Monday, 18 October 2021

ഓര്‍മ


Text Formatted

മണ്ണായിത്തീർന്ന ഒരില മനുഷ്യരോട്​ പറയുന്നത്​...

ഏറെ സ്വാധീനമുള്ള ബദല്‍ വികസന ചിന്തകൻ, പല തലമുറകളില്‍ പെട്ട ഇക്കോ- പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുകള്‍ക്ക് പ്രചോദനം- അന്തരിച്ച സുന്ദര്‍ലാല്‍ ബഹുഗുണയെക്കുറിച്ച്​ ഒരോമർക്കുറിപ്പ്​

Image Full Width
Image Caption
സുന്ദർലാൽ ബഹുഗുണ
Text Formatted

മേരിക്കന്‍ ഇക്കോളജിസ്റ്റ് ഗാരറ്റ് ഹാര്‍ദിന്‍ മുന്നോട്ടു വച്ച ഒരു ചോദ്യമുണ്ട്, ""എന്തു കൊണ്ടാണ് ഇക്കോളജിസ്റ്റുകളും എന്‍വയോണ്‍മെന്റലിസ്റ്റുകളും വെറുക്കപ്പെട്ടവരും ആളുകള്‍ ഭയക്കുന്നവരുമായതെന്ന്?''

""അവര്‍ക്ക് പറയാനുള്ള കാര്യങ്ങളില്‍ പലതും പൊതുജനത്തെ സംബന്ധിച്ച്​പുതിയതാണ്, പുതിയ കാര്യങ്ങള്‍ ആളുകളെ പരിഭ്രമപ്പെടുത്തും'' എന്നാണ് ഹാര്‍ദിന് തന്നെ നല്‍കിയ മറുപടി. 

എന്നാല്‍ ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരില്‍ ഒരാളായ സുന്ദര്‍ലാല്‍ ബഹുഗുണ തീര്‍ച്ചയായും സ്വന്തം രാജ്യത്തിനകത്ത് വെറുക്കപ്പെട്ടിരുന്നില്ല. മറിച്ച്, പ്രകൃതിയെക്കുറിച്ചും അടിസ്ഥാനവര്‍ഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുമുള്ള ധീരവും വിട്ടുവീഴ്ചയില്ലാത്തതുമായ സുന്ദര്‍ലാലിന്റെ നിലപാടുകള്‍ക്കു മുന്നില്‍ ഭൂമി പിടിച്ചെടുക്കുന്നവരും കാട് കൈയ്യേറുന്നവരും മെഗാ ഡെവലപ്‌മെന്റലിസ്റ്റുകളും മുട്ടുമടക്കുകയും, അദ്ദേഹം പ്രബലനാവുകയുമാണുണ്ടായത്.

ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രബല നേതാവെന്ന നിലക്ക് ഹിമാലയന്‍ ഭൂവിഭാഗത്തിലെ കാടുകളും മറ്റു പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതില്‍ ബഹുഗുണ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഹാര്‍ദിന്‍ പറഞ്ഞത് എല്ലാ തരത്തിലുമുള്ള മഹാവിപത്തുകളെ കുറിച്ചാണ് എന്ന് യഥാര്‍ത്ഥത്തില്‍ സുന്ദര്‍ലാല്‍ ബഹുഗുണ ഭയപ്പെട്ടിരുന്നു. ദ ട്രാജഡി ഓഫ് കോമണ്‍സില്‍ (1968) ഹാര്‍ദിന്‍ എഴുതുന്നു; ""എല്ലാ മനുഷ്യരും തിടുക്കപ്പെടുന്നത് നാശത്തിലേക്കാണ്, ഒരോരുത്തരും അവരവരുടെ താല്‍പര്യങ്ങള്‍ പിന്തുടരുന്നു എന്നു മാത്രം.''
ഈ "തിടുക്കത്തെ'ക്കുറിച്ച് ബഹുഗുണയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹം ഹന്ന ആരെന്ദിന്റെ "പൊതു മണ്ഡലം' എന്ന സങ്കല്‍പത്തിലൂന്നി, തന്റെ  ‘സാക്രഡ് ഇക്കോളജി’ എന്ന ആശയം അവതരിപ്പിച്ചത്. ഹിമാലയത്തെ ഒരു പ്രത്യക്ഷ പൊതുമണ്ഡലമാക്കി മാറ്റണമെന്നാവശ്യപ്പെട്ട ബഹുഗുണ തന്നെ ഹിമാലയത്തിന്റെ പരിസ്ഥിതിയുടെ സംരക്ഷകനായും സ്വയം അവരോധിച്ചു. 

ലോകത്തെ ഒരു പൊതു മണ്ഡലമായി വിഭാവനം ചെയ്യുമ്പോള്‍, അതിനെ ഒരു തലമുറയ്ക്