Monday, 18 October 2021

മാധ്യമങ്ങള്‍ കാണാത്ത ഇന്ത്യ-4


Text Formatted

ചൂളംവിളിച്ചൂടിലെ അശാന്ത യാത്രികര്‍ 

ഒരേയൊരു കണ്ണിന്റെ മുപ്പതുശതമാനം കാഴ്ചയുമായി ലോകം കാണാനിറങ്ങിയ, ഇപ്പോഴും കുട്ടികളെ പഠിപ്പിക്കാനുത്സാഹമുള്ള ആ മാഷിന് പിന്നീടെന്ത് പറ്റിയെന്നറിയില്ല. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും

Image Full Width
Image Caption
ഹൗറ റെയില്‍വേ സ്റ്റേഷന്‍ / Bernard Gagnon, Wikimedia Commons
Text Formatted

ഹൗറയിലെ തിരക്കിലും തിക്കിലും ഒരുത്സാഹവുമില്ലാതെ ഇരിക്കുന്ന ചിലരെ കാണാറുണ്ടായിരുന്നു, കൊല്‍ക്കത്ത - ചെന്നൈ യാത്രകളില്‍. വിനോദയാത്രയുടെ ഹരത്തിലോ വീട്ടിലേക്ക് പോകുന്ന ആശ്വാസത്തിലോ ഉള്ള ഭാവമല്ല അവരുടെത്. ഹൗറയില്‍ നിന്ന് സൗത്ത് ഇന്ത്യയിലേക്ക് വരുന്ന തീവണ്ടി, പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന നേരത്ത് ക്യൂ നിന്നും തിരക്ക് കൂടിയും ആള്‍ക്കാര്‍ കേറുന്നത് കാണാം ലോക്കല്‍ കോച്ചിലേക്ക്. ബഹളം കണ്ടാലുടനെ പൊലീസെത്തി ലാത്തിവീശും. റെയില്‍ പൊലീസിന്റെ ലാത്തിയടി കൊണ്ടിട്ടാണേലും പലരും ഓടിക്കയറും. വാഗണ്‍ ട്രാജഡി പോലെയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള പല ലോക്കല്‍ കോച്ച് യാത്രകളും. ഒരു ആനന്ദവുമില്ലാത്ത രണ്ട് ദിനയാത്ര, മിക്കവാറും ചൂടിലും ചില സമയത്ത് തണുപ്പിലുമായി. ചെന്നെയിലേക്കോ കേരളത്തിലേക്കോ ആ വരവും പോക്കും. പക്ഷേ ചിലര്‍ ലോക്കല്‍ കോച്ചില്‍ കൂനിക്കൂടിയിരിക്കുന്നത് കാണാം.

ചിലര്‍ മൂക്കില്‍ ട്യൂബ് ഇട്ടതു വെച്ചാകും തീവണ്ടിയില്‍ രണ്ടുദിവസം, ചൂടുകാലത്ത് ഇരിക്കുക. വെറെ വഴിയില്ല. കാന്‍സര്‍ രോഗികളുടെ സങ്കട "പറുദ്ദീസ'യാണ് ചെന്നെയിലേക്കുള്ള പല ഹൗറ തീവണ്ടികളും.

അന്തർസംസ്ഥാന തൊഴിലാളികളുടെ പല ദേശങ്ങളിലേക്കുള്ള പലായന തിരക്കിനിടയില്‍ ഇവരെയും കാണാറുണ്ട്. ഇവരെങ്ങോട്ട് പോകുന്നുവെന്ന് ആദ്യമൊന്നും ചിന്തിച്ചിരുന്നില്ല. എവിടെക്ക്, എന്തിന്, ഈ രൂപത്തിലെന്ന്. പിന്നീട് മനസ്സിലായി, രോഗികളാണ്, പ്രത്യേകിച്ച് അര്‍ബുദരോഗികള്‍. കീമോ ചെയ്യാനും മറ്റുമാണ് യാത്ര. കൂടെ ആരെങ്കിലുമൊക്കെ കാണും. പല തവണയായുള്ള കോറമാണ്ടല്‍ എക്‌സ്പ്രസ് യാത്രകളില്‍ ഇവരെ കണ്ടിട്ടുണ്ട്. ചികിത്സയ്ക്ക് വേണ്ടിയുള്ള കുറെ മനുഷ്യരുടെ നരകയാത്രകളാണത്. കൊടുംചൂടിലും ചെന്നൈ വരെ നടത്തുന്ന യാത്രകള്‍. രാജ്യത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്ക് വരികയാണ് ഡോക്ടറെ കാണാന്‍. ബംഗാളിന്റെ ബിഹാറിന്റെയും ഒഡിഷയുടേയും യു.പിയുടേയും പല പല അറ്റങ്ങളിലെ മനുഷ്യരാണ്. വേദന സഹിച്ച്, തീവണ്ടിത്തിരക്കിനും അസൗകര്യങ്ങള്‍ക്കും ശുചിത്വക്കുറവിനുമിടെ ഇന്‍ഫെക്ഷന്‍ സാധ്യതയെക്കുറിച്ചറിയാത