രന്‍ എന്നിവര്‍, 2020 ഫെബ്രുവരിയിൽ കലാപം നടന്ന ഡല്‍ഹിയിലെ പ്രദേശങ്ങൾ സന്ദര്‍ശിച്ച്​ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്. സര്‍ക്കാറിന്റെ പ്രതികാരനടപടി ഭയന്നാണ് എയിംസ് ഡോക്ടര്‍മാരുടെ പേരുവെളിപ്പെടുത്താത്തതെന്നും നിസ്വാര്‍ത്ഥവും നിസ്തുലവും ആയിരുന്നു അവരുടെ സേവനമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

വടക്കുകിഴക്കൻ ഡല്‍ഹിയിലെ അതിഭീകരമായ വര്‍ഗീയ കലാപത്തിന്റെ സാഹചര്യത്തിലായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം. ലക്ഷക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) എന്നിവയ്ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ നിന്ന്​ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കലാപം. 

കലാപം മൂലം ജനം നേരിട്ട ദുരിതങ്ങള്‍ക്കൊപ്പം കലാപം കൈകാര്യം ചെയ്തതില്‍ ഭരണ- രാഷ്ട്രീയ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവവും ജനങ്ങളുടെ വാക്കുകളിലൂടെ തുറന്നുകാട്ടുന്നതാണ് റിപ്പോര്‍