Wednesday, 20 October 2021

സോഷ്യൽ മീഡിയ നിയന്ത്രണം


Text Formatted

മുട്ടിലിഴയുമോ നിവര്‍ന്നുനില്‍ക്കുമോ സോഷ്യല്‍ മീഡിയ?

രാജ്യത്ത് നടപ്പിലായിക്കൊണ്ടിരിക്കുന്ന പുതിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രതിരോധമൂല്യത്തെക്കുറിച്ച് ഒരു നിരീക്ഷണം.

Image Full Width
Image Caption
Photo: Lewis Ogden, flickr
Text Formatted

മൂഹമാധ്യമങ്ങള്‍ക്കുമേലുള്ള കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങളെക്കുറിച്ച് വലിയ ചര്‍ച്ച നടക്കുകയാണല്ലോ. നിയന്ത്രണങ്ങള്‍ സമൂഹമാധ്യമങ്ങളുടെ രാഷ്ട്രീയ പ്രതിരോധമൂല്യത്തെ വലിയ രീതിയില്‍ ബാധിക്കുമെന്ന നിലയിലാണ് വാദങ്ങൾ. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളുടെ യഥാര്‍ത്ഥ രാഷ്ട്രീയ പ്രതിരോധമൂല്യം എത്രത്തോളമാണ്, അതിന്റെ പരിമിതി എന്തൊക്കെയാണ് എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

അസ്തമിച്ച പോരാട്ടവീര്യം

സമകാലിക ചരിത്രത്തില്‍ അധികാരവുമായി സാമാന്യജനത്തിന്റെ ഏറ്റവും ശക്തമായ ബലാബലം അവസാനമായി നടന്നത് 2010ലാരംഭിച്ച അറബ് വസന്ത കാലത്താണ്. ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തില്‍ തുടങ്ങിയ അധികാര സമരം സൈന്‍ എല്‍ അബിദിന്‍ ബെന്‍ അലി (ടൂണീഷ്യ), മുഅമര്‍  ഗദ്ദാഫി (ലിബിയ), ഹുസ്‌നി മുബാറക്ക് (ഈജിപ്ത്), അലി അബ്ദുള്ള സലേ (യമന്‍) എന്നിവരുടെ സമഗ്രാധിപത്യങ്ങളെ വീഴ്ത്തുകയും ഒട്ടനവധി രാജ്യങ്ങളില്‍ ജനപക്ഷ നയങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. 

സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയും ജനകീയതയുമൊക്കെ അറബ്​ വസന്തത്തിനുശേഷം വളര്‍ന്നിട്ടേയുള്ളൂ. പക്ഷേ അതിനോട് താരതമ്യപ്പെടുത്താവുന്ന ഒരു വളര്‍ച്ച അവയുടെ  രാഷ്ട്രീയ പ്രതിരോധ മൂല്യത്തിനുണ്ടായിട്ടില്ല.

അറബ് വസന്തത്തിലെ ജനകീയ മുന്നേറ്റങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്, പ്രത്യേകിച്ച് ട്വിറ്ററും ഫേസ്ബുക്കും. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ട ടൂണിഷ്യയിലൊക്കെ  താരതമ്യേന വലിയ തോതില്‍ ഫേസ്ബുക് ഉപഭോക്താക്കളുണ്ടായിരുന്നു എന്നതാണ് അതിന് ഒരു പ്രധാന കാരണം. മൂന്നാംലോക രാജ്യങ്ങളില്‍ ഇന്നത്തെ പോലെ ഒരു സമൂഹമാധ്യമ "ബൂം' ഒന്നും നടന്നിട്ടില്ലാത്ത കാലത്താണ് ഇതൊക്കെ ഉണ്ടായത് എന്നോര്‍ക്കണം.
സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയും ജനകീയതയുമൊക്കെ അതിനുശേഷം വളര്‍ന്നിട്ടേയുള്ളൂ. പക്ഷേ അതിനോട് താരതമ്യപ്പെടുത്താവുന്ന ഒരു വളര്‍ച്ച അവയുടെ  രാഷ്ട്രീയ പ്രതിരോധ മൂല്യത്തിനുണ്ടായിട്ടില്ല. ‘ബ്ലാക്ക് ലൈവ്‌സ്  മാറ്റര്‍' (Black Lives Matter)  ‘മീറ്റൂ'  (Me T