Wednesday, 29 March 2023

നോവല്‍


Text Formatted
katturkadavu-title
Image Full Width
Image Caption
ചിത്രീകരണം: ഇ. മീര
Text Formatted

പതിനൊന്ന്: കരുവന്നൂർ പുഴ

ഴക്കാലം കഴിഞ്ഞ് മലവെള്ളമിറങ്ങി കിഴക്കൻകാറ്റു വീശാൻ തുടങ്ങുമ്പോഴാണ് കാട്ടൂർക്കടവിലെ കാവുകളിൽ വിളക്കും പാട്ടും നടക്കുക. പാതിര പിന്നിടുമ്പോൾ പല ദിക്കുകളിൽ നിന്ന് ചെണ്ടമുട്ടും അലർച്ചകളും ഉയരും. തുള്ളക്കാരുടെ അലർച്ചയാണ്. കോഴിയുടെ കഴുത്തു കടിച്ച് ചോര കുടിക്കുന്ന കോമരങ്ങളുണ്ടായിരുന്നു അന്ന്. പിന്നെ പൈക്കണ്ണിക്കാവിലേക്കുള്ള മുടിയും കാളയും ദാരികനും കാളിയും വീടുകൾ കയറിയിറങ്ങാൻ തുടങ്ങും. അക്കാലത്ത് കുട്ടികൾ രാത്രിയിൽ ഉറക്കം ഞെട്ടിയുണർന്ന് കരയുക പതിവുണ്ട്. കരഞ്ഞ് അവശരായിപ്പോകുന്ന കുട്ടികളെ ശുശ്രൂഷിക്കേണ്ടത് കണ്ടൻകുട്ടിയാശാന്റെ ഉത്തരവാദിത്തമാണ്.

ആലോചിച്ചാൽ അർത്ഥം കിട്ടാത്ത ചില മന്ത്രവാക്കുകളും വിചിത്രമായ ശബ്ദങ്ങളും കൊണ്ടാണ് ആശാൻ കുഞ്ഞുങ്ങളുടെ പേടി മാറ്റിയിരുന്നത്. ഒപ്പം ചില മുഖചേഷ്ടകളും ഉണ്ട്. പാണലിന്റെ ഒരു ഇല അദ്ദേഹം കുഞ്ഞിന്റെ ചെവിയോട് ചേർത്തു പിടിക്കും. ആ സമയം കുഞ്ഞ് അത്ഭുതത്തോടെ കണ്ണുവിടർത്തി ആശാന്റെ മുഖത്തേക്കു നോക്കും.

"പാങ്കുരുന്നേ
പുവാങ്കുരുന്നേ
മാങ്കുരുന്നേ
തേൻകുരുന്നേ
മലർമരുതേ
മണിമരുതേ...'

രാത്രി മുഴുവൻ നിറുത്താതെ കരയുന്ന കുട്ടികളെ അമ്മമാർ നേരംവെളുക്കുമ്പോൾത്തന്നെ തുരുത്തിലേക്ക് കൊണ്ടുവരും. വേവലാതിയോടെ അമ്മ പറയും:
"രാത്രി മുഴുവൻ ഒറ്റ വായക്കൊള്ള നെലോളി ആർന്നു. നെലോളിച്ച് വായു കിട്ടാണ്ട് മിണ്ടാട്ടം മുട്ടി. കയ്യീന്ന് പോയീന്നാ വിചാരിച്ചത്.'
"പേടി തട്ടീട്ടാണ്.'
ആശാൻ പറയും. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ പലവിധ പേടികൾ അവരിൽ വന്ന് കൂടുന്നുണ്ടെന്ന് കണ്ടൻകുട്ടിയാശാൻ പറഞ്ഞു. ഏതു പേടിയാണെന്ന് തിരിച്ചറിയണം. ഊതിക്കഴിഞ്ഞാൽ കുഞ്ഞിന് പൊടിച്ച കൽക്കണ്ടം കൊടുക്കും. കൽക്കണ്ടം നുണഞ്ഞിരുന്ന് കുഞ്ഞ് മെല്ലെ ആശാനെ നോക്കി ചിരിക്കും. പനിയുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ അരച്ചു കൊടുക്കാനുള്ള മരുന്ന് അമ്മയെ ഏൽപ്പിക്കും.

എന്നാൽ ദിമിത്രി കരയുമ്പോൾ അദ്ദേഹം ഊതിയുഴിയാറില്ല. രക്തബന്ധമുള്ളവർക്ക് ഫലിക്കില്ലെന്ന