Monday, 18 October 2021

ആൻഡമാൻ യാത്ര


Text Formatted

അസ്തമിക്കാത്ത സൂര്യന്റെ
ആളൊഴിഞ്ഞ സെമിത്തേരി

ആളും ആരവവുമില്ല. പാനസല്‍ക്കാരങ്ങളില്ല. മദിരോത്സവങ്ങളില്ല. കടക്കണ്‍നോട്ടങ്ങളില്ല. ഒരു കാലം തെക്കന്‍ കടലിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധികാര സിരാകേന്ദ്രമായിരുന്നു എന്ന് ആരും ഓര്‍ക്കില്ല.

Image Full Width
Image Caption
ആൻഡമാനിലെ പ്രിസ്ബിറ്റേറിയന്‍ പള്ളി / Photos: S.N. Rajeesh
Text Formatted

​​​​​​​ബാക്കിയെന്തൊക്കെപ്പറഞ്ഞാലും ഇന്ത്യയുടെ മുറിവു തന്നെയാണ് ആന്‍ഡമാന്‍. അവിടെ പോര്‍ട്ട് ബ്ലെയറിലെ കല്‍ത്തുറുങ്കുകളിലെ ഏറ്റവും ചെറിയ വിലാപത്തിന്റെ പേരുപോലും ഇന്ത്യ എന്നാണ്.
സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യമെന്ന അഹങ്കാരത്തെ ചോര കൊണ്ടും ജീവന്‍ കൊണ്ടും മായ്ച്ചുകളഞ്ഞ ഒരു രാജ്യത്തിന്റെ നെഞ്ചൂക്ക്. ഏതു കൊടിയ പീഡനത്തെയും സഹനം കൊണ്ടു ചെറുക്കാമെന്ന പ്രാർത്ഥനകളുടെ തഴമ്പുപിടിച്ച ഇരുട്ടറ തകര്‍ത്ത ചെന്തീച്ചോപ്പ്.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന അഹന്തയുടെ കൊടിപ്പടത്തെ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞ ഓര്‍മ കൂടിയാവുന്നു ആന്‍ഡമാന്‍. വെള്ളക്കാരന്റെ പച്ചനീലക്കണ്ണുകളിലെ ആര്‍ത്തിയുടെ സെമിത്തേരി. കടന്നുകയറുന്ന നാടുകളിലെ മണ്ണും പെണ്ണും കാല്‍ക്കീഴിലാക്കുന്ന ദുരയുടെ ശവപ്പറമ്പ്. ആന്‍ഡമാനില്‍ പെട്ട റോസ് ദ്വീപ്, ജീവിതത്തിലൊരിക്കലും കാണാതെ പോകരുത്. അവിടെയൊന്നും കാണാനില്ല. എന്നാല്‍, കാലത്തിന്റെ ഈ സെമിത്തേരിയിലൂടെ ഇന്നു നടക്കുമ്പോള്‍ എല്ലാം കാണാന്‍ കഴിയുന്നുണ്ട്. എന്തും വെട്ടിപ്പിടിക്കാനുള്ള അധികാരമുണ്ടെന്ന വെളുപ്പിന്റെ അഹംഭാവത്തെ. ഒരു നേട്ടവും ശാശ്വതമല്ലെന്ന നീതിപാഠങ്ങളെ. കണ്ണീരിനും നിലവിളികള്‍ക്കും മീതെ കെട്ടിപ്പൊക്കിയ എന്തും ഒരിക്കല്‍ നിലംപൊത്തുമെന്ന ആത്യന്തികസത്യത്തെ. അപരന്റെ സ്വാതന്ത്ര്യത്തിനു മേല്‍ ഇരുമ്പുകൂടു പണിയുന്ന ഏതു കൂടിയ നെഞ്ചളവും എന്നെങ്കിലുമൊരിക്കല്‍ നിലംപരിശാവുമെന്ന യാഥാര്‍ത്ഥ്യത്തെ. 

ross island
ഐലന്‍ഡ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നുള്ള ദൃശ്യം

ഇന്ന്, ചരിത്രത്തിന്റെ ശവപ്പറമ്പായിക്കഴിഞ്ഞ റോസ് ഐലന്‍ഡില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് വര്‍ണാഭമായ കാഴ്ചകളല്ല. പല നിറങ്ങളില്‍ ച