Monday, 29 November 2021

കലാ പഠനം


Text Formatted

എന്റെ ഇറച്ചി മുള്ളിനുകൊടുത്ത്
​​​​​​​മുള്ളിന്റെയിറച്ചി ഞാനെടുത്തു...

വാക്കുരികൊണ്ട് നായരേയും പൊതാളേയും നമ്പ്യാരേയും കിടുകിടുകിടെ വിറപ്പിക്കുന്നത് തെയ്യത്തില്‍ മാത്രം സംഭവിക്കുന്നതാണ്. വാക്കുകൊണ്ട് ജാതിയെ അട്ടിമറിക്കലാണ്- തെയ്യത്തിന്റെ വാക്കുകളിലൂടെയും സംസാരത്തിലൂടെയും ഒരു സഞ്ചാരം

Image Full Width
Image Caption
ബാലി / ഫോട്ടോകള്‍ : വരുണ്‍ അടുത്തില, പ്രസൂണ്‍ കിരണ്‍, ശ്രീയേഷ്, സനീഷ് ടി.കെ.
Text Formatted

മാടായിനഗരേ...
എന്റെ മാടായി നഗരേ...
അനേകമനേകം പെരുമാക്കന്മാരും രാജാക്കന്മാരും ഉണ്ടല്ലോ, എന്റെ മാടായി നഗരേ. അതാകുന്നത് കൊമ്പന്‍പെരുമാള്, ചോഴപ്പെരുമാള്, പാണ്ടിപ്പെരുമാള്, വളഭന്‍ പെരുമാള്, ഇന്ദ്രന്‍ പെരുമാള്, കുലശേഖരന്‍ പെരുമാള്, ചേരമാന്‍ പെരുമാള്,
ആകുന്ന പെരുമാള്... ഉണ്ടല്ലോ അല്ലേ എന്റെ മാടായി നഗരേ...

മാപ്പിളമാര് പറയുന്ന പഴമ കേട്ടാല്‍ തലയും ചെരച്ച് മക്കത്ത് പോകുമ്പോള്‍ ചേരമാന്‍ പെരുമാള്‍ കൊടുങ്ങല്ലൂര്‍ തുറമുഖത്തുനിന്നും ഗൂഢമായി മരക്കലത്തിലേറി കൊയിലാണ്ടിക്കൊല്ലത്തിന്റെ തൂക്കില്‍ ഒരുകൊല്ലം പാര്‍ത്തു. പിറ്റേദിവസം ദിവസം ധര്‍മ്മപട്ടണത്തെത്തി. ധര്‍മ്മപട്ടണത്തെ രക്ഷിപ്പാന്‍ സാമൂരിയെ ഏല്‍പിച്ചു; പിന്നെ കൊടുങ്ങല്ലൂര് നിന്ന് ഏറെ കപ്പല്‍ക്കാരുമായി യുദ്ധമുണ്ടായി. എങ്കിലും പെരുമാളും കപ്പലും വിപ്ര കൂടാതെ സെഹര്‍മുക്കര്‍ എന്ന ബന്തറില്‍ ചെന്ന് എറങ്ങി. അപ്പോള്‍ മുഹമ്മദ് നബി ജിദ്ദ എന്ന നാട്ടിലായിരുന്നല്ലോ. അവിടെച്ചെന്നുകണ്ട് പെരുമാള് മാര്‍ഗം കൂടി. താജുദ്ദീന്‍ എന്ന പേരിരിക്കയല്ലോ. മാലിക്ക് ഹബിബ ദിനാറെന്ന അരവിയിലെ രാജാവിന്റെ പെങ്ങളെ, റജിയത്തുമ്മാറെ നിക്കാഹ് കയിച്ചു. അഞ്ചുവര്‍ഷക്കാലം അവിടെ പാര്‍ത്തു. താജുദ്ദീനെന്ന പെരുമാള് മലയാള ദേശത്ത് വന്ന് ദീനും പള്ളിയും നടത്തേണ്ടതിന് ഇങ്ങോട്ട് യാത്രയ്ക്കൊരുങ്ങിയപ്പോള്‍ ദീനം പിടിച്ച് കെടന്നുപോയതുകാരണം തനിക്കിനി തന്നാട്ടിലേക്കു പോകാനാവില്ലെന്നു തോന്നിയ വാറാണല്ലോ മാര്‍ഗം കൂടിയ പെരുമാള് എഴുത്തും മുദ്രയും പുറപ്പെടുവിച്ചത്. അപ്പോള്‍ മേല്‍പ്പറഞ്ഞ രാജാവ്, മക്കള് പതിനഞ്ചും കൂടി എഴുത്തും മുദ്രയും എടുത്ത് കെട്ടി രണ്ട് കപ്പലായി ഓടി ഒരു കപ്പല്‍ മധുരയുടെ തൂക്കിലെത്തി. നാലാംമകനായ സാജുദ്ദീനും മറ്റും ഇറങ്ങി മറ്റേപ്പലില്‍ കൊടുങ്ങല്ലൂരില്‍ എത്തി. രാജസമ്മതത്താല്‍ ഒരു പള്ളിയുണ്ടാക്കി. അത് മുഹമ്മദ് ഹാജി കാത്തുവരികയും ചെയ്തു.