Monday, 18 October 2021

ക്ലാസ്റൂം ഓര്‍മകള്‍


Text Formatted

നമ്പീശന്‍ മാഷ് മുമ്പ് എന്നെ പഠിപ്പിച്ചതേ ഇന്ന് എനിക്കും പഠിപ്പിക്കാനുള്ളൂ

മുപ്പത് രൂപയായിരുന്നു ഇംഗ്ലീഷ് ക്ലാസിന്റെ ഫീസ്. ഹിന്ദി ഗ്രാമര്‍ ക്ലാസ് സൗജന്യം. അത് കാലങ്ങളായി അങ്ങനെത്തന്നെയായിരുന്നു. ഇന്നും അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ അതേ മുപ്പതുരൂപ തന്നെയായിരിക്കും അദ്ദേഹത്തിന്റെ ഫീസ്. 

Image Full Width
Image Caption
നമ്പീശന്‍ മാഷ്
Text Formatted

ചില കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ അക്ഷരങ്ങള്‍ മതിയാവാതെ വരും. എന്നാലും കാലയവനികക്കുപിന്നില്‍ മറഞ്ഞുപോയ ചിലരില്‍ ഇന്നും ജീവിക്കേണ്ടവരുണ്ട്. നടന്നുമറഞ്ഞ വഴികളിലെ വെയിലാറുന്നതിനുമുന്‍പ് ആ കുളിരെന്തെന്ന് അറിയിക്കേണ്ടതുണ്ട്. ഓര്‍മയില്‍ കുളിര്‍ നിറച്ച ആ ഗുരുനാഥനെ പറ്റി.
മുന്നിലിരിക്കുന്ന കുഞ്ഞിന്റെ കണ്ണിലെ അന്ധകാരം മാറ്റി അവിടെ വെളിച്ചം നിറക്കുന്നവരാരോ അവരാണ് അധ്യാപകര്‍. തിരിഞ്ഞുനോക്കുമ്പോള്‍ "ഗുരു' എന്ന വാക്കിനോട് ചേര്‍ത്തുവയ്ക്കാന്‍ എനിക്കൊരു പേരേയുള്ളൂ- നമ്പീശന്‍ മാഷ്. മാഷിന്റെ പേരെന്തായിരുന്നു? എന്തായാലും നമ്പീശന്‍ എന്നാവാന്‍ തരമില്ല. പേര് പോലും അപ്രധാനമായി പോകുന്നു ആ വ്യക്തിത്വത്തിനുമുമ്പില്‍.
ഞാന്‍ കാണുമ്പോഴേ അദ്ദേഹത്തിന്റെ മുടി നരച്ചിരിക്കുന്നു. വെളുത്ത ഫുള്‍കൈ ഷര്‍ട്ടും മുണ്ടുമാണ് പതിവുവേഷം. തിളങ്ങുന്ന കട്ടിക്കണ്ണടയുണ്ട് മുഖത്ത്. കൈയ്യിലൊരു സഞ്ചിയും. സുസ്‌മേരവദനന്‍.

പ്രായഭേദമെന്യേ വിവിധ ക്ലാസിലുള്ളവര്‍ അവിടെ ഒരുമിച്ച് പഠിക്കുകയാണ്. ഏകാധ്യാപനമാണ്. ഹിന്ദിയും ഇംഗ്ലീഷുമാണ് മുഖ്യമായി പഠിപ്പിക്കുന്നത്. സര്‍വ്വോപരി ഒരു മുത്തശ്ശന്റെ വാത്സല്യവും സ്‌നേഹവും കൈമുതലായുള്ള ഒരു പാവം അധ്യാപകൻ

ഏഴാം ക്ലാസ് കഴിഞ്ഞ് എട്ടിലേക്കാവുന്ന വേനലവധിക്കാലം. രണ്ടുമാസം യാത്രയും സിനിമയും കളിയുമായി അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കെയാണ്, അപ്രതീക്ഷിതമായി, അച്ഛന്‍ എന്നെ ട്യൂഷന് ചേര്‍ക്കുന്നു എന്നുപറഞ്ഞത്. അതും ഇംഗ്ലീഷ് ഗ്രാമര്‍ ക്ലാസിന്. വല്ലാത്ത മുഷിച്ചിലായി എന്ന് പറയേണ്ടതില്ലല്ലോ. മനസ്സില്ലാമനസ്സോടെ ഞാനും ക്ലാസിനുപോയി തുടങ്ങി. വട്ടംകുളം ഗ്രാമീണ വായനശാലയുടെ കെട്ടിടത്തിലാണ് ക്ലാസ്. വായനശാലയുടെ ഒരു വശത്ത് ഏറെയൊന്നും മികവ് അവകാശപ്പെടാനില്ലാത്ത ഒരു വലിയ മുറി. അവിടെ തലങ്ങും വിലങ്ങുമായി ധാരാളം ബെഞ്ചും ഡെസ്‌ക്കും. അതില്‍ നിറയെ കുട്ടികള്‍ തിങ്ങിഞെരുങ്ങിയിരിക്കുന്നു. അതിനിടയിലേക്കാണ് മുറുമുറുപ്പുകളുമായി ഞാന്‍ എത്