Monday, 18 October 2021

Epistemology of Science


Text Formatted

ശാസ്ത്രത്തിന്റെ ജ്ഞാനശാസ്​ത്രം

ശാസ്ത്രത്തിന്റെ ചരിത്രം, രീതിശാസ്ത്രം, ദർശനം എന്നിവയുടെ അവലോകനങ്ങളിലൂടെ ശാസ്ത്രത്തിന്റെ ജ്ഞാനശാസ്ത്രത്തെക്കുറിച്ച്​ (The Epistemology of Science) വിശദീകരിക്കുന്നു,  പ്രശ്നങ്ങളെ എടുത്തുകാണിക്കുന്നു

Image Full Width
Text Formatted

ശാസ്ത്രജ്ഞാനത്തിന്റെ വഴികള്‍ ഏതാണ്? 

ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചാണ് പറയേണ്ടത്. കാര്യം പ്രശ്നനിര്‍ഭരമാണ്. ശാസ്ത്രവും രീതിശാസ്ത്രവും ഏകാത്മകഗണങ്ങളല്ലല്ലോ. ഭൗതികശാസ്ത്രങ്ങള്‍, ജീവശാസ്ത്രങ്ങള്‍, സാമൂഹികശാസ്ത്രങ്ങള്‍, മാനവികശാസ്ത്രങ്ങള്‍... ഇവയ്ക്കെല്ലാം വ്യതിരിക്തതകളും വ്യത്യസ്തതകളുമുണ്ട്. അവയെ ഏകോപിപ്പിച്ച് ശാസ്ത്രം എന്നു വിളിച്ചാല്‍ തന്നെയും അതിന് ഏകീകൃതമായ ഒരു രീതിശാസ്ത്രം നിര്‍ദ്ദേശിക്കാന്‍ കഴിയില്ല. ഈ ഗണങ്ങളുടെ ബഹുലസ്വഭാവം നമ്മുടെ ചര്‍ച്ചയെ പ്രശ്നനിര്‍ഭരമാക്കുന്നു.

ശാസ്ത്രത്തിന് ഏകീകൃത രീതിശാസ്ത്രം അന്വേഷിക്കുന്നവര്‍ മുതല്‍ പല രീതിശാസ്ത്രങ്ങളുടെ പ്രയോഗങ്ങളെ കുറിച്ചു പറയുന്നവരും ഏതു രീതിശാസ്ത്രവുമാകാം എന്നു പ്രഖ്യാപിക്കുന്നവരും വരെ... ബഹുസ്വരങ്ങള്‍ നമ്മുടെ ചര്‍ച്ചയില്‍ കടന്നുവരുകയും ചെയ്യും!  നിരവധി രീതിശാസ്ത്രങ്ങളുടെ പ്രയോഗക്കളരിയായാണ് ആധുനികശാസ്ത്രം ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഏകീകൃതവും കൃത്യവുമായ ഒരു രീതിശാസ്ത്രത്തെ ശാസ്ത്രത്തിനു കല്‍പ്പിച്ചു നല്‍കുന്നത് സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഏകദൈവത്തിന്റെയോ പ്രപഞ്ചത്തിന്റെ ഏകസത്തയായ ബ്രഹ്മത്തെയോ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെ ഇതരരൂപങ്ങളില്‍ പ്രയോഗിക്കുന്നതു പോലെയായിരിക്കും.

പ്രപഞ്ചയാഥാര്‍ത്ഥ്യം ഏകമാണെന്ന ധാരണ, അതിനെ കുറിച്ചുള്ള ജ്ഞാനവും അതിലേക്ക് എത്തിച്ചേരാനുള്ള രീതിശാസ്ത്രവും ഏകമാണെന്നു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ജ്ഞാനത്തെ കേവലവും സ്ഥിതവുമായി കാണുന്ന സ്ഥിതിയുമുണ്ട്. ഇവയെ ഇങ്ങനെയൊക്കെയാണോ സമീപിക്കേണ്ടത്? പ്രയോഗത്തിലുള്ള വ്യത്യസ്ത രീതിശാസ്ത്രങ്ങളുടെ വികലനങ്ങളിലൂടെയേ നമുക്ക് കാര്യങ്ങളുടെ ഉള്ളിലേക്കു കടക്കാന്‍ കഴിയൂ.

ആധുനികശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍, ഗ്രീക്കു ചിന്തകരായ പ്ലേറ്റോയുടേയും അരിസ്റ്റോട്ടിലിന്റേയും ജ്ഞാനശാസ്ത്രപരമായ സംഭാവനകള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും മിക്കവാറും ആരംഭിക്കുന്നത്. മറ്റു പുരാതന ശാസ്ത്രസംസ്‌കാരങ്ങളുടെ ഈടുവയ്പുകളെ കാണാതിരിക്കുന്നതും യുറോപ്പിനെ കേന്ദ്രീകരിക്കുന്നതുമായ ഒരു സമീപനമാണിതെന്ന വിമര്‍ശനം ഇതിനെതിരെ സ്വാഭാവികമായും  ഉയരാവുന്നതാണ്.

പ്രാചീനസംസ്‌കാരകേന്ദ്രങ്ങളായി