Monday, 18 October 2021

കവിത


Text Formatted

പേരില്ലാത്ത

ഏഴു കവിതകൾ

Text Formatted
sanal haridas
സനല്‍ ഹരിദാസ്

 

ഒന്ന്

മാനിയാക് ഡിപ്രഷന്റെ മാറ്റിയെഴുതിയ ഗുളികയില്‍
താളം തെറ്റിയ പാതിര
ആര്‍ത്തു പെയ്യുന്ന മഴയിലേക്ക്
കാല്‍നീട്ടിയുള്ള ചവിട്ടുപടിക്കിടത്തം
ചവിട്ടിയില്‍ ഉച്ചക്കുതെറിച്ച കട്ടിക്കഫത്തിന്റെയോര്‍മ
പതിനെട്ടിനും മുന്‍പത്തെ ചന്ദനം
പോലെയത് നെറ്റിയിലൊട്ടുന്നു
അറയ്ക്കുകയാണെനിക്ക്
എന്നെപ്പോലെ നിന്നെയും.

രണ്ട്

വിസ്പര്‍ പാഡിന്റെ പുത്തന്‍ മണം ആദ്യമായി കേള്‍പിച്ചവളെ
സിഗരിറ്റനാല്‍ പൊള്ളിച്ച കാലം എന്ന് ഞാനതിനെയടയാളപ്പെടുത്തുന്നു.
ഒപ്പം, കാലില്‍ മുറിവിട്ട് നിന്നെ കയ്യില്‍ കോരിനടത്തിച്ച കാലമെന്നും
പിന്നെ, ഇരുവര്‍ഷത്തിലൊരിക്കലും നിന്നില്‍ കേറാതെപോയ കാലമെന്നും

മൂന്ന്

ച്ഛന്റെ രണ്ടാനമ്മക്ക് ഭ്രാന്തായി
പതിവുകളെല്ലാം തെറ്റിച്ച് അടക്ക ചോദിച്ച് അവര്‍ വീടകം കേറിയിറങ്ങി
ഒടുക്കമവര്‍ കിടന്നു
കണ്ണുകളുടെ ചലനം പോലും അപതാളം തേടി
ഞാനവിടെ പണ്ടേ പോവാത്തതാണ്
ഒരുകുറി കയറി
തട്ടടിക്കാന്‍* പോയി വരുന്ന വഴിക്കായിരുന്നു
അവരുടെ എണ്ണിയെടുക്കാവുന്ന എല്ലുകളില്‍ ഞാന്‍ തൊട്ടുനോക്കി
അച്ഛന്റെ അമ്മയുടെ പേരെന്താണ്?
വീട്ടിലെത്തിയപാടേ അച്ഛനോട് ചോദിച്ചു
അച്ഛനെന്തോ പേരു പറഞ്ഞു.

നാല്

പ്രാന്താശുപത്രിയില്‍ പോയതിന്റെയന്ന് വൈകീട്ട് ചത്താമതിയെന്നു തോന്നി
ഒരു ബക്കാര്‍ഡി ബ്ലാക്കിന്റെ പിന്‍തുണയോടെ
പഴയ മെമ്പറെ തെറി പറഞ്ഞാല്‍ ഭ്രാന്തനാവുകയോ?
മഞ്ഞ നിറമുള്ള സെല്ലില്‍ മൂവന്തിയോളം പൂട്ടിയിടുകയോ?
എനിക്ക് ചത്താമതിയെന്നു തോന്നി
ഞാന്‍ മേലുടുപ്പില്ലാതെ റോഡിലിറങ്ങി നടന്നു
സഞ്ജു കടയില്‍ പോണത് കണ്ടപ്പൊ ഇരുവതിന്റെ ഒരു സ്‌പ്രൈറ്റ് വാങ്ങാന്‍ പറഞ്ഞു
ഗേറ്റിന്റെ ഓരത്തിരുന്നത് കുടിക്കേ പിതാശ്രീ എഴുന്നള്ളി, ഒപ്പം തള്ളയും
"അയ്യ്യേ.. എന്തായീ കാണിക്കണേ.. ഈശ്വരാ..'
അവരുടെ അപകര്‍ഷത നിന്നു കത്തി
"മോസ്‌കോ കോളനീലെ പിള്ളേര് റോഡിലിരിക്കൂലോ, പിന്നെന്താ ഇനിക്ക്'
ഉന്മാദ