Sunday, 17 October 2021

Art


Text Formatted

ഒളിച്ചുവെക്കേണ്ടതില്ല ശരീരം, ലൈംഗികത, സ്വത്വം: 

​​​​​​​സമകാലിക കേരള കലയിലെ പുത്തൻ സ്​ത്രീ പ്രതിനിധാനങ്ങൾ 

ഗോപ്യമായിരിക്കേണ്ട ഒന്നായി ശരീരത്തെയും ലൈംഗികതയെയും സ്വത്വത്തെയും കണക്കാക്കാത്ത, ശരീരത്തെ ഒരു political tool ആയി കാണുന്ന, കേരള കലാഭൂപടത്തിലെ പുത്തന്‍ സ്ത്രീ പ്രാതിനിധ്യം അടയാളപ്പെടുത്തപ്പെടുന്നു 

Image Full Width
Text Formatted

പ്രീ ഹിസ്റ്റോറിക് കാലത്തുതന്നെ ശരീരം ഒരു വിഷയമായി കലയ്ക്കകത്ത് അടയാളപ്പെട്ടിട്ടുണ്ട്. കലാചരിത്രത്തോളം പഴക്കം തന്നെ ശരീരചിത്രണത്തിനും ഉണ്ട്. ഈ ശരീരാവിഷ്‌കരണം പല കാലങ്ങളില്‍ പലതായി വ്യാഖ്യാനിക്കപ്പെടുന്നതായി കാണാം. നവോത്ഥാനകലയിലെ നഗ്‌നശരീരം ഐഡിയല്‍ ബ്യൂട്ടിയെ വിഷയീകരിച്ചെങ്കില്‍, മോഡേണിസത്തില്‍ അത് ദൈനംദിന ജീവിതത്തിലെ ശരീരങ്ങളെ പ്രതിനിധീകരിച്ചു.

1960നുശേഷം കല മറ്റൊരു വഴിത്തിരിവിലെത്തുകയും ശരീരം എന്നത് ലിംഗഭേദം, വ്യക്തിഗത ഐഡന്റിറ്റി, പ്രാതിനിധ്യം, രാഷ്ട്രീയം ഇവയെ മാറ്റിനിര്‍ത്തിക്കൊണ്ട് ആവിഷ്‌കരിക്കാനോ വ്യാഖ്യാനിക്കാനോ സാധിക്കാത്തവിധം പരുവപ്പെടുകയും ചെയ്തു. അത് സ്വത്വാന്വേഷണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും  വേദനയുടെയും ലൈംഗികതയുടെയും നിര്‍ജീവാവസ്ഥയുടെയും ആവിഷ്‌കാരങ്ങളാവുകയും  ശരീരംതന്നെ മാധ്യമമായി വിവക്ഷിക്കപ്പെടുകയും ചെയ്തു.  ശരീരത്തെക്കുറിച്ചുള്ള സദാചാരധാരണകളെ അത് പുതുക്കിപ്പണിയുന്നുണ്ട്. 

പെയിന്റിംഗ്, ശില്‍പം തുടങ്ങിയ കലാരൂപങ്ങളില്‍ ശരീരത്തെ ആവിഷ്‌കരിക്കുന്നവരുടെ വലിയ നിര തന്നെ  കാണാം. കേരളത്തിലെ കലാകൃത്തുക്കളില്‍ വളരെ പ്രബലമായി നിലനില്‍ക്കുന്ന രണ്ട് ധാരകളില്‍ ഒന്ന് പ്രകൃതി ചിത്രണവും മറ്റൊന്ന് ശരീര വരപ്പുമാണ്. ഇവ രണ്ടും ചേര്‍ന്ന് വരുന്ന സൃഷ്ടികളും കുറവല്ല. ചിത്രത്തിലായാലും ശില്പത്തിലായാലും ഈ വിഷയങ്ങളില്‍ നിരവധി സൃഷ്ടികള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്.  കേരളത്തിന്റെ സ്ഥലപരമായ പ്രത്യേകത ആകാം ഈ പാരസ്പര്യത്തിനു നിദാനം. കേരള മ്യൂറല്‍ ചിത്രങ്ങളില്‍ ഈ പാരസ്പര്യം കൂടുതല്‍ പ്രത്യക്ഷം ആണല്ലോ. രവിവര്‍മ്മ ചിത്രങ്ങളിലും ഈ പ്രകൃതി-ശരീര ചാര്‍ച്ച ദര്‍ശിക്കാനാവും. പരിസരമായോ ബാക്‌ഡ്രോപ് ആയോ പ്രകൃതി ഒരു അവിഭാജ്യഘടകമായി വരുന്നു. 

ശരീരത്തെ കൃതിഘടകമാക്കുന്ന സ്ത്രീ കലാകൃത്തുക്കളുടെ പ്രാതിനിധ്യം എടുത്തുപറയേണ്ടതാണ്. സ്വത്വാന്വേഷണമായോ സ്വാതന്ത്ര്യപ്രഖ്യാപനമായോ രാഷ്ട്രീയനിലപാടായോ വിവക്ഷിക്കപ്പെടുന്ന രചനകളില്‍ ഉടലാവിഷ്‌കാരങ്ങള്‍ക്ക് പ്രാമുഖ്