Monday, 18 October 2021

രണ്ട് ചോദ്യങ്ങള്‍


Text Formatted

ക്ലാസ്​മുറി- ഓൺലൈൻ ‘ബ്ലെൻഡഡ്​’ പഠനം ഒരു പുതിയ സാധ്യതയാണ്​

ബ്ലെന്‍ഡഡ് ലേണിങ് ടീച്ചിങില്‍ പതിയെ പതിയെ വെള്ളം ചേര്‍ത്ത് സമ്പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറിയാല്‍, അത്​ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയും വിദ്യാര്‍ഥികളില്‍ വിലയൊരു വിഭാഗത്തെ അരുക്കാക്കുകയും ചെയ്യും.

Image Full Width
Image Caption
പ്രൊഫ. സതീശ് ദേശ്പാണ്‌ഡെ
Text Formatted

എ.എം ഷിനാസ് : ഉന്നതവിദ്യാഭ്യാസ മേഖലയില്‍, സര്‍വകലാശാലകളിലും കോളേജുകളിലും, 60 ശതമാനം മുഖാമുഖപഠനവും (ക്ലാസ്​മുറി) 40 ശതമാനം ഓണ്‍ലൈന്‍ പഠനവും മുന്നോട്ടുവെക്കുന്ന യു.ജി.സി യുടെ പുതിയ "ബ്ലെന്‍ഡഡ് മോഡ് ഓഫ് ടീച്ചിങ് ആന്‍ഡ് ലേണിങ്' കരടു നയരേഖ കണ്ടിരിക്കുമല്ലോ ? ജൂണ്‍ 6 നകം ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ യു.ജി.സിക്ക് സമര്‍പ്പിക്കണം; സ്ഥാപനങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഈ മിശ്രിതസമ്പ്രദായം വിദ്യാര്‍ഥികളുടെ പഠനപാടവം ഉയര്‍ത്തുമെന്നും അറിവാര്‍ജനശേഷി സുഗമമാക്കുമെന്നും സഹപാഠികളോടൊപ്പം പഠിക്കാനും മറ്റുള്ളവരെ പഠിപ്പിക്കാനും പ്രാപ്തരാക്കുമെന്നുമാണ് രേഖ പറയുന്നത്. മിശ്രിതരീതി ഓണ്‍ലൈന്‍ പഠനത്തിന്റെയും ക്ലാസ്​മുറി പഠനത്തിന്റെയും വെറും കൂടിക്കലര്‍ത്തലല്ലെന്നും അത് രണ്ട് രീതികളിലുമുള്ള അര്‍ഥവത്തായ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത സംയോഗമാണെന്നും പഠനത്തിന്റെ ഫലപ്രാപ്തിയിലും പഠിതാക്കളെ കേന്ദ്രീകരിച്ചുള്ള ബോധനപരിസരം സൃഷ്ടിക്കുന്നതിലുമാണ് ബ്ലെന്‍ഡഡ് സമ്പ്രദായം ഊന്നല്‍ നല്‍കുന്നത് എന്നുമാണ് യു.ജി.സിയുടെ പക്ഷം. കൂടാതെ, ഇത് അധ്യേതാക്കള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും ഗുണപ്രദമാണെന്നും അധ്യാപകരെ വെറും ജ്ഞാനദാതാവ് എന്ന പരമ്പരാഗതവേഷത്തില്‍ നിന്ന് പരിശീലകനും മാര്‍ഗദര്‍ശിയുമായി ഉയര്‍ത്തുമെന്നും ബോധനത്തില്‍ അധ്യാപകര്‍ക്ക് നിഷ്‌ക്രിയ പങ്കല്ല, ഗാഢമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും രേഖ അവകാശപ്പെടുന്നു. തുടര്‍ന്ന് രേഖ അത് കുറെക്കൂടെ വ്യക്തമാക്കുന്നു : "പരമ്പരാഗത ക്ലാസ്‌റൂം ബോധനസമ്പ്രദായം അധ്യാപക നിയന്ത്രിതവും മുകളില്‍നിന്ന് താഴോട്ടും ഒരൊറ്റ വടിവില്‍ എല്ലാ വിദ്യാര്‍ഥികളെയും കൊള്ളിക്കുന്നതുമാണ്. ബ്ലെന്‍ഡഡ് രീതി തിരിച്ചാണ്'. പരീക്ഷാ സമ്പ്രദായത്തിലും കാര്യമായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നു. നിരന്തര സമഗ്രമൂല്യനിര്‍ണയം, ഓപ്പണ്‍ ബുക്ക് എക്‌സാം, ഗ്രൂപ്പ് എക്‌സാം, സ്‌പോക്കൺ എക്‌സാം, ഓണ്‍ ഡിമാൻറ്​ എക്‌സാം എന്നിവയാണവ. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഓണ്‍ലൈന്‍ പഠനം