Monday, 18 October 2021

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍ - 7

പിള്ള ഗ്രൂപ്പുകാരനായി വന്ന്​ എസ്​.എഫ്​.ഐ
​​​​​​​സഖാവായി മാറിയ നടൻ മുരളി

ഒരു ദിവസം ഞങ്ങള്‍ സംസാരിച്ചിരിക്കെ ഞാന്‍ മുരളിയോട് ചോദിച്ചു, ‘നിങ്ങളുടെ, അതായത് കേരള കോണ്‍ഗ്രസിന്റെ സൗന്ദര്യശാസ്ത്രം; ഈസ്‌തെറ്റിക്‌സ്; എന്താണ്?'

Image Full Width
Image Caption
മുരളി
Text Formatted

സ്​മരണകള്‍ എഴുതുന്നവരെല്ലാം  ‘ഹാ, ഞങ്ങളുടെ ആ പഴയ നല്ല കാലം...' എന്നുപറഞ്ഞ് അവനവന്റെ ഓര്‍മയിലുള്ള പഴമയെ അതീവ റൊമാന്റിക്കായി അവതരിപ്പിക്കുന്ന ഒരു സമ്പ്രദായമുണ്ടല്ലോ. എഴുപതുകളെപ്പറ്റി രോമാഞ്ചം കൊള്ളുമ്പോള്‍ത്തന്നെ, എഴുപതുകളില്‍ ജീവിച്ച് ജീവിതത്തിന്റെ കയ്പ്പും മധുരവുമെല്ലാം അനുഭവിച്ച് ഇനിയും മരിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് ജീവിതം ഒരു പ്രഹേളികയായിരുന്ന എഴുപതുകള്‍ തികച്ചും യഥാര്‍ത്ഥമായിരുന്നു.

സുഭാഷ് ചന്ദ്രബോസ് അറസ്റ്റ് ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കുശേഷം പൊലീസ് ‘രാമനിലയ'ത്തില്‍ വന്ന ബോസിന്റെ മുറിയാകെ തകിടം മറിച്ച് പരിശോധിച്ചു. ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു ബോസിന്റെ പക്കല്‍. അവയ്ക്ക് എന്തുസംഭവിച്ചെന്ന് ആര്‍ക്കുമറിയില്ല. ശിക്ഷ കഴിഞ്ഞെത്തിയ ബോസിനോട് അതേപ്പറ്റി ചോദിച്ചാല്‍ ‘അതിനെപ്പറ്റിയൊന്നും നമുക്ക് വര്‍ത്തമാനം വേണ്ട' എന്ന മട്ടില്‍ ഒഴിഞ്ഞുമാറുകയാണ് ബോസ് ചെയ്തത്. ബോസ് ജയില്‍ശിക്ഷ കഴിഞ്ഞുവരുമ്പോഴേക്ക് ഞാന്‍ ‘രാമനിലയ'ത്തിലെ ഒരു അന്തേവാസി ആയിക്കഴിഞ്ഞിരുന്നു. എന്നുവച്ചാല്‍, ഗെയ്റ്റ് ക്രാഷ് ചെയ്ത് അകത്തായി.

മുരളി വളരെ വേഗം ഞങ്ങളുടെയെല്ലാം സുഹൃത്തായി. ഞാന്‍ ആദ്യമായാണ് ഒരു കേരള കോണ്‍ഗ്രസ്സുകാരനുമായി സൗഹൃദം സ്ഥാപിക്കുന്നത്.

ആ കാലത്ത് അവിടെ ഒരു പുതിയ താമസക്കാരന്‍ വന്നുചേര്‍ന്നു. കൊട്ടാരക്കരയില്‍ നിന്നുവന്ന് ലോ അക്കാദമിയില്‍ എല്‍.എല്‍.ബിക്ക് വായിക്കുകയായിരുന്ന ‘രമണന്‍' എന്ന സ്വന്തം നാട്ടുകാരനെയാണ് ആ വന്നയാള്‍ ആദ്യം അന്വേഷിച്ചത്. വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍. നെറ്റിയില്‍ നല്ലൊരു വടു തെളിഞ്ഞു കിടന്നു. സൗമ്യനായ അയാള്‍ക്ക് രമണന്റെ ശുപാര്‍ശയില്‍ മാനേജര്‍ ശ്രീകണ്ഠന്‍ ഒരു മുറി കൊടുത്തു. പുതിയ ആള്‍ ആരാണെന്ന് രമണന്‍ തന്നെ ഞങ്ങളെ (തോമസ് ജോര്‍ജ്ജ്, തോമസ് എബ്രഹാം, ഞാന്‍) അറിയിച്ചു. വളരെ ആത്മാര്‍ത്ഥതയുള്ള ഒരു സി.പി.എം പ്രവര്‍ത്തകനായിരുന്നു രമണന്‍. വന്ന പുതിയ അതിഥി കെ.എസ്.സി (പിള്ള ഗ്രൂപ്പ്) സംസ്ഥാന ജനറല്‍ സെ