Monday, 18 October 2021

കോവിഡ്കാല വായന


Text Formatted

കോവിഡുബാധിതരായ വായനക്കാര്‍
ആദ്യം ഓര്‍ത്തെടുക്കും, എം.ടിയുടെ മണം

കോവിഡ് പോസിറ്റീവായ നാളുകളില്‍ ഫോണില്‍ സംസാരിച്ച ഒരു സുഹൃത്ത് മണങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അതു തിരിച്ചു പിടിക്കാന്‍ എം.ടിയുടെ ഗന്ധ ബിംബങ്ങളിലൂടെ അലഞ്ഞതിനെക്കുറിച്ചും പറഞ്ഞത് ഇപ്പോള്‍ ഒരു പ്രധാന വായനാസൂചനയായി മാറിയിരിക്കുന്നു. എം.ടി. സാഹിത്യത്തിന്റെ ഇനിയുള്ള ജീവിതത്തില്‍ നിര്‍ണ്ണായകമായേക്കാം ഇക്കാര്യം.

Image Full Width
Image Caption
എം.ടി. വാസുദേവന്‍ നായർ / Photos: Punaloor Rajan
Text Formatted

ചിരി. പിന്നെ നിശ്ശബ്ദത. ഒരാള്‍ എന്തോ പിറുപിറുത്തു. പടരുന്ന ചില പിറുപിറുപ്പുകള്‍. അവയ്ക്കു വിവര്‍ത്തനമില്ല (എം.ടിയുടെ യാത്രകള്‍, പേജ് 190). എം.ടിയുടെ സാഹിത്യ ലോകത്തിലേക്കുള്ള താക്കോല്‍ വാചകമാണിത്. പിറുപിറുപ്പിന് വിവര്‍ത്തനം അസാധ്യം, പക്ഷെ ‘ഒറിജിനല്‍ സാധ്യം' എന്നാണ് ആ വാചകത്തിന്റെ ഒരര്‍ഥം. എം.ടിയുടെ യാത്രാവിവരണ ലേഖനത്തിലാണ്, അതായത് അദ്ദേഹത്തിന്റെ നോണ്‍ ഫിക്ഷന്‍ രചനയിലാണ് ഈ വാചകമുള്ളത്.

അദ്ദേഹത്തിന്റെ ഫിക്ഷന്‍ ലോകത്തെക്കുറിച്ച് പലമാതിരി എഴുതിയവരാരും ഈ വാചകം ശ്രദ്ധിക്കുകയോ അതിലൂടെ എം.ടി സാഹിത്യത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അതിനാല്‍ പിറുപിറുപ്പ് എന്ന മനുഷ്യ സ്വഭാവം എങ്ങനെ വാക്കും ഭാഷയും സാഹിത്യവുമായി വളര്‍ന്നുവെന്ന് വേണ്ടവിധം മനസ്സിലാക്കാന്‍ നമുക്ക് കഴിയാതെയും പോയി. ആവര്‍ത്തിച്ചുള്ള പിറുപിറുക്കലുകളില്‍ നിന്നാണ് കടുത്ത വിശ്വാസങ്ങള്‍ ബലപ്പെടുന്നതെന്ന് തെറാപ്പിസ്റ്റും പ്രചോദക എഴുത്തുകാരിയുമായ ഷാനണ്‍ എല്‍. ആല്‍ഡര്‍ പറയുന്നു. അതിനാലാണ് ഭാഷ രൂപപ്പെടും മുന്‍പ് മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാരംഭിച്ച ദീര്‍ഘനിശ്വാസം, പിറുപിറുപ്പ് എന്നിവ ഇന്നും മനുഷ്യര്‍ക്കിടയില്‍ ഒരു സ്വഭാവമായി നില നില്‍ക്കുന്നതെന്നും ആല്‍ഡര്‍ പറയുന്നുണ്ട്. അക്ഷരങ്ങള്‍ മാത്രമല്ല, ചിഹ്നങ്ങള്‍ കൂടി ചേര്‍ന്നതാണ് ഭാഷ (കുത്തും കോമയും അര്‍ധ വിരാമങ്ങളും ആശ്ചര്യ ചിഹ്നങ്ങളും ലയിച്ച) എന്ന പോലെ മനുഷ്യവികാരങ്ങളുടെ ശക്തമായ പ്രാതിനിധ്യം പിറുപിറുക്കലിനുണ്ട്.

MT

എം.ടി തന്റെ യാത്രാവിവരണത്തില്‍ പറഞ്ഞിട്ടുള്ളത്, പിറുപിറുപ്പുകള്‍ക്ക് വിവര്‍ത