Wednesday, 20 October 2021

പലായനം


Text Formatted

അഭയാര്‍ഥികളുടെ സ്വയംഭരണാവകാശത്തെക്കുറിച്ച്
ചില വിചാരങ്ങള്‍

2019  ഒടുവില്‍, ലോകമെമ്പാടുമായി  26 ദശലക്ഷം അഭയാര്‍ത്ഥികളുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവരെയെല്ലാം കൃത്യമായി അധിവസിപ്പിക്കുക എന്ന  ഭഗീരഥയത്‌നത്തോട് അധികൃതര്‍ എങ്ങനെ നീതി പുലര്‍ത്തും?

Image Full Width
Image Caption
Photo : UNHCR
Text Formatted

ലായനത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ ശ്രദ്ധയോടെ അടയാളപ്പെടുത്തുന്ന വര്‍ഷമാണ് 2015. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പലായനം അതുവരെയുള്ള കണക്കുക്കൂട്ടല്‍ തെറ്റിക്കുന്നത് ആ കൊല്ലമാണ്. 2015 ഏപ്രിലോടെ രേഖപ്പെടുത്തിയ അഭയാര്‍ഥികളുടെ പലായനം ശീതയുദ്ധത്തിനു ശേഷമുള്ള പലായനചരിത്രത്തില്‍ ഏറ്റവും വലിയതാണ്. മദ്ധ്യധരണ്യാഴി ഭേദിച്ച് ലിബിയയില്‍ നിന്ന് ഇറ്റലിയില്‍ എത്തുന്ന വഴി ഉപേക്ഷിച്ച്, തുര്‍ക്കിയിലൂടെ ഗ്രീക്ക് ദ്വീപായ ലെസ്വോസിലേക്കും മറ്റുമുള്ള മാര്‍ഗം അഭയാര്‍ത്ഥികള്‍ വ്യാപകമായി തെരഞ്ഞെടുക്കാന്‍ ആരംഭിച്ചു. പ്രസ്തുത വര്‍ഷം യൂറോപ്യന്‍ തീരത്ത് എത്തിച്ചേര്‍ന്ന അഭയാര്‍ഥികളുടെ എണ്ണം ഒന്‍പതുലക്ഷത്തിനുമുകളിലായിരുന്നു. സ്ഥാവര-ജംഗമ വസ്തുക്കള്‍ പോലും എടുക്കാനാവാതെ വീടും നാടും വിടുന്നവര്‍ക്ക് സ്വായത്തമാവുന്ന തഴക്കം വാക്കുകളില്‍ ആവാഹിക്കുന്നത് കഠിനമാണ്. 

ആഗോളീകരണത്തെ തുടര്‍ന്നുള്ള വ്യവസ്ഥിതിയുടെ ഭാഗമായ തൊഴില്‍ സാദ്ധ്യതകള്‍ ഒരുവിഭാഗം അഭയാര്‍ത്ഥികളെയെങ്കിലും തേടിയെത്തുന്നുണ്ട്.

എഡ്വേഡ് സെയ്ദിന്റെ നോട്ടത്തില്‍ അനുഭവങ്ങളുടെ വിതാനത്തെ സ്വയം പ്രതിഫലനം ചെയ്യുക എന്ന കര്‍മമാണ് സ്വരാജ്യം ഉപേക്ഷിക്കേണ്ടിവരുന്നവര്‍ക്ക് ലഭിക്കാവുന്ന പ്രധാന നേട്ടം. മനഃപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുന്ന തരത്തില്‍ അഭയാര്‍ത്ഥികള്‍ പൊതുസമൂഹത്തില്‍ പ്രായേണ തെറ്റിധാരണ പരത്താറില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അഭയാര്‍ഥികളുടെ ആശങ്കയും ആകുലതയും പങ്കുവെച്ച് സെയ്ദ് അതിര്‍ത്തികളെ, നിയന്ത്രണങ്ങള്‍ ചെലുത്തുന്ന ജയിലുകളായി നിരീക്ഷിക്കുന്നുണ്ട്. എന്നാലിതിനിടയില്‍ അദ്ദേഹത്തിന്റെ വീക്ഷണം മറ്റുചില ദര്‍ശനങ്ങളില്‍ ഗൗരവകരമായി ഊന്നിനില്‍ക്കുകയും ചെയ്യുന്നു. 12ാം നൂറ്റാണ്ടില്‍ ജീവിച്ച ജര്‍മന്‍ സന്യാസിയായ സെയിന്റ് വിക്ടര്‍ തുറന്ന ആശയപ്രപഞ്ചത്തെയാണ് അദ്ദേഹം അപഗ്രഥിക്കുന്നത്. ആത്മീയതലത്തില്‍ ഭവനരഹിതരായ വ്യക്തികളെയാണ് വിക്ടര്‍ പരിപൂര്‍ണതലത്തില്‍ മനുഷ്യരായി കാണുന്നത്. ഗൃഹനഷ്ടം വന്ന്, രാജ്യഭ്രഷ്ടരായി കഴിയുമ്പോഴാണ് സ്വന്തം രാഷ്ട്രത്തെയും സംസ്‌കാരത്തെയു