Monday, 18 October 2021

കടലെടുക്കുന്ന തീരം


Text Formatted

മാഞ്ഞുപോകാനൊരുങ്ങുകയാണ് മത്സ്യബന്ധന ഗ്രാമങ്ങള്‍

മണ്‍സൂണ്‍ വിളിപ്പാടകലെ എത്തിക്കഴിഞ്ഞിട്ടും നമ്മുടെ സംവിധാനങ്ങള്‍ നിസ്സംഗത വെടിയാന്‍ തയ്യാറായില്ലെങ്കില്‍ പൊഴിയൂരിനെയും പൂന്തുറയെയും പോലുള്ള നിരവധി മത്സ്യബന്ധന ഗ്രാമങ്ങളിലും വരും വര്‍ഷങ്ങളില്‍ ഇക്കഴിഞ്ഞയാഴ്ച സംഭവിച്ചതു പോലുള്ള ദുരിതങ്ങള്‍ നാം കാണേണ്ടി വരും. 

Image Full Width
Image Caption
വിഴിഞ്ഞത്ത് തുറമുഖത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശം / Photo: asgeorge 666, flickr
Text Formatted

‘‘ഓരോ വര്‍ഷവും കുറഞ്ഞത് 50 വീടുകള്‍ വീതം കടലെടുത്തുപോകുന്നൊരു നാട് ഇന്നേക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം നിങ്ങളുടെയൊക്കെ ഓര്‍മകളില്‍ നിന്നുപോലും മാഞ്ഞുപോകാനൊരുങ്ങുകയാണ്. ഇവിടെയൊരു കടപ്പുറം ഉണ്ടായിരുന്നെന്നും അവിടെ നമുക്കൊരു വീടുണ്ടായിരുന്നെന്നും പഴയ ഫോട്ടോകളും ഓര്‍മയില്‍ ബാക്കിയായ ദൃശ്യങ്ങളും പൊടിതട്ടിയെടുത്തുമാത്രം വര്‍ഷങ്ങള്‍ക്കപ്പുറം വളര്‍ന്നു വലുതാവുന്ന മക്കളോട് പറഞ്ഞുകൊടുക്കേണ്ട ഗതികേടിലാണ് ഞങ്ങളൊക്കെയുള്ളത്.''; തിരുവനന്തപുരം വിമാനത്താവളത്തിനടുത്തുള്ള കൊച്ചുതോപ്പ് എന്ന ചെറിയൊരു മത്സ്യബന്ധന ഗ്രാമത്തിലെ താമസക്കാരിയായ മേരി ചേച്ചി കഴിഞ്ഞ വര്‍ഷം ഓണത്തിന്റെ പിറ്റേന്ന് എന്നോട് പറഞ്ഞതാണിത്.

കൊച്ചുതോപ്പില്‍ കടല്‍ കരയിലേക്ക് ഇരച്ചുകയറി നിരവധി വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തയറിഞ്ഞ് അവരെ വിളിച്ചതായിരുന്നു ഞാന്‍. അന്ന് തോപ്പിലുള്ള സെൻറ്​ റോക്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലിരുന്നാണ് മേരി ചേച്ചി എന്നോട് സംസാരിച്ചത്.

ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ്, അതായത് വരാന്തയിലെ വാതിലുകള്‍ നേരെ കടലിലേക്കുതുറക്കുന്ന വീടുകള്‍ ഇന്നത്തെപ്പോലെ കടലിനെ പേടിച്ചു തുടങ്ങുന്നതിനൊക്കെ മുമ്പാണ് മേരി കൊച്ചുതോപ്പിലെ കടപ്പുറത്ത് മൂന്നുസെൻറ്​ ഭൂമി വാങ്ങിയത്. 2017ല്‍ അവിടെയൊരു വീടും വച്ചു. പക്ഷേ അതിനുപിന്നാലെ, മേരിയുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍, വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിന് കടലില്‍ കല്ലടുക്കിയതിനുപിന്നാലെയാണ് തങ്ങളുടെ വീടുകളിലേക്ക് കടല്‍ നിനച്ചിരിക്കാത്ത നേരങ്ങളില്‍ കടന്നുവന്നു തുടങ്ങിയതെന്ന് മേരി ഓര്‍ക്കുന്നു. 

ടോട്ടെ ചുഴലിക്കാറ്റിനുമുന്നോടിയായി കടല്‍ പ്രക്ഷുബ്ധമാവുകയും കേരളത്തിന്റെ തെക്കേയറ്റത്തുള്ള പൊഴിയൂരിലും തിരുവനന്തപുരം നഗരത്തോടുചേര്‍ന്ന പൂന്തുറയിലുമൊക്കെ കടലേറ്റം ഉണ്ടായെന്നും നിരവധി വീടുകള്‍ തകര്‍ന്നെന്നും അറിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്