Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

മുറിവേറ്റ കുട്ടികളിലുണ്ട്, ഉണങ്ങാത്ത ട്രോമകള്‍

പുറമെനിന്ന് നോക്കുമ്പോള്‍ ഒന്നിന്റെയും കുറവില്ല. ഉള്ള ഒരേയൊരു കുറവ്, അവന് അവന്റെ സ്വന്തമായ ഒരു കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിയുന്നില്ല എന്നതായിരുന്നു. 

Image Full Width
Image Caption
വിദ്യാർഥികള്‍ക്കൊപ്പം കവിത കരയാംവട്ടത്ത്
Text Formatted

കുട്ടികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനൊരാളില്ലെങ്കില്‍, അവരെ ചേര്‍ത്തുപിടിക്കാനാരുമില്ലെന്ന് അവര്‍ക്ക് തോന്നിയാല്‍ അവര്‍ സ്ഥിരമായ വിഷാദത്തിലേക്ക് വീണുപോയേക്കാം. അല്ലെങ്കില്‍ ക്രിമിനല്‍ ജീവിതങ്ങളിലേക്ക്.
ഒരു ചില്ലുപാത്രം കൈകാര്യം ചെയ്യും പോലെ വേണം കുട്ടികളോട് ഇടപെടാന്‍.
അല്ലെങ്കില്‍, ഒരു ചെറിയ അശ്രദ്ധ മതി, വീണ് തകരാന്‍. പിന്നീട് ഒരിക്കലും പഴയ രൂപത്തില്‍ തിരിച്ചെടുക്കാനാവില്ല. 

വ്യക്തികളുടെ സ്വഭാവ വൈകല്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെയെല്ലാം വേരുകള്‍ എത്തി നില്‍ക്കുന്നത് അവരുടെ കുട്ടിക്കാലത്തിലാണ്. 
ഉയര്‍ന്ന പദവി വഹിക്കുന്ന ഒരാളെ മക്കളും ഭാര്യയും ചേര്‍ന്ന് മനഃശാസ്ത്രജ്ഞന്റെ അടുത്തേയ്ക്ക് കൊണ്ടുവരുന്നു. വിഷയം ഇതാണ്, തിരക്കുള്ള ഇടങ്ങളില്‍ ചെന്ന് അയാള്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്നു. ഒടുവില്‍ മനഃശാസ്ത്രജ്ഞന്‍ കണ്ടെത്തിയത്, ഈ വ്യക്തിയ്ക്ക് ബാല്യത്തില്‍ ആരില്‍ നിന്നും വേണ്ടത്ര സ്‌നേഹസ്പര്‍ശങ്ങള്‍ കിട്ടിയിട്ടില്ല എന്നാണ്.

ഞാനുള്ളപ്പോള്‍ നിങ്ങളെ കേള്‍ക്കാന്‍ നിങ്ങള്‍ വേറൊരിടം തേടിപ്പോകേണ്ട എന്ന ഒരു പരോക്ഷ സന്ദേശം എങ്ങനെയെങ്കിലുമൊക്കെ ഞാന്‍ അവരിലേക്ക് എത്തിക്കാറുമുണ്ട്.

ഒരധ്യാപിക എന്ന നിലയില്‍ നിത്യജീവിതത്തില്‍ കേള്‍ക്കുന്ന ഇത്തരം ഏതൊരു അനുഭവവും കുട്ടികളോടിടപെടുമ്പോള്‍ ഒരു കരുതലായി മനസ്സില്‍ സൂക്ഷിച്ചുവെക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഭാവിയില്‍ അവര്‍ക്ക് വരാതിരിക്കാന്‍ ചുരുങ്ങിയത് എന്റെ പക്ഷത്തുനിന്നെങ്കിലും ശ്രമങ്ങള്‍ നടത്താമല്ലോ.

ഞാനുള്ളപ്പോള്‍ നിങ്ങളെ കേള്‍ക്കാന്‍ നിങ്ങള്‍ വേറൊരിടം തേടിപ്പോകേണ്ട എന്ന ഒരു പരോക്ഷ സന്ദേശം എങ്ങനെയെങ്കിലുമൊക്കെ ഞാന്‍ അവരിലേക്ക് എത്തിക്കാറുമുണ്ട്. എങ്കില്‍പ്പോലും, പല പല ഘട്ടങ്ങളിലും വൈവിദ്ധ്യമാര്‍ന്ന ഒരുപാട് ശരികള്‍ക്കിടയില്‍ ഉത്തരം കിട്ടാതെ കുഴങ്ങിനിന്നിട്ടുണ്ട്.
അത്തരം ചില അനുഭവങ്ങള്‍ പറയാം.
ക്ലാസിലെ മിടുക്കന്‍ കുട്ടിയെ പറ്റിയാണ് പറയുന്നത്.
ഹോം വര്‍ക്കുകളൊക്കെ  മറ്റാരുടെയും സഹായമില്ലാതെയാണ് അവന്‍ ചെയ്