Monday, 18 October 2021

പാട്ടുജീവിതം


Text Formatted

കലൈവാണി

അരനൂറ്റാണ്ടുമുമ്പാണ്​, 1971ൽ ഹൃഷികേശ് മുഖര്‍ജിയുടെ ഗുഡ്ഡി എന്ന സിനിമയിലൂടെ ഒരു പുതിയ ശബ്ദം കേട്ടുതുടങ്ങിയത്​- വാണി ജയറാം. പല ഭാഷകളില്‍ പല ഭാവങ്ങളിൽ ആ ശബ്​ദം ഇന്നും പ്രതിധ്വനിക്കുന്നു

Image Full Width
Image Caption
വാണി ജയറാം / Photo: Youtube Screen Grab
Text Formatted

ന്ത്യന്‍ സിനിമാസംഗീതരംഗത്ത് മനോഹരമായ ഒരു സ്വരധാര ഒഴുകാന്‍ തുടങ്ങിയിട്ടിപ്പോള്‍ അഞ്ച് പതിറ്റാണ്ടായി. കലൈവാണി എന്ന് തമിഴ്‌നാട്ടുകാര്‍ അന്‍പോടെ വിളിക്കുന്ന വാണി ജയറാമിന്റെതാണ് അത്. ഇമ്പമാര്‍ന്ന മണിനാദം പോലെയായിരുന്നു എന്നതാണ് ആ ശബ്ദത്തിന്റെ സവിശേഷത. 1945ല്‍ തമിഴ്‌നാട്ടിലെ വേലൂരില്‍ ജനിച്ച വാണി തന്റെ സംഗീതവാസന പിന്‍പറ്റിയത് അമ്മയായ പത്മാവതിയില്‍ നിന്നായിരുന്നു. രംഗരാജ അയ്യങ്കാരില്‍നിന്ന്​ശാസ്ത്രീയസംഗീതം അഭ്യസിച്ച അമ്മ തന്റെ മക്കളെയും സംഗീതപാതയിലേക്കാനയിച്ചു. അഞ്ചു വയസ്സുള്ളപ്പോള്‍ കടലൂര്‍ ശ്രീനിവാസ അയ്യങ്കാരുടെ അടുത്ത് ദീക്ഷിതര്‍ കൃതികള്‍ പഠിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ജി. എന്‍. ബിയുടെ ശിഷ്യനായ ടി. ആര്‍. ബാലസുബ്രമണ്യം, തിരുവനന്തപുരം ആര്‍. എസ്. മണി എന്നിവരുടെയടുത്തും വാണി സംഗീതം അഭ്യസിച്ചു.

ഹൃഷികേശ് മുഖര്‍ജി സംവിധാനം ചെയ്​ത ഗുഡ്ഡി എന്ന സിനിമയിൽ പുതുമുഖമായ ജയാഭാദുരിക്ക് വേണ്ടി പാടാന്‍ ഒരു പുതിയ ശബ്ദം തന്നെ വേണമായിരുന്നു- ആ ശബ്​ദം വാണി ജയറാമായി. പിന്നീട് വാണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

മദ്രാസിലെ ക്വീന്‍ മേരീസ് കോളേജില്‍ പഠിച്ച് സ്റ്റേറ്റ്  ബാങ്കില്‍ ചെയ്യുമ്പോഴാണ് അവര്‍ ചലച്ചിത്രഗാനരംഗത്തേക്ക്​ എത്തുന്നത്​. പഠിക്കുന്ന കാലത്തേ, സംഗീതത്തിനു പുറമേ ഡിബേറ്റിംഗ്, അഭിനയം എന്നീ രംഗങ്ങളിലും ശോഭിച്ചിരുന്നു. കലൈവാണി എന്ന പേര് അന്വര്‍ത്ഥമാക്കുംവിധം ബഹുമുഖപ്രതിഭയാണ് അവര്‍. കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രം വരയ്ക്കും, എംബ്രോയ്ഡറി ചെയ്യും.
വാണിയുടെ സഹോദരിമാരും പാട്ടുകാരായിരുന്നുവെങ്കിലും (അവര്‍ വേലൂര്‍ സിസ്റ്റേഴ്‌സ് എന്ന പേരില്‍ കച്ചേരികള്‍ നടത്തിയിരുന്നു) സിനിമയിലെത്തിയത് വാണി മാത്രമായിരുന്നു.

vasanth