Thursday, 21 October 2021

കോവിഡ്​ വാർഡിൽനിന്ന്​


Text Formatted

 ഒമ്പത് സ്ത്രീകള്‍ക്കൊപ്പം കോവിഡ് വാര്‍ഡില്‍,
​​​​​​​സ്ത്രീ ആഖ്യാനങ്ങള്‍ക്കൊരാമുഖം

രോഗികളായ ഒമ്പത് സ്ത്രീകള്‍ക്കൊപ്പം ഞാന്‍ താമസിച്ച കോവിഡ് വാര്‍ഡിലേക്കുള്ള അപൂര്‍ണ നോട്ടമാണ് ഈ കുറിപ്പ്.

Image Full Width
Image Caption
സൂസന്‍ വിശ്വനാഥന്‍ / Photo: Facebook
Text Formatted

കാലത്തിന്റെ അപരിചിതത്വവും, അതിജീവനതന്ത്രങ്ങളുടെ സാധ്യതയും ദൈനംദിന ജോലി ഉത്തരവാദിത്തങ്ങളുടെ മാഹാത്മ്യവും അപരിചിതരില്‍ നിന്നു ലഭിക്കുന്ന കരുതലും ആര്‍ദ്രതയും വളരെ ശക്തമാണ്. രോഗികളായ ഒമ്പത് സ്ത്രീകള്‍ക്കൊപ്പം ഞാന്‍ താമസിച്ച കോവിഡ് വാര്‍ഡിലേക്കുള്ള അപൂര്‍ണ നോട്ടമാണ് ഈ കുറിപ്പ്. 2021 മെയ് എട്ടിന് എന്നെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ കോവിഡ് രോഗികള്‍ക്കായുള്ള സ്ത്രീകളുടെ വാര്‍ഡില്‍ 12 ദിവസം ഞാന്‍ ചെലവഴിച്ചിരുന്നു.

ചെറിയൊരു പനിയും തലവേദനയുമായാണ്​ എല്ലാം തുടങ്ങിയത്.
ഒന്നര വര്‍ഷം സാമൂഹ്യ അകലം പാലിക്കലിനും വീട് വൃത്തിയായി സൂക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കും, ഇടയ്ക്കിടെ കൈ കഴുകാൻ ഒരുപാട് സോപ്പ്​ ചെലവഴിച്ചതിനും, ചൂടുവെള്ളം കവിള്‍ കൊണ്ടതിനും ഒക്കെശേഷം, എന്റെ ഇളയ കുട്ടിയെയും എന്നെയും വൈറസ് പിടികൂടി. അത് ഭീകരമായിരുന്നു. ആരെയെങ്കിലും അറിയിക്കാനുള്ള പേടി കൊണ്ട്, ഇതങ്ങ് പോകുമെന്ന് കരുതി ഞങ്ങള്‍ കിടന്നു. പത്തുദിവസത്തിനുശേഷം, ‘നിങ്ങളിതെവിടെയാ’ എന്ന് അന്വേഷിച്ച്​ ഒരു സുഹൃത്ത് വിളിച്ചു. അവള്‍ ഞങ്ങളെ കണ്ടിട്ട് കുറച്ചുകാലമായിരുന്നു. ഞങ്ങള്‍ക്ക് അസുഖമാണെന്ന് അറിഞ്ഞയുടന്‍ ഓക്‌സിജന്‍ അളയ്ക്കാനുള്ള ഉപകരണം സംഘടിപ്പിച്ച് അവള്‍ ഞങ്ങള്‍ക്കു തന്നു.  

ഓക്‌സിജന്‍ ലെവലും പള്‍സും പരിശോധിച്ചു തുടങ്ങി മൂന്നാം ദിവസം, എന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് 75 ശതമാനമായി കുറഞ്ഞെന്ന് മകള്‍ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചുപോകുമെന്ന് തലേദിവസം ഞങ്ങള്‍ വിളിച്ച ഡോക്ടറായ സുഹൃത്ത് പറഞ്ഞിരുന്നതുകൊണ്ട് അവള്‍ മൂത്ത രണ്ട് ചേച്ചിമാരെ വിളിച്ച് വിവരം അറിയിച്ചു, ഉടന്‍ അവരെനിക്ക് ആശുപത്രി കിടക്ക കണ്ടെത്താൻ ശ്രമവും തുടങ്ങി.

എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ കഴിയാത്തത്ര അവശയായിരുന്നു ഞാന്‍. ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചിരുന്നു, പക്ഷേ അത് കാലിയാണെന്നു തോന്നുന്നു, അതുകൊണ്ട് തിരിച്ചുകൊണ്ടുപോയി

ആരെയും വിവരം അറിയിക്കാത്തതിനും കോവിഡ് പരിശോധന നടത്താത്തതിനും ഡോക്ടര്‍ ഗുണദോഷിച്ചത് ഞങ്ങള്‍ ചെവിക്കൊണ്ടിരുന്നില്ല. മോര