Sunday, 28 November 2021

മുഹമ്മ കേസ് സ്റ്റഡി


Text Formatted

ഗ്രാമ പഞ്ചായത്തുകളും ചില ആര്‍ത്തവ ചിന്തകളും

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനൊരു മാര്‍ഗരേഖ

ഒന്നര വർഷം നീണ്ട അവബോധ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഇന്ന് മുഹമ്മയിലെ സ്ത്രീകള്‍ ബഹുഭൂരിപക്ഷവും സിന്തറ്റിക്​ സാനിറ്ററി പാഡുകള്‍ ഉപേക്ഷിച്ച് കോട്ടണ്‍ തുണി പാഡുകളിലേക്കും ആര്‍ത്തവ കപ്പുകളിലെക്കും മാറിക്കഴിഞ്ഞു- ആര്‍ത്തവ പരിചരണത്തിന്​ മുന്‍തൂക്കം നല്‍കി മുഹമ്മയിൽ നടപ്പാക്കിയ പദ്ധതിയുടെ മാർഗനിർദേശിക എന്ന നിലയിൽ അനുഭവം എഴുതുകയാണ്​ ലേഖിക

Image Full Width
Text Formatted

2020 നവംബര്‍ 7 ന്​ ആലപ്പുഴയിലെ മുഹമ്മ എന്ന ചെറു ഗ്രാമത്തില്‍ നടന്ന ഒരു പ്രഖ്യാപനം, ‘ഇന്ത്യയിലെ ആദ്യ സിന്തെറ്റിക്​ സാനിട്ടറി പാഡ്​ രഹിത ഗ്രാമം’ ഗ്രാമപഞ്ചായത്തുകളുടെ കാര്യനിര്‍വഹണത്തിലും ആര്‍ത്തവ ശുചിത്വ മേഖലയിലും ചരിത്രപരമായ സ്ഥാനം നേടി. ഈ പരിശ്രമത്തിന്റെ മാര്‍ഗനിര്‍ദ്ദേശിക എന്ന നിലയില്‍ എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കട്ടെ.

അധികാര വികേന്ദ്രീകരണം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും അതിനു ശക്തിപകരാന്‍ ജനകീയാസൂത്രണം കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ത്രിതല പഞ്ചായത്തുകളില്‍ കുടുംബശ്രീ പോലെയുള്ള ശക്തമായ സംഘടിത സംവിധാനങ്ങള്‍ നിലവിലുണ്ട്. മാലിന്യ നിര്‍മാര്‍ജനത്തില്‍ ഹരിതകര്‍മ സേനയുടെ ഇടപെടലും നിര്‍ണായകമാണ്. സ്ത്രീ- പുരുഷാനുപാതത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന നമുക്ക് സ്ത്രീകളുടെ ആരോഗ്യം, ശുചിത്വം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി ഈ സംവിധാനങ്ങളെ വേണ്ട വിധം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ന് നാം നേരിടുന്ന ആര്‍ത്തവ മാലിന്യം പോലെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഇവിടെയാണ്‌ മുഹമ്മ പഞ്ചായത്തില്‍ ആര്‍ത്തവ പരിചരണത്തിന്​ മുന്‍തൂക്കം നല്‍കുന്ന ഈ പദ്ധതി ജനശ്രദ്ധ നേടുന്നത്.

മുഹമ്മ എന്ന തണ്ണീര്‍ത്തട ഗ്രാമം

റാംസാര്‍ പ്രദേശമായ വേമ്പനാട് തണ്ണീര്‍തടത്തിന്റെ ഹൃദയ ഭാഗത്തായി കായലിനോട് ചേര്‍ന്ന്​ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പാരിസ്ഥിതിക പ്രത്യേകതകള്‍ നിറഞ്ഞതാണ്. നിരവധി തോടുകളും കുളങ്ങളും കായലും ഒക്കെ ചേര്‍ന്ന് ഒരു ജലകേന്ദ്രീകൃതവ്യവസ്ഥ നിലനില്ക്കുന്ന ഇവിടുത്തെ ജനങ്ങളില്‍ ഏറിയ പങ്കും നിത്യവൃത്തിക്ക്​ വിഭവസമ്പന്നമായ കായലിലെ കക്ക നിക്ഷേപത്തെ ആശ്രയിക്കുന്നു.

lake