Wednesday, 29 March 2023

കഥ


Text Formatted
ആമ്പല്‍പ്പാടത്തെ ചങ്ങാടം - Ambalppadathe Changadam Malayalam Short Story by Shanoj R Chandran
Image Full Width
Image Caption
ചിത്രീകരണം : ദേവപ്രകാശ്
Text Formatted

ഒന്ന്

രീരത്തിന്റെ ചുമട് താങ്ങി നീന്താന്‍ ശേഷിയില്ലാത്തതിനാലാണ് ജോര്‍ജ് കുട്ടി ചങ്ങാടത്തില്‍ അക്കരെ കടക്കാന്‍ തീരുമാനിച്ചത്.
​​​​​​​ക്ലീറ്റസിന്റെ ചങ്ങാടമാണ്. വാഴപ്പിണ്ടിയും കമുകിന്‍ തടിയും പൂവരശിന്‍ പത്തലുമൊക്കെ കൂട്ടി വരിഞ്ഞ് കട്ടിലിന്റെ വീതിയുള്ള ചങ്ങാടം. കടത്തുകാരന്‍ ടോമി പത്തരയ്ക്ക് കടത്ത് പൂട്ടി പോയാല്‍ എടത്വായില്‍ നിന്ന് വരുന്ന ക്ലീറ്റസ് അക്കരെ കടക്കാന്‍ ഉണ്ടാക്കിയ താല്‍ക്കാലിക ചങ്ങാടമാണ്. 10 മണിക്ക് വേണാട്ടുകാടിലേക്ക് പോകുന്ന എ- 52 ബോട്ടിലാണ് എടത്വായിലെ ജോലി കഴിഞ്ഞ് ക്ലീറ്റസ് പുല്ലങ്ങടി വിളക്കുമരം ജെട്ടിയില്‍ വന്നിങ്ങുന്നത്. മറുകരയില്‍ ജെട്ടിയില്ലാഞ്ഞിട്ടല്ല. അക്കരെ ആശ്രമം ജെട്ടിയിലിറങ്ങിയാല്‍ അരമണിക്കൂര്‍ ക്ലീറ്റസിന് വീട്ടിലേക്ക് നടക്കേണ്ടി വരും. ആ ആയാസകരമായ നടത്തം ഒഴിവാക്കാനാണ് ക്ലീറ്റസ് ഇക്കരെ വിളക്കുമരം ജെട്ടിയിലിറങ്ങുന്നത്. വിളക്കുമരം ജെട്ടിക്ക് നേരെ അക്കരയാണ് ക്ലീറ്റസിന്റെ വീട്. ജെട്ടിയിലിറങ്ങി ടോമിയുടെ കടത്തില്‍ വീട്ടു കടവില്‍ തന്നെ ക്ലീറ്റസിന് ഇറങ്ങാം. ബോട്ട് താമസിച്ചു പോയാല്‍ അക്കരയ്ക്കു പോകാന്‍ ക്ലീറ്റസ് ഉണ്ടാക്കിയ താല്‍ക്കാലിക ചങ്ങാടമാണ് അത്.
എ- 52 ബോട്ടില്‍ ക്ലീറ്റസ് ജെട്ടിയില്‍ വന്നിറങ്ങാത്ത ദിവസമായിരുന്നു അത്.

അന്ന ജോര്‍ജ് കുട്ടിക്ക് മെസേജ് അയച്ചു, ""ബോട്ട് വന്നു. ക്ലീറ്റസ് അച്ചായന്‍ ഇല്ല. വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫാണ്.''
ജോര്‍ജ് കുട്ടി: ""അപ്പോള്‍ ഇന്നിനി വരാന്‍ സാധ്യതയുണ്ടോ''
അന്ന:""ഇല്ല. സാധാരണ ഈ ബോട്ട് കിട്ടിയില്ലെങ്കില്‍ വെളുപ്പിനെ അഞ്ചരയുടെ ചമ്പക്കുളം ബോട്ടിലേ വരൂ.''
ജോര്‍ജ് കുട്ടി അപ്പോള്‍ ചോദിച്