Monday, 18 October 2021

ഗുജറാത്ത്​ യാത്ര


Text Formatted

ഉന; മരണം കാത്തുകിടക്കുന്ന ഒരു കാളക്കിടാവ്

ഉനയ്ക്കു ശേഷം ദളിതരുടെ സ്വത്വബോധം ഉണര്‍ന്നിട്ടുണ്ട്. സൗരാഷ്ട്ര മേഖലയിലെ രാജ്‌കോട്ടില്‍, ജുനഗഡില്‍, ദാദ്രിയില്‍ പുതിയ ദളിതു കൂട്ടായ്മകള്‍, ചെറുത്തുനില്‍പ്പ്, പ്രതിഷേധങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ട്.

Image Full Width
Image Caption
ഉനയില്‍ ദളിതരെ കെട്ടിയിട്ട് മര്‍ദ്ദിച്ചപ്പോള്‍ Photo: Twitter, Vijay Sinh Parmar
Text Formatted

വരൂ, വന്നു കാണൂ തെരുവുകളിലെ ചോര.
വരൂ, വന്നു കാണൂ,
തെരുവുകളിലെ ചോര.
വരൂ, വന്നു കാണൂ ചോര,
തെരുവുകളിലെ.

-പാബ്ലോ നെരൂദ, 1933.

തിനെ ഇന്ത്യയില്‍ എക്കാലത്തും ഇങ്ങനെയേ മൊഴിമാറ്റം സാധ്യമാകുകയുള്ളൂ- ‘വരൂ, വന്നു കാണൂ ദളിതുകളുടെ ചോര'. എത്ര ചോര ഒഴുകിയാലും ഈ അവസ്ഥ മാറുമെന്നു പ്രതീക്ഷിക്കാനും കൂടി പറ്റാത്ത അവസ്ഥയാണ്, ഉത്തരേന്ത്യയില്‍. പ്രത്യേകിച്ച്, ഗുജറാത്തില്‍. പടിഞ്ഞാറന്‍തീരത്ത് സിംഹം വായ പിളര്‍ന്നു നില്‍ക്കുന്ന രൂപത്തിലുള്ള ഗുജറാത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ കെട്ടിപ്പൊക്കിയ പല അഹന്തകളും വന്നു വിളിക്കുന്നുണ്ടാവും. ഏഷ്യന്‍ സിംഹങ്ങളുടെ ജടമുടിയിലെ രാജത്വം. ആകാശത്തോളമുയര്‍ന്ന നവബിംബങ്ങളുടെ തലയെടുപ്പ്. ഒരു ജീവിതം മുഴുവന്‍, എല്ലാവര്‍ക്കും നല്ല ബുദ്ധി നല്‍കേണമേ എന്ന പ്രാര്‍ത്ഥനയെ രാഷ്ട്രീയ പുറമ്പോക്കിലേക്കു മാറ്റിനിര്‍ത്തിയ നവമനുനീതി. എന്തുമുണ്ട്, എന്നാല്‍ നിസ്സഹായതയുടെ ഒരു നിലവിളിയുണ്ട് - വരൂ വന്നു കാണൂ, അകലങ്ങളിലെ ചോര. 

ഉനയോടെ മറ്റൊരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഗുജറാത്തില്‍  ഇപ്പോള്‍, ദളിതുകളെ ആക്രമിക്കുന്നത് പുറംലോകം അറിയുന്നു. പരാതി കൊടുത്താല്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കും. കേസുകള്‍ കോടതികളിലെത്തുമെന്നായി.

രാഷ്ട്രീയ ഇന്ത്യയെ അടുത്ത കാലത്ത് ഏറ്റവും പൊള്ളിച്ച എന്തെങ്കിലുമൊന്ന് ഉണ്ടെങ്കില്‍ അത് ഗുജറാത്തിലെ ഉനയാണ്. ഉന പടിഞ്ഞാറന്‍ ഗുജറാത്തിലെ ഒരുറക്കം തൂങ്ങിപ്പട്ടണം. എന്നാല്‍ ഉനയില്‍ നടന്ന ദളിത് പീഡനത്തിന് രാജ്യത്തെ ദളിത് അവകാശ സമവാക്യങ്ങളെ മാറ്റിയെഴുതാനൊന്നും സാധിച്ചിട്ടില്ലെങ്കിലും അത് അധികാരത്തിന്റെ കോട്ടകളില്‍ ഉണ്ടാക്കിയ പ്രകമ്പനം ചെറുതായിരുന്നില്ല. 
ഒരു മുഖ്യമന്ത്രിക്ക് അധികാരക്കസേര തന്നെ ഒഴിയേണ്ടതായി വന്നു. ബാലറ്റ് പേപ്പര്‍ കണക്കെടുപ്പില്‍ അട്ടിമറിയൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു സംസ്ഥാനത്തെ വോട്ടുരാഷ്ട്രീയ