Monday, 18 October 2021

ഫോ​ട്ടോ സ്​റ്റോറി


Text Formatted

ലക്ഷദ്വീപിലെ മണ്ണും മനുഷ്യരും

ജീവിതത്തിലെ പലതരം സമൃദ്ധികളുടെ നാടാണ് ലക്ഷദ്വീപ്. മത്സ്യബന്ധനവും ആടുവളര്‍ത്തലും തെങ്ങുകൃഷിയുമെല്ലാം പ്രകൃതിയോട് ഒട്ടും ഇടയാതെ ഈ മനുഷ്യര്‍ നടത്തിക്കൊണ്ടുപോകുന്നു. വികസനത്തിന്റെ പേരിലുള്ള മനുഷ്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ നിര്‍മിതികളെ ഈ മണ്ണില്‍നിന്ന് ഒഴിച്ചുനിര്‍ത്താന്‍ ഇതുവരെ ഇവര്‍ക്കായി. ഒരു മണ്ണും ഒരു ജീവിതവും സുരക്ഷിതമല്ലാത്ത ഭാവി, ലക്ഷദ്വീപിലെ ഈ മനുഷ്യരെയും ഇന്ന് ആശങ്കയിലാഴ്ത്തുന്നുണ്ട്. ചില ദ്വീപ് ജീവിതക്കാഴ്ചകള്‍

Image Full Width
Image Caption
മത്സ്യബന്ധനബോട്ടുകള്‍ ദ്വീപ് കടലില്‍. ഏഴില്‍ ഒരാള്‍ മല്‍സ്യത്തൊഴിലാളിയോ മല്‍സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ടോ പ്രവര്‍ത്തിക്കുന്നവരാണ്. പ്രധാന ഉപജീവന മാര്‍ഗവും മല്‍സ്യബന്ധനമാണ്.
Text Formatted
ദ്വീപുകാരുടെ ആശ്രയം കടലാണ്, അവരെ ഊട്ടുന്നതും സംരക്ഷിക്കുന്നതും കടല്‍ തന്നെ
ദ്വീപുകാരുടെ ആശ്രയം കടലാണ്, അവരെ ഊട്ടുന്നതും സംരക്ഷിക്കുന്നതും കടല്‍ തന്നെ

ദ്വീപില്‍ ഏറ്റവും നന്നായി വിളയുന്നത് തെങ്ങാണ്. ചകിരിനാര് പിരിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ദ്വീപിന്റെ സവിശേഷതയാണ്
ദ്വീപില്‍ ഏറ്റവും നന്നായി വിളയുന്നത് തെങ്ങാണ്. ചകിരിനാര് പിരിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ദ്വീപിന്റെ സവിശേഷതയാണ്. എന്നാല്‍, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനും സംരംഭകത്വത്തിനും ഫലപ്രദമായ പദ്ധതികളില്ല.