Monday, 18 October 2021

ഡോക്യുമെൻററി


Text Formatted

വെളിച്ചം കാണാത്ത ഫൂ​ട്ടേജുകളിൽനിന്നൊരു
സ്​റ്റാലിൻ ഡോക്യുമെന്ററി

പുടിനെ പോലെയുള്ള അധികാര കേന്ദ്രങ്ങള്‍ വര്‍ത്തമാനലോകത്ത് രൂപപ്പെട്ടു വരുന്നതിന്റെ നേര്‍ചിത്രങ്ങളും ചരിത്രവിശകലനവുമാണ് സ്റ്റേറ്റ് ഫ്യൂണറല്‍ എന്ന ഡോക്യുമെന്ററി

Image Full Width
Image Caption
'സ്റ്റേറ്റ് ഫ്യൂണറല്‍' ഡോക്യുമെന്ററിയില്‍ നിന്ന്
Text Formatted

സ്റ്റാലിന്റെ ഔദ്യോഗിക മരണാനന്തര ചടങ്ങുകളുടെ ഇതുവരെ വെളിച്ചം കാണാത്ത 40 മണിക്കൂര്‍ ഫൂട്ടേജുകളില്‍ നിന്നുണ്ടാക്കിയ 135 മിനിറ്റ്​  ഡോക്യുമെന്ററിയാണ് സ്റ്റേറ്റ് ഫ്യൂണറല്‍  (State Funeral). ഉക്രേനിയന്‍ സംവിധായകനായ സെർജി ലോസ്നിറ്റ്സ

Sergei Loznitsa
'സ്റ്റേറ്റ് ഫ്യൂണറല്‍' ഡോക്യുമെന്ററി സംവിധായകന്‍ സെർജി​ ​​ലോസ്​നിറ്റ്​സ

 (Sergei Loznitsa) യുടേതാണ് ഈ ഡോക്യുമെന്ററി. ജോസഫ് സ്റ്റാലിന്‍ 1953 മാര്‍ച്ച് അഞ്ചിന് 74ാം വയസ്സിൽ അപ്രതീക്ഷിതമായിട്ടാണ് പക്ഷാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ലോകം മുഴുവന്‍ സ്വാധീനീക്കപ്പെട്ട ഒരു പ്രത്യയ ശാസ്ത്രം, അതിന്റെ മായ്ക്കാനാവാത്ത പ്രതീകമായി സോവിയറ്റ് യൂണിയന്‍, ലെനിന്റെ പിന്‍ഗാമിയായി പാര്‍ട്ടിയെയും രാജ്യത്തെയും നയിച്ച കരുത്തനായ നേതാവിന് അനുയായികള്‍ കൊടുക്കുന്ന അതിവിപുലമായ വിട പറയല്‍. സ്റ്റാലിനോടുള്ള ആരാധന, വിശ്വാസം, സ്‌നേഹം, ബഹുമാനം ഇതെല്ലാം മോസ്‌കോ നഗരത്തിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങളില്‍ നമുക്ക് കാണാം.

ഏറ്റവും പ്രമുഖ നേതാവ് നഷ്ടപ്പെടുമ്പോഴുള്ള അനുയായികളുടെ ഷോക്ക്, വേദന, നിസ്സഹായത ഒക്കെയാണ് ഔദ്യോഗിക ദുഃഖാചരണത്തിന്റെയും ചടങ്ങുകളുടെയും അസംബന്ധ നാടക കാഴ്ചകള്‍ക്ക് മുകളില്‍ ഈ ഡോക്യുമെന്ററിയെ നമ്മളിലേക്ക് ആകര്‍ഷിക്കുന്നത്.

30 വര്‍ഷം സോവിയറ്റ് യൂണിയന്‍ സ്റ്റാലിന്‍ ഭരണത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ വിജയവും അതിനുശേഷം സാമ്പത്തികമായും രാഷ്ട്രീയമായും ആധുനിക റഷ്യ രൂപപ്പെട്ടതും സ്റ്റാലിനുകീഴിലായിരുന്നു. ഒപ്പം അനേകായിരം നാട്ടുകാരെയും സഹകോമ്രേഡുകളെയും ഇ