Monday, 18 October 2021

പുസ്തക നിരൂപണം


Text Formatted

ബഷീറിന്റെ ചരിത്രങ്ങളിൽ ഹലിമാബീവി ഇല്ലാതെ പോയതെന്തേ?

ഒന്നിച്ചു ചരിത്രത്തിലിടപ്പെട്ട വ്യക്തികളായിട്ടും ‘സ്ഥലത്തെ വിനീത ചരിത്രകാര'നായ  ബഷീറിന്റെ ചരിത്രങ്ങളില്‍പോലും, നാലു പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്ററും പത്രാധിപയുമായിരുന്ന ഹലിമാ ബീവി   അര്‍ഹിക്കുന്ന ഗരിമയോടെ സ്ഥാനംപിടിക്കാതെ പോയതെന്തേ? 

Image Full Width
Image Caption
ഹലീമാ ബീവി / Photo: Ansarul Beegum via Jamal Kochangadi, FB
Text Formatted

വൈക്കം മുഹമ്മദ് ബഷീറിന്റെ കുഞ്ഞുപാത്തുമ്മയെക്കുറിച്ച്  നമുക്ക് വലിയ മതിപ്പാണ്. മനുഷ്യനിലെ, പ്രത്യേകിച്ച്  സ്ത്രീയിലെ നിഷ്‌കാമകത്വത്തിന്റെയും നിഷ് കളങ്കതയുടെയും ഒരു മിത്താക്കി മലയാളി അവളെ ആഘോഷിച്ചു. അവളെ മലയാളം പഠിപ്പിച്ച നിസ്സാറഹമ്മദിന്റെ പെങ്ങളും  ഉൽപതിഷ്​ണുവുമായ ആയിഷയോട് നമുക്ക് ആദരവോടെയുള്ള കരുതലുണ്ട്. കുഞ്ഞുപാത്തുമ്മയുടെ സൃഷ്ടിയില്‍ ബഷീര്‍ സ്വന്തമായി ഒരു മോഡലിനെ നിര്‍മിച്ചിട്ടില്ല. കാരണം, പ്രകൃതിയും സാംസ്‌കാരികമായ പൈതൃകവും അത്രകണ്ട് ഇഴുകിച്ചേര്‍ന്നുകിടപ്പുണ്ട് അവളില്‍. ബഷീറിന്റെ ദൈവികമായ പ്രപഞ്ചവീക്ഷണം എവിടെയൊക്കെയോ നിഴലിക്കുന്ന ഒരു പ്രകൃതം കുഞ്ഞുപാത്തുമ്മയുടെ സൃഷ്ടിയില്‍ അന്തര്‍ലീനമാണ്. എന്നാല്‍, ആയിഷക്ക് ഒരു പൂര്‍വ മാതൃകയില്ലേ?

ബഷീര്‍ ഇതൊക്കെ എഴുതിയ കാലത്ത്, പലരും ധരിച്ചത് ജ്ഞാനത്തെ അന്വേഷിക്കുന്ന, അതിനെ അറിഞ്ഞ്​ ജീവിതവ്രതമാക്കിയ പെണ്ണുങ്ങള്‍ മുസ്​ലിം സമുദായത്തില്‍ ഇല്ലായിരുന്നു എന്നാണ്. അതുകൊണ്ടല്ലേ, ആയിഷയെ കണ്ട്, അവളുടെ സരസ്വതി കേട്ട് നമ്മില്‍ പലരും അത്ഭുതം കൂറിയത്? അങ്ങനെ, ചരിത്രത്തില്‍നിന്ന്​ മാറിനിന്ന് കഥാപാത്ര രൂപത്തിലെങ്കിലും ആരാധനയോടെ നാം അവള്‍ പഠിപ്പിക്കുന്നതും നോക്കിയിരുന്നു. മാത്രമല്ല, വായനക്കാര്‍ക്ക്, ആയിഷയോടുള്ളതിനേക്കാള്‍ സ്‌നേഹവും മുഹബ്ബത്തും കുഞ്ഞുപാത്തുമ്മയോടായിരുന്നു. കാരണം, അങ്ങനെയൊരു ജന്മത്തിനെ മലയാള കഥയില്‍ ഇതുവരെ നാമാരും വായിച്ചിട്ടില്ല. മനുഷ്യര്‍ ഇല്ലാത്ത, കഥാപാത്രങ്ങള്‍ മാത്രമുള്ള ഒരു സമുദായം? ഒരു കൽപിത ഗോത്ര സമൂഹം -അഥവാ imagined community.

എഴുത്തു ജീവിതത്തിന്റെയും സമര ജീവിതത്തിന്റെയും വിപ്ലവ ജീവിതത്തിന്റെയും തീച്ചൂളയില്‍ ബഷീറിനെ നാം വായിച്ച്​ അഭിമാനം കൊണ്ടപ്പോഴും, അക്കാലത്ത് നിറഞ്ഞു നിന്ന ഒരു മുസ്​ലിം  വനിതയുടെ പേര് ആ എ​ഴുത്തിലൂടെ  അധികമൊന്നും പരിചയിച്ചിട്ടില്ല.

1944 ല്‍ ജന്മം കൊണ്ട അല്ലെങ്കി