Monday, 18 October 2021

ശരീരത്തിന്റെ രാഷ്ട്രീയം


Text Formatted

കവിത ശരീരം രാഷ്ട്രീയം- 6

ലൈഫ്, ലൈന്‍സ് & പോയട്രി

നമ്മുടെ ക്രിയേറ്റീവായ ചിന്തകള്‍ക്കുമാത്രം മുന്‍തൂക്കം കൊടുക്കാന്‍ നമ്മോട് അധികമാരും പറഞ്ഞുവെന്ന് വരില്ല. ചിലപ്പോള്‍ ആരും പറഞ്ഞെന്നു വരില്ല. അതുകൊണ്ട് സ്വയം തിരിച്ചറിഞ്ഞ് സാഹിത്യത്തിനും കലയ്ക്കുമൊപ്പം ഇരിക്കുകയും ആവിഷ്‌ക്കാരങ്ങളില്‍ ശ്രദ്ധിക്കാനും ശ്രമിക്കേണ്ടതുണ്ട്. 

Image Full Width
Image Caption
Stillness / ആവിഷ്കാരങ്ങള്‍: ഡോണ മയൂര
Text Formatted

Tell me, what is it you plan to do with your one wild and precious life?
- Mary Oliver

രീരത്തിലെ എല്ലാ അവയവങ്ങളും അഴിച്ചുമാറ്റാന്‍ പറ്റുന്നവയാണെങ്കില്‍ ശരീരത്തില്‍ നിന്ന് ഒരിക്കലും ഒരാളും അഴിച്ചുമാറ്റാന്‍ ആഗ്രഹിക്കാത്ത അവയവം ഏതായിരിക്കും? അനുഭവമെന്ന മുറിവിനെ അതിജീവിച്ചാല്‍ മാത്രം പോരാ, അതിന്റെ അടയാളങ്ങളെ മ്യൂസിയത്തിലെന്ന പോലെ സൂക്ഷിക്കുക എന്നതുകൂടിയാണ് അതിജീവനതന്ത്രം. തിരിഞ്ഞുനോക്കുമ്പോഴോ, തിരഞ്ഞുചെല്ലുമ്പോഴോ, ഒരോര്‍മയും വേദനയിലേക്ക് തിരികെ പിടിച്ചിടാത്തപോലെ മനസിനെ ബലപ്പെടുത്തിയെടുക്കാന്‍ കഴിയണം. ഒന്നിനെയും പേടിച്ച്, ഒരോര്‍മയുടെയും പൊള്ളലില്‍ വേദനിച്ച്, ഒരവയവവും അഴിച്ചുവെക്കണമെന്നോ, ഒളിച്ചുവെക്കണമെന്നോ, തോന്നാത്ത വണ്ണമുള്ള പാകപ്പെടല്‍.

llp
ടെെംഗ്ലാസ്റ്റ് പ്രസിദ്ധീകരിച്ച Language Lines & Poems ദൃശ്യകവിതാ സീരീസ്

ഓരോ കോശവും അതിന്റെ കഥകളും കവിതകളും രചിക്കുമ്പോള്‍ ഞാനെന്നില്‍ നിന്ന് ഇറങ്ങിപ്പോകാതെ കൂടെയിരുന്ന് അതിനൊത്ത ദൃശ്യകവിതകള്‍ വരയ്ക്കുന്നു. കവിതകള്‍ എഴുതുന്നു. വരികള്‍ക്കിടയിലെ, വരകള്‍ക്കുള്ളിലെ, വരകളിലെ, വാക്കുകള്‍ക്കിടയില്‍ എക്‌സ് റേയിലെന്ന പോലെ, എം.ആര്‍.ഐ. സ്‌കാനിങ്ങിലെന്ന പോലെ തെളിഞ്ഞുവരുന്ന ചിത്രങ്ങളെ ചുവപ്പുകൂടി ചാലിച്ച് ചിത്രങ്ങളായി പകര്‍ത്തി വെക്കും. ബൈ കളറില്‍ ബൈനറികളെ റദ്ദുചെയ്യാനുള്ള, വ്യക്തമായ രാഷ്ട്രീയ