Monday, 18 October 2021

കടലെടുക്കുന്ന തീരം


Text Formatted

ചെല്ലാനം; കടലിനും കോവിഡിനുമിടയിൽ 

തുടര്‍ച്ചയായ കടല്‍ കയറ്റം പോലെ അതിജീവനത്തിനായുള്ള ചെല്ലാനത്തെ ജനങ്ങളുടെ പോരാട്ടവും തുടരുകയാണ്. 

Image Full Width
Image Caption
കടല്‍കയറി നശിച്ച ചെല്ലാനത്തെ വീടുകളിലൊന്ന് / Photos: Special arrangement
Text Formatted

മെയ്​ 13നാണ്​ ചെല്ലാനത്ത്​ കൊടും മഴ പെയ്​തുതുടങ്ങിയത്​. 
അങ്ങനെയൊരു ഉഗ്രരൂപം പൂണ്ട കടലിനെ അവർ ആദ്യമായല്ല​ കാണുന്നത്​.
നോര്‍ത്ത് ചെല്ലാനം സെൻറ്​​ സെബാസ്റ്റ്യന്‍സ് പള്ളിക്കുസമീപം താമസിക്കുന്ന 65 കാരനായ ആന്റണി അന്ന്​ പതിവില്ലാത്ത വിധം പരിഭ്രാന്തിയിലായിരുന്നു.  കാരണം, തിരമാലകള്‍ വീട്ടിലേക്ക്​ ഇരച്ചുകയറുകയാണ്​.

പിറ്റേന്ന്​, ആന്റണിയുടെ വീടിനു മുന്നിലുള്ള വിജയന്‍ കനാല്‍ കവിഞ്ഞൊഴുകി ആ വെള്ളവും വീട്ടിലേക്ക് അടിച്ചുകയറിത്തുടങ്ങി. വീട്ടുമുറ്റത്ത് മൂന്നടിയോളം ജലനിരപ്പുയര്‍ന്നപ്പോള്‍,  തട കെട്ടാൻ ആന്റണി ഗേറ്റിനടുത്തേക്ക്‌ നടന്നു. ഭാര്യ സൂസന്‍ വീട്ടുമുറ്റത്ത് കെട്ടിക്കിടന്ന വെള്ളം ഒഴുക്കിവിടുന്നതിന്റെയും ഒഴുകിപ്പോയ വീട്ടുസാധനങ്ങള്‍ പെറുക്കിയുടുക്കുന്നതിന്റെയും തിരക്കിലായിരുന്നു. വളര്‍ത്തു നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് വീടിന്റെ മുന്‍വശത്തെത്തിയ സൂസന്‍ കണ്ടത് വെള്ളകെട്ടില്‍ വീണു കിടക്കുന്ന ആന്റണിയെയാണ്​. 
റോഡ്​ വെള്ളത്തിലായതിനാൽ കാര്‍ ഉന്തിയാണ്​ ആന്റണിയെ അയൽപക്കത്തെ യുവാക്കളുടെ സഹായത്തോടെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയതെന്ന്​ അയല്‍വാസിയും പള്ളുതുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആരതി പറഞ്ഞു. ഹോസ്പിറ്റലില്‍ വെച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചെല്ലാനത്തെ വെള്ളപ്പൊക്കത്തിന്റെ ഈ വര്‍ഷത്തെ ആദ്യ രക്തസാക്ഷിയായി ആന്റണി.

CHELLANAM
കടലാക്രമണ ഭീഷണിയിലായ ചെല്ലാനം

ചെല്ലാനം; മണ്ണൊലിപ്പ്​ സാധ്യതാ ​പ്രദേശം

കൊച്ചി നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചെല്ലാനം ജനസാന്ദ്രതയുള്ള മത്സ്യബന്ധന ഗ്രാമമാണ്. 17.5 കിലോമീറ്റര്‍ നീളമുള്ള തീരത്ത് കുറഞ്ഞത് 16,000 കുടുംബങ്ങളുണ്ട്. അതില്‍ 10,000 കുടുംബങ്ങളെങ്കിലും