Monday, 18 October 2021

Environmental Politics


Text Formatted

പ്രകൃതി വിഭവ മൂല്യനിര്‍ണയത്തിൽ 
​​​​​​​മുതലാളിത്തം തോൽക്കും, മാർക്​സിസമോ?

ഉൽപാദന വളര്‍ച്ചയുടെ മുന്നുപാധിയെന്ന നിലയിലുള്ള പ്രാകൃതിക വിഭവങ്ങളുടെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ച ഗുരുതര അലംഭാവം വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടുന്നു, രാഷ്ട്രീയ സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങള്‍ ഇവയെ എങ്ങിനെ വിശകലനം ചെയ്യുന്നുവെന്ന് പരിശോധിക്കപ്പെടുന്നു

Image Full Width
Text Formatted

​​​​​​​ണ്ടര നൂറ്റാണ്ടിനുള്ളിലെ മുതലാളിത്ത വളര്‍ച്ചയും അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ വളര്‍ന്നുവന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും അന്വേഷണങ്ങളും ഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഒരു ദശാസന്ധിയിലാണ് ഇന്ന് ലോകം എത്തിനില്‍ക്കുന്നത്. ലാഭത്തെയും അതിന് മാത്രമായുള്ള ഉൽപാദന വളര്‍ച്ചയെയും ലക്ഷ്യമിട്ടുകൊണ്ടുള്ള മുതലാളിത്ത പ്രത്യയശാസ്ത്രം ഓരോ തവണയും അതിന്റെ പ്രതിസന്ധിയെ മറികടന്നത് പ്രകൃതി വിഭവങ്ങളുടെ കടുത്ത തോതിലുള്ള ചൂഷണത്തിലൂടെയും അതുവഴി പാരിസ്ഥിതിക സമൂഹങ്ങളെ അതത് ജൈവവ്യവസ്ഥയില്‍ നിന്ന് അന്യവല്‍ക്കരിക്കുന്നതിലൂടെയുമായിരുന്നു.

നിരന്തര വളര്‍ച്ച അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക മാതൃകകള്‍ അനിവാര്യമായും ചെന്നെത്തി നില്‍ക്കുന്ന പ്രതിസന്ധി മുതലാളിത്ത ഉൽപാദന വ്യവസ്ഥയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വ്യാവസായിക വികസനത്തിലൂടെയും അസമമായ സാമ്പത്തിക വളര്‍ച്ചയിലൂടെയും ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി ഗോളാതിര്‍ത്തികളെ മനുഷ്യന്‍ ഉല്ലംഘിച്ചിരിക്കുന്നു. അത് പ്രകൃതി വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ച എന്ന ആശയത്തിന് പരിധികള്‍ സൃഷ്ടിച്ചിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളുടെ മൂല്യനിര്‍ണയം നടത്തുന്നതില്‍ മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങള്‍ പരാജയപ്പെടുക തന്നെ ചെയ്യും. കാരണം അതിന്റെ അടിസ്ഥാനം തന്നെ പരമാവധി ലാഭം എന്ന കാഴ്ചപ്പാടിനെ ആധാരമാക്കിയുള്ളതാണ്.

അതേസമയം, മുതലാളിത്ത സാമ്പത്തിക യുക്തികള്‍ക്കും ചൂഷണങ്ങള്‍ക്കും പ്രത്യയശാസ്ത്രപരമായിത്തന്നെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങള്‍ക്കും അത്തരം പരീക്ഷണങ്ങള്‍ക്ക് ചിന്താപരമായ പിന്‍ബലം നല്‍കുന്ന മാര്‍ക്സിയന്‍ സാമ്പത്തിക ചിന്തകള്‍ക്കും സമാനമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നതെന്തുകൊണ്ടാണ്? മുതലാളിത്ത ഉൽപാദനക്രമത്തില്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത ഉൽപാദന സമ്പ്രദായത്തെ കൈയ്യേല്‍ക്കേണ്ടി വന്നതെന്തുകൊണ്ടാണ്? വിഭവ വിനിയോഗത്തിലും ചരക്കുല്‍പ്പാദനത്തിലും സ്വാഭാവികമായും ഉള്‍ച്ചേര്‍ന്ന വിഭവശോഷണം എന്ന പ്രതിസന്ധിയെ ഭൗതികശാസ്ത്ര നിയമങ്ങളുടെ പശ്ചാത്തലത്തില്‍ മനസ്സിലാ