Monday, 18 October 2021

മഹാമാരിയുടെ രാഷ്​ട്രീയം


Text Formatted

ലോകമാകെ മൊഴിമാറ്റം ചെയ്യപ്പെടുന്നു;
​​​​​​​നിഷ്​ഠുരമായ ഒരു വധക്രമം

മഹാമാരിക്കാലത്ത് ഏറ്റവും സഹിക്കുന്നത് പീഡയനുഭവിക്കുന്നത്, ഭരണകൂടങ്ങളുടെ എതിര്‍മുഖത്തുനില്‍ക്കുന്നവരും വിയോജനശബ്ദമുയര്‍ത്തുന്നവരുമായ വിമതരും യാതൊരു ആനുകൂല്യങ്ങളുമില്ലാത്ത ന്യൂനപക്ഷങ്ങളുമാണ്.

Image Full Width
Image Caption
ഹോമി കെ. ഭാഭ / Photo: Marc A. Hermann, MTA, flickr
Text Formatted

കേംബ്രിജ് മസാച്യുസെറ്റ്സിലെ ഈ സ്റ്റഡിറൂമിലിരുന്ന് സംസാരിക്കുമ്പോള്‍ കോവിഡ് മഹാമാരിയെ ഒരു അമേരിക്കന്‍ വീക്ഷണകോണിലൂടെ ഞാന്‍ ആദ്യം കാണുന്നത് സ്വാഭാവികം. മഹാമാരിയും അതിന്റെ പ്രശ്നങ്ങളും മിനസോട്ടയില്‍ വംശവെറിഹത്യക്കിരയായ ജോര്‍ജ് ഫ്ളോയ്ഡുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു.

പൊതുജനാരോഗ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാംക്രമികരോഗഗ്രസ്ത പ്രശ്നങ്ങളെക്കുറിച്ചും നമുക്ക് ചില തിരിച്ചറിവുകളുണ്ടാവണം. മഹാമാരിക്കാലത്ത് ലോകത്തുടനീളം ഏറ്റവും നരകിച്ചതും സഹിച്ചതും ന്യൂനപക്ഷ ജനവിഭാഗങ്ങളാണ്. കാരണം, അവരാണ് മഹാമാരിയെ ചെറുക്കാന്‍ പ്രധാനമായും മുന്നിട്ടിറങ്ങേണ്ടിവന്ന തൊഴിലാളികള്‍. അവര്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവുമില്ല. വിശേഷവകാശങ്ങളും പ്രത്യേകാനുകൂല്യങ്ങളുമുള്ള പ്രബല ജനവിഭാഗങ്ങള്‍ക്കുള്ള വരുമാനവിഭവങ്ങളോ ശരണോപായങ്ങളോ ഇല്ലാത്തവരത്രെ ഈ ന്യൂനപക്ഷം.

floyd
ജോര്‍ജ്ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ നിന്ന്‌ / Photo: Victoria Pickering, flickr

മഹാമാരിയെയും ജോര്‍ജ്ജ് ഫ്ളോയ്ഡ് കൊലയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെയും പരസ്പരം ബന്ധപ്പെടുത്തി നോക്കിയാല്‍ ഒരു പച്ചപ്പരമാര്‍ഥം തെളിഞ്ഞുകിട്ടും. ആഫ്രിക്കന്‍-അമേരിക്കക്കാരുള്‍പ്പെടെയുള്ള ന്യൂനപക്ഷ ജനഗണങ്ങളാണ് ഈ മഹാമാരിക്കാലത്ത് അനുപാതരഹിതമായ കഷ്ടനഷ്ടങ്ങളും ദുരിതവും അനുഭവിച്ചതെന്ന തിക്ത യാഥാര്‍ഥ്യമാണത്. അവരാണ് പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഹിംസയുടെയും നിര്‍ദ്ദാക്ഷിണ്യം ഏറ്റവുമധികം നേരിട്ടത്.

പ്രതിഷേധത്തിന്റെ സ്മാരകചിഹ്ന