Monday, 18 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം: പന്ത്രണ്ട്:  To, From

മേരി പത്താം ക്ലാസില്‍ പഠിക്കുന്ന സമയം അപ്പന് ഉദ്യോഗക്കയറ്റം ലഭിച്ചു. തപാലാപ്പീസില്‍ വരുന്ന മെയില്‍ വാങ്ങി സൂക്ഷിക്കുന്നതില്‍ നിന്നും കത്തുകള്‍ ക്രമീകരിക്കുന്ന വിഭാഗത്തിലേക്ക് അപ്പന് മാറ്റം കിട്ടി. ക്രിസ്മസ് കാലമായതോടെ തപാലാപ്പീസില്‍ കാര്‍ഡുകളുടേയും കത്തുകളുടേയും കുത്തൊഴുക്കുണ്ടായി. കമ്യൂണിസ്റ്റുകാരനായ മേരിയുടെ അപ്പന്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് എതിരായിരുന്നതിനാല്‍ അയല്‍പ്പക്കങ്ങളിലെ ക്രിസ്മസ് കൂടുകളെ ദൂരെ നിന്നു നോക്കി നിന്നും ആരുമറിയാതെ ചെമ്പരിയാടുകളുടെ ചെറുപ്രതിമകള്‍ സ്ഥാനം മാറ്റിവച്ചും മേരി ക്രിസ്മസ് ആഘോഷിച്ചു. ക്രിസ്മസ് കാര്‍ഡുകളുടെ ആധിക്യത്താല്‍ കത്തുകളുടെ കെട്ട് വീട്ടില്‍ കൊണ്ട് വന്ന് ക്രമീകരിച്ച് ഓഫീസിലേക്ക് തിരികെ കൊണ്ടുപോകുന്നത് അപ്പനൊരു പതിവാക്കി. ക്രിസ്മസ് പരീക്ഷ കഴിഞ്ഞതിനാല്‍ മേരിയും വീട്ടില്‍ വെറുതെ ഇരിക്കുകയായിരുന്നു. അപ്പന്‍ കാര്‍ഡുകള്‍ എപ്പോഴും രണ്ടായി തിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. ആദ്യത്തേത് നാട്ടിലെ വീടുകള്‍ പ്രകാരം ക്രമീകരിച്ചവ രണ്ടാമത്തേത് വിലാസം തെറ്റിയവയോ മരിച്ചു പോയവരുടേയോ വീടുമാറിപ്പോയവരുടേയോ അഡ്രസില്ലാത്ത കത്തുകള്‍. രണ്ടാമത്തെ വിഭാഗത്തെ ഓഫീസിലേക്ക് തിരികെ കൊണ്ട്  പോകാറില്ല. ആ കാര്‍ഡുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് ആരും ചോദിക്കാറില്ല കാരണം അന്നമ്മേച്ചിയമ്മ തണുപ്പത്ത് വെള്ളം ചൂടാക്കുന്നത് ഈയിടെയായി അതുവച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ പ്രത്യേകിച്ച് അപ്പനോ അന്നമ്മേച്ചിക്കോ കുറ്റബോധം തോന്നിയിരുന്നില്ല. ക്രിസ്മസ് കാലം കഴിഞ്ഞതോടെ തിരക്കൊഴിഞ്ഞു. അപ്പന്‍ കാര്‍ഡുകള്‍ വീട്ടില്‍ കൊണ്ടുവരവ് നിര്‍ത്തി. കൃത്യമായ മേല്‍വിലാസമില്ലാത്തതിനാല്‍ മാസങ്ങളായി കെട്ടിക്കിടന്ന കത്തുകള്‍ ആരോരുമറിയാതെ കത്തിച്ചു കളയുവാന്‍ അന്നമ്മേച്ചിയമ്മയെ ഏല്‍പ്പിച്ച ദിവസം മേരി അതിന്റെ പിറകേ കൂടി. അന്നമ്മേച്ചിയമ്മയുടെ കവിളില്‍ രണ്ടുമ്മയും ഇന്നത്തെ നൂല്‍പുട്ട് എന്ത് രസമായിരുന്നു എന്നുള്ള അഭിനന്ദനവും കോഴയായി കൊടുത്ത് ഏതാനും കത്തുകള്‍ മേ