Tuesday, 19 October 2021

അതിമാനവം - മാനവാനന്തരം


Text Formatted

അനന്തരം മാനവാനന്തരം​

കോവിഡുകാലം മനുഷ്യവർഗത്തിന്റെ അതിജീവനവും ഭാവിയുമായി കെട്ടുപിണഞ്ഞ രണ്ടു സങ്കൽപനങ്ങളെ ചർച്ചക്കെടുക്കുകയാണ്​. ബൗദ്ധിക മണ്ഡലത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന അതിമാനവ- മാനവാനന്തര വാദങ്ങൾ വിശകലനം​ ചെയ്യപ്പെടുന്നു

Image Full Width
Image Caption
Photo: Wikimedia Commons
Text Formatted

പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ മിഷേല്‍ ഫുക്കോ The Order of Things എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ നിരീക്ഷിച്ചു: മനുഷ്യന്‍ എന്നത് ഏറെ പഴക്കമില്ലാത്ത ഒരു കണ്ടുപിടുത്തമാണ്; ഒരു പക്ഷെ, അവന്റെ അവസാനവും അടുക്കാറായിരിക്കുന്നു. 
ഹോമോ സാപ്പിയന്‍ എന്ന ജീവിവര്‍ഗത്തിന്റെ ആവിര്‍ഭാവമല്ല, മറിച്ച് മനുഷ്യന്‍ എന്ന ജൈവപ്രതിഭാസത്തെ ചുറ്റിയുള്ള സങ്കല്‍പ്പനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമത്തെയാണ് ഫൂക്കോയുടെ ഈ പ്രസ്താവം അടയാളപ്പെടുത്തുത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പടിഞ്ഞാറന്‍ മാനവിക സങ്കല്‍പങ്ങളുമായി പൊരുത്തപ്പെടുന്ന രൂപത്തില്‍ മനുഷ്യന്‍ എന്ന സ്വത്വം വിഭാവനം ചെയ്യപ്പെടുന്നത് നിര്‍ണീതമായ ഒരു കാലസന്ധിയില്‍- കൃത്യമായി പറഞ്ഞാല്‍ ബോധോദയാനന്തരമുളള ദശകങ്ങളിലായിരുന്നു. ആ വിഭാവന പ്രകാരം നിലവില്‍ വന്ന മനുഷ്യസങ്കല്‍പനം ഇനിയും ഏറെക്കാലം നിലനില്‍ക്കാന്‍ സാധ്യത തുച്ഛമാണെന്നാണ് പ്രസ്താവനയുടെ രണ്ടാം ഭാഗം അര്‍ത്ഥമാക്കുന്നത്.

മറ്റൊരവസരത്തില്‍ ഫുക്കോ ഇങ്ങനെ നിരീക്ഷിച്ചു: കടപ്പുറത്തെ മണല്‍തിട്ടയില്‍ കോറിയിട്ട ഒരു ചിത്രം മാത്രമാണ് മനുഷ്യന്‍; അടുത്ത തിരമാല വന്ന് മാച്ചുകളയുന്നതുവരെ മാത്രമേ അതിന് നിലനില്‍പ്പുളളൂ. 
കൂടുതല്‍ വ്യക്തമാക്കി പറഞ്ഞാല്‍, മാനവിക ധാരണകള്‍ രൂപപ്പെടുത്തുകയും, സ്ഥാപനവല്‍ക്കരിക്കുകയും ചെയ്ത സ്വകീയതയനും ഇതര ജീവജാലങ്ങളെ അപേക്ഷിച്ച് ഉല്‍കൃഷ്ടനുമായ മനുഷ്യന്‍ എന്ന ജീവസങ്കല്‍പ്പം, ഫുക്കോയുടെ അഭിപ്രായത്തില്‍ അതിന്റെ സ്വാഭാവികമായ അന്ത്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നലെകളുടെ വ്യവഹാരം സൃഷ്ടിച്ച ആ ജീവിയുടെ അനിവാര്യമായ പതനത്തിന് ശേഷം ഉരുത്തിരിയാന്‍ പോകുന്ന ജീവിവര്‍ഗം ഏതെന്ന് നിശ്ചയിക്കുക തന്നെ ശ്രമകരം.

Michel_Foucault
മിഷേല്‍ ഫൂ