Tuesday, 19 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

ഒരു ശരാശരിക്കാരിയുടെ ചില പേടിഓര്‍മകള്‍

പ്രിയ സൂസമ്മ ടീച്ചര്‍, നിങ്ങള്‍ പഠിപ്പിച്ച ഫിസിക്‌സിലെ ഒരു ഫോര്‍മുല പോലും എനിക്കിന്ന്  ഓര്‍മയില്ല, പക്ഷെ ടീച്ചര്‍ ജീവിതത്തെ നേരിടുന്ന ഈ ഫോര്‍മുല ഞാന്‍ മറക്കില്ല ഒരിക്കലും.

Image Full Width
Image Caption
സൂസമ്മ ടീച്ചര്‍
Text Formatted

വ്യക്തിയെ പ്രസ്ഥാനമെന്നും ഒന്നിനെ ഒന്നര എന്നുമൊക്കെ അടയാളപ്പെടുത്തുന്ന ഭാഷാരീതി മുമ്പുണ്ടായിരുന്നെങ്കില്‍, ഞങ്ങള്‍ കോഴിക്കോട്, സെന്റ് മൈക്കിള്‍സിലെ കുട്ടികള്‍ സൂസമ്മ ടീച്ചറെ ഒരൊന്നൊന്നര ടീച്ചര്‍ എന്നു വിളിച്ചേനെ. 
നല്ല പൊക്കം, അതിനനുസരിച്ച വണ്ണം, വൃത്തിയായി പിന്‍ ചെയ്ത സാരി, ഒതുക്കി കെട്ടിവെച്ച ചുരുണ്ട മുടി, കൈയ്യിലെ നീളന്‍ ചൂരല്‍...ഇതൊക്കെയായിരുന്നു സൂസമ്മ ടീച്ചര്‍. 
തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന സ്ത്രീകളെ അധികം കണ്ട് ശീലിച്ചിട്ടില്ലാത്ത എനിക്ക് ടീച്ചറിന്റെ നടപ്പ് ഇഷ്ടമായി. പിന്നീട് അത് വിദഗ്ധമായി എന്റെ ജീവിതത്തില്‍ പ്രയോഗിക്കുകയും ചെയ്തു.

ചാക്കോ മാഷിന്റെ സ്ഥടികം സിനിമ അന്നിറങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ സൂസമ്മ ടീച്ചറെ രഹസ്യമായി ലേഡി ചാക്കോ എന്ന് ചിലര്‍ എങ്കിലും വിളിച്ചേനെ.

ടീച്ചര്‍ ഞങ്ങള്‍ കുട്ടികള്‍ക്കൊപ്പം ബോര്‍ഡിംഗിലായിരുന്നു താമസിച്ചിരുന്നത്. അന്ന് ടീച്ചറെ കൂടാതെ അവിവാഹിതകളായ കുറെയധികം ടീച്ചര്‍മാരും ബോര്‍ഡിംഗില്‍ താമസമുണ്ടായിരുന്നു.
അവരും ഏതാണ്ട് ഞങ്ങള്‍ കുട്ടികളെ പോലെ തന്നെ മണിയടിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മുതിര്‍ന്ന കുഞ്ഞുങ്ങള്‍.
സൂസമ്മ ടീച്ചര്‍ നിയമാവലികള്‍ക്കനുസരിച്ച് ഏതാണ്ട് 25 കൊല്ലം എങ്ങനെ ആ നാലുചുവരുകള്‍ക്കുള്ളില്‍ ജീവിച്ചു എന്നത് എനിക്കിന്നും അത്ഭുതമാണ്.
ചാക്കോ മാഷിന്റെ സ്ഥടികം സിനിമ അന്നിറങ്ങിയിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ സൂസമ്മ ടീച്ചറെ രഹസ്യമായി ലേഡി ചാക്കോ എന്ന് ചിലര്‍ എങ്കിലും വിളിച്ചേനെ.
ടീച്ചര്‍ മനസ്സലിവുള്ള ആളാണെന്നും, ഒരുപാടുപേരെ സഹായിക്കാറുണ്ടെന്നും എന്റെ ഒരു കൂട്ടുകാരി പറഞ്ഞെങ്കിലും അത് വിശ്വസിക്കണ്ട എന്നായിരുന്നു എന്റെ തീരുമാനം. 

school