Monday, 18 October 2021

നോവല്‍


Text Formatted
3am
Image Full Width
Image Caption
ചിത്രീകരണം: ശ്രീജിത്ത് പി.എസ്.
Text Formatted

അധ്യായം 12 തുടര്‍ച്ച: To, From

സഹോദരി സഹോദരനെഴുതിയ ഒരു നീല ഇല്ലൻറ്​.

പ്രിയപ്പെട്ട അനിയന്,
സുഖമെന്ന് കരുതുന്നു. പ്രധാനപ്പെട്ട കാര്യം അറിയിക്കുന്നതിനാണ് ഈ കത്ത്. അച്ഛനെ കാണ്മാനില്ല. അന്വേഷണം പലയിടങ്ങളിലായി വ്യാപിക്കുന്നുണ്ടെങ്കിലും നിന്നോട് ഒന്ന് അറിയിക്കാമെന്ന് കരുതി. ചിലപ്പോള്‍ കത്ത് എത്തുമ്പോഴേക്കും അച്ഛന്‍ വീട്ടില്‍ തിരികെയെത്തിയിരിക്കും. പറ്റുമെങ്കില്‍ എവിടെ നിന്നെങ്കിലും ഫോണ്‍ വിളിക്കുമോ? നമ്പര്‍ അറിയുന്നതാണല്ലോ. അവള്‍ക്കും കുട്ടികള്‍ക്കും സുഖമല്ലേ? സുമക്ക് ഈ വട്ടം നല്ല മാര്‍ക്കുണ്ടോ?

വല്ലാത്ത സൂക്ഷ്മതയായിരുന്നു അച്ഛനീയിടെ. ദേഹത്തിലൊരു  ഉറുമ്പു കയറിയാലെന്ന പോലെ പറമ്പിലേക്ക് വഴി തെറ്റി വരുന്ന തെരുവു നായ്ക്കളില്‍ അച്ഛന്‍ അസ്വസ്ഥനായി. കടലുകള്‍, പര്‍വതങ്ങള്‍ , മരുഭൂമികള്‍ താണ്ടിയണയും യുദ്ധത്തെ കണ്ട് ഭയക്കും ഭരണാധികാരികളെ പോലെ അച്ഛനന്ന് വിറപൂണ്ടു. തെങ്ങില്‍ നിന്നും മുറ്റത്തേക്കിറങ്ങിയ അണ്ണാനെ വീക്കിയോടിക്കുന്നതിനിടയില്‍ മുറിഞ്ഞു പോയ വാലിനെ കയ്യിലെടുത്ത് അതില്‍ രക്ത വാഹിനികളെ കണ്ട് തലകറങ്ങി. മുപ്പത്തി മൂന്നു വര്‍ഷം സൂപ്പര്‍വൈസറായി ജോലി ചെയ്ത സമയത്തൊക്കെ കൊണ്ട് നടക്കുമായിരുന്ന ദണ്ഠിലുറപ്പിച്ച നീളന്‍ കത്തി അമ്മിക്കല്ലില്‍ രാകി മിനുക്കി തുടച്ചു വച്ചു. രാത്രികളില്‍ സ്വപ്നം കണ്ട് വലിയ വായിലലറി. പേരമക്കളോട് രാത്രികളിലിവിടെ പൊലീസ് കയറിയിറങ്ങിയതായും അച്ചാച്ചന്‍ വീടിനെ അവരില്‍ നിന്നും ഒളിപ്പിച്ചതായും പറഞ്ഞു കൊടുത്തു. മരണം അടുക്കും സമയം ചിലര്‍ കാണുന്ന സ്വപ്നങ്ങള്‍ പോലെയാണ് അതെല്ലാം എനിക്ക് തോന്നിയത്. മരണത്തിന്റെ മണം അത് നമുക്ക് തിരിച്ചറിയാനാകുന്നതേയുള്ളൂ.

appan