Sunday, 17 October 2021

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 12

മുസ്‌ലിം  എന്ന നിലയില്‍ ഒരു ഒസ്സാന്റെ ജീവിതം

നിങ്ങള്‍ ഒരു ഒസ്സാന്‍ കുടുംബത്തില്‍ ജനിച്ച ആളാണെങ്കില്‍, നിങ്ങള്‍ എത്ര സമ്പന്നനും മാന്യനും സല്‍സ്വഭാവിയുമായാലും ശരി, നിങ്ങള്‍ക്ക് ഈ 2021ലും കേരളത്തിലെ ഒരു തങ്ങള്‍ കുടുംബത്തില്‍ നിന്ന് സ്വാഭാവികമായ ഒരു വിവാഹ ബന്ധം സാദ്ധ്യമല്ല

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

ന്റെ സുന്നത്ത് കല്യാണത്തിന്റെ വിശേഷങ്ങള്‍ തങ്കരാജ് അവിശ്വാസത്തോടെയാണ് കേട്ടിരുന്നത്. അവന്റെ സുന്നത്ത് കല്യാണം എന്നാണുണ്ടാവുക എന്ന എന്റെ ചോദ്യത്തിന് അവനും ഉത്തരം ഉണ്ടായിരുന്നില്ല. എനിക്ക് നടത്തിയ കല്യാണം എന്തുകൊണ്ട് തങ്കരാജിന് നടത്തുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഞാന്‍ കുറേ ദിവസം നടന്നു.

മൂത്ത രണ്ട് ഏട്ടന്മാരുടെയും സുന്നത്ത് കല്യാണം എനിക്ക് ഓര്‍മ വെക്കും മുമ്പ് കഴിഞ്ഞതാണ്. ബാക്കി ഞങ്ങള്‍ അഞ്ച് ആണ്‍മക്കളുടെയും സുന്നത്ത് കല്യാണം ഒന്നിച്ച് ഒരു വെള്ളിയാഴ്ചയാണ് നടത്തിയത്. എന്താണ് സുന്നത്ത് കല്യാണം എന്ന് ഏതാണ്ടൊരു കേട്ടറിവ് എനിക്ക് ഉണ്ടായിരുന്നു. മൂത്രമൊഴിക്കുന്ന സുനയുടെ തുമ്പത്തെ ഇളകുന്ന തൊലി മുറിച്ചുമാറ്റുന്ന ഈ കലാപരിപാടി എന്തിനാണെന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല.

എന്റെ നേരെ മൂത്ത ഏട്ടന്‍ ആ സമയം ആയപ്പൊ വീടിന്റെ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല. കരിമ്പാറ കയറി വാഴതോട്ടങ്ങളും തരിശുനിലങ്ങളും പിന്നിട്ട് അവന്‍ ഓടി. ഓടിപ്പോയ അവനെ തിരഞ്ഞ് ആളുകള്‍ പോയി. അടുക്കളയില്‍ നിന്ന് പെരുന്നാളിന് മാത്രം വരുന്ന ഇറച്ചിക്കറിയുടെ മണം വരുന്നുണ്ടായിരുന്നു.
ഉപ്പാന്റെ പഴയ രണ്ട് വെള്ളത്തുണികള്‍ വീട്ടുമുറ്റത്ത് പന്തല്‍ പോലെ വലിച്ച് കെട്ടിയിരുന്നു. അന്ന് വീടിന് മുമ്പിലൂടെ പോയവരൊക്കെ ഞങ്ങളുടെ വീട്ടിലേക്കാണ് നോക്കിയത്. താഴത്തെ വീട്ടില്‍ ശെല്‍വമണിയും കുമരേശനും തമ്മില്‍ പൊരിഞ്ഞ തല്ല് നടന്നു. ടാറിട്ട പാതയ്ക്കപ്പുറം പള്ളിമിനാരത്തിന്റെ ഖുബ്ബയ്ക്കുള്ളില്‍ പ്രാവുകള്‍ കുറുകി. പള്ളിയുടേയും മുകളിലേക്ക് കയറ്റം കയറി പോവുന്ന റബ്ബര്‍ തോട്ടങ്ങള്‍ പുലരി മഞ്ഞിന്റെ വെള്ളപ്പുതപ്പണിഞ്ഞ് നിന്നു.
തല നിറയെ എണ്ണ തേച്ച് തന്ന് വല്യാത്ത എന്നെയും അനിയനെയും കുളിപ്പിച്ചു. ഓടിപ്പോയവനെ ആളുകള്‍ ആഘോഷത്തോടെ തൂക്കിയെടുത്ത് കൊണ്ടുവന്നു. അവന്‍ ഉറക്കെ നിലവിളിച്ചു.

മൂത്രസുനയുടെ തുമ്പ് മാത്രമല്ല നീറിയത്. ആ നീറ