Monday, 18 October 2021

ബംഗാളി കഥ


Text Formatted

അശമഞ്ച ബാബുവിന്റെ നായ

Image Full Width
Image Caption
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
Text Formatted

ഹോഷിമറയിലെ ഒരു സുഹൃത്തിന്റെ ഗൃഹസന്ദർശന വേളയിലാണ് അശമഞ്ച ബാബു വിന്റെ ദീർഘകാലമായുള്ള ആഗ്രഹം പൂവണിഞ്ഞത്. ഭവാനിപ്പൂറിൽ മോഹിനി മോഹൻ റോഡിലെ ഒരു ചെറിയ ഫ്ലാറ്റിലാണ് അശമഞ്ച ബാബു താമസിച്ചിരുന്നത്. ലജ്പത് റായ് പോസ്റ്റ്‌ ഓഫീസിലെ ക്ലാർക്ക് എന്ന ജോലിക്ക് കൽക്കത്തയിലെ ബസുകളിലും ട്രെയിനുകളിലും തിക്കിതിരക്കാതെ, വീട്ടിൽ നിന്നും വെറും ഏഴു മിനിറ്റ് മാത്രം യാത്ര ചെയ്യേണ്ട ഭാഗ്യവാനായിരുന്നു അദ്ദേഹം. വിധി മറ്റൊന്നായിരുന്നെങ്കിൽ ജീവിതത്തിന്റെ പാത വേറൊന്നാകുമായിരുന്നു എന്നെല്ലാം ചിന്തിച്ചു പരവശനാകാതെ വളരെ ലാഘവമായി ജീവിക്കുന്ന ആളായിരുന്നു അശമഞ്ച ബാബു. പൊതുവേ, സ്വന്തം ജീവിതത്തിൽ തൃപ്തനായിരുന്നു അദ്ദേഹം. മാസത്തിൽ രണ്ടു ഹിന്ദി സിനിമകൾ, ഒരു ഡസൻ സിഗരറ്റ് പാക്കറ്റ് ആഴ്ചയിൽ രണ്ടു ദിവസം മത്സ്യം, അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ഇത്രയും ധാരാളമായിരുന്നു. കൂട്ടുകാരില്ല എന്നത് മാത്രമേ ഇടക്ക് അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നുള്ളൂ. ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്ത അവിവാഹിതൻ ആയതിനാൽ, കൂട്ടിനു ഒരു നായെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നയാൾ മോഹിക്കാറുണ്ട്. രണ്ടു വീടിനപ്പുറമുള്ള താക്കുർദാറിന്റെ നായയെപ്പോലെ അൽസഷ്യൻ ആവണമെന്നില്ല, രാവിലെയും വൈകുന്നേരവും മണത്തു പുറകേനടക്കുന്ന, അയാൾ ജോലി കഴിഞ്ഞുവരുമ്പോൾ വാലാട്ടുന്ന, അയാളുടെ ആജ്ഞകൾ ഉത്സാഹത്തോടെ അനുസരിക്കുന്ന ഒരു സാധാരണ നായ്ക്കുട്ടി ആയാലും മതി. നായയോട് ഇംഗ്ലീഷിൽ സംസാരിക്കണം എന്ന രഹസ്യമായ ആഗ്രഹവും അയാൾക്കുണ്ടായിരുന്നു." സ്റ്റാൻഡ് അപ്പ്‌, ഷേക്ക്‌ ഹാൻഡ്‌സ് " എന്നൊക്കെ പറയുന്നത് നായ അനുസരിക്കുകയാണെങ്കിൽ എന്ത് രസമായിരിക്കും! നായ്ക്കൾ പൊതുവെ ഇംഗ്ലീഷ് വർഗ്ഗക്കാരാണെന്നു വിശ്വസിക്കാനാണ് അശമഞ്ചബാബുവിന് ഇഷ്ടം. കൊള്ളാം. ഒരു ഇംഗ്ലീഷ് നായയും അദ്ദേഹം അതിന്റെ യജമാനനും. സന്തോഷമുള്ള കാര്യം തന്നെ.

നിരന്തരം ചാറ്റൽ മഴയുണ്ടായിരുന്ന ഇരുണ്ടു മൂടിയ ഒരു ദിവസം അശമഞ്ച ബാബു കുറച്ചു ഓറഞ്ച് വാങ്ങാനായി ഹോഷിമറയിലെ ചന്തയിലേക്ക് പോയി. ചന്തയുടെ ഒരറ്റത്തു മുരടിച്ച ഇലന്ത മരത്തിനു കീഴെ തള്ള വിരലിനും ചൂണ്ടു വിരലിനുമിടയിൽ സിഗററ്റ് പിടിച്ചു ഒരു ഭൂട്ടാൻകാരൻ ഇരുന്നിരുന്നു. അവരുടെ കണ്ണുകളിടഞ്ഞപ്പോൾ അയാൾ ചിരിച്ചു. വല്ല ഭിക്ഷക്കാരനോ മറ്റോ ആണോ? അയാളുടെ വേഷം കണ്ടാൽ അങ്ങനെ തോന്നുമായിരുന്നു. അയാളുടെ മേൽക്കുപ്പായത്തിലും കാലുറകളിലുമായി ഒരു അഞ്ചു കീറതുന്നലുകളെങ്കിലും അശമഞ്ചബാബു ശ്രദ്ധിച്ചിരുന്നു. പക്ഷെ അയാള