Sunday, 28 November 2021

ആത്മകഥ


Text Formatted

എഴുകോണ്‍- 27

മോഹിക്കുന്നവരും മോഹം തന്ന് തിരികെ പോകുന്നവരും

​​​​​​​കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരില്‍ കൂടുതല്‍ പേരും അതില്‍ വിജയിക്കുന്നതാണ് കാണുന്നത്.

Image Full Width
Image Caption
ഡോ. എ.കെ. ജയശ്രീ
Text Formatted

മോഹങ്ങളുടെ തുടര്‍ച്ചയും ഇടര്‍ച്ചയുമാണ് മനുഷ്യജീവിതം.
അതുകൊണ്ടു തന്നെ മോഹഭംഗങ്ങളുടെയും.
ആത്മഹത്യയിലേക്ക് നയിക്കുന്നത് മോഹഭംഗങ്ങളാണ്.
കടുത്ത നിരാശയും നിസ്സഹായതയുമാണ് ആത്മഹത്യക്ക് ശ്രമിക്കുന്നവര്‍ അനുഭവിക്കുന്നത്. തീക്ഷ്ണമായ മനോവേദന അനുഭവിച്ചു കൊണ്ട് അവര്‍ മറ്റുള്ളവരോട് സഹായം അഭ്യർഥിക്കുന്നതിന്റെ സൂചനയായി ഇത് മനസ്സിലാക്കാം. മിക്കപേരും അതിനു മുന്‍പ് കടുത്ത വിഷാദത്തിലൂടെ കടന്നു പോയിട്ടുണ്ടാവും. അത് വീണ്ടും തുടരുന്നും ഉണ്ടാവും. എങ്കിലും അവരോട് സംസാരിക്കുന്നതിന് വലിയ തടസ്സം ഉണ്ടായിട്ടില്ല. എല്ലാവരും എളുപ്പത്തില്‍ മനസ്സ് തുറക്കാറില്ല. ചിലരുടെ അടുത്ത് കുറെ സമയം ചെലവഴിച്ചാല്‍ മാത്രമായിരിക്കും സംസാരിച്ചു തുടങ്ങുന്നത്. വിശ്വസ്തതയുടെ വഴി തുറന്നു കിട്ടിയാല്‍ സ്വതന്ത്രമായി സംസാരിക്കാം. ഈ തുറവി തന്നെ വലിയ ആശ്വാസം നല്‍കും.  
കൂടുതലും സ്ത്രീകളാണ് ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെടുന്നത്. ശ്രമിക്കുന്ന പുരുഷന്മാരില്‍ കൂടുതല്‍ പേരും അതില്‍ വിജയിക്കുന്നതാണ് കാണുന്നത്. നാനൂറോളം പേരുമായി സംസാരിച്ചതില്‍ നിന്നും സ്ത്രീകളെയും പുരുഷന്മാരെയും എങ്ങനെയാണ് സാഹചര്യങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആത്മഹത്യയിലേക്കെത്തിക്കുന്നതെന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. എല്ലാ പ്രായത്തിലും പെട്ടവര്‍ ഇതിനു ശ്രമിക്കുന്നു എങ്കിലും കൂടുതലും ചെറുപ്പക്കാരും ഇടപ്രായത്തിലുമുള്ളവരാണ് ശ്രമിച്ചു കാണുന്നത്. 

വിദ്യാഭ്യാസകാലത്ത് ഉയര്‍ന്ന പ്രതീക്ഷകള്‍ പുലര്‍ത്തുകയും വിവാഹത്തിന് ശേഷം അതൊന്നും സാക്ഷാത്കരിക്കാനാവുന്നില്ലെന്ന തിരിച്ചറിവുണ്ടാവുകയുമാണ് കേരളത്തിലെ സ്ത്രീകളെ പൊതുവേ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

രചന കോളേജില്‍ പഠിക്കുമ്പോള്‍ പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു. വിവാഹത്തിന് ശേഷം അവര്‍ ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം കുടുംബകാര്യങ്ങള്‍ നോക്കി ജീവിക്കുകയായിരുന്നു. മുപ്പതുകളിലേക്കു കടക്കുകയും കുട്ടികള്‍ സ്‌കൂളിലേക്ക് പോയി തുടങ്ങുകയും ചെയ്തപ്പോള്‍