Thursday, 21 October 2021

രാജ്യ​ദ്രോഹ നിയമം


Text Formatted

സ്വാതന്ത്ര്യം ഒരു രാജ്യമല്ല,

അപ്പോള്‍  രാജ്യദ്രോഹം എന്തായിരിക്കും?

കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിൽ ചുമത്തിയ 405 രാജ്യദ്രോഹക്കുറ്റങ്ങളിൽ 149 കേസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിനും 144 കേസുകൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയെ വിമർശിച്ചതിനുമാണ്.

Image Full Width
Text Formatted

രാജ്യദ്രോഹക്കുറ്റം  വാസ്തവത്തിൽ സുപ്രീം കോടതിയെ വരെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു എന്നതാണ് അവസ്ഥ. അതുകൊണ്ടുകൂടിയാണ് ആന്ധ്രയിൽ രണ്ടു ടെലിവിഷൻ ചാനലുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം (Section  124 A , Indian  Penal  Code) ചുമത്തിയ  സംഭവത്തിലെ തുടർനടപടി അടിയന്തരമായി നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. ഒപ്പം, രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെക്കുറിച്ച്​ കൂടുതൽ പരിശോധിക്കുകയും കർക്കശ മാനദണ്ഡങ്ങൾ ഉണ്ടാക്കുകയും വേണമെന്ന നിലപാടും കോടതി എടുത്തിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇന്നോളം നേരിട്ടതിൽ വെച്ച് കടുത്ത ആക്രമണം നേരിടുന്ന ഒരു ഘട്ടത്തിലാണ് ചെറുതെങ്കിലും ഇത്തരത്തിലൊരു നീക്കം കോടതിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. എന്താണ് രാജ്യദ്രോഹം എന്നതിന് ഭരിക്കുന്നവർക്ക് ഇഷ്ടമില്ലാത്ത എന്തും രാജ്യദ്രോഹമാകാം എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ആന്ധ്രാപ്രദേശിലെ ഭരണകക്ഷി വിമത എം.പിയുടെ പ്രസ്താവന നൽകിയതാണ് രണ്ടു ചാനലുകളെ രാജ്യദ്രോഹത്തിന്റെ കുരുക്കിൽ ചാടിച്ചത്. 

അസംബന്ധം എന്നാണ് നമുക്ക് ആദ്യം തോന്നുകയെങ്കിലും ഇത് വളരെ കൃത്യമായൊരു ഘടന  ആസൂത്രിതമായി നടപ്പാക്കുന്ന ഭരണകൂട ഭീകരതയാണ്. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ ( UAPA- Unlawful Activities (Prevention) Act, 1967) തുടങ്ങിയവയെല്ലാം സ്വാഭാവികമായി ചുമത്തപ്പെടുന്ന തരത്തിലേക്ക്  നിയമസംവിധാനം എത്തിയിരിക്കുന്നു. യു.എ.പി.എയിലെ വകുപ്പുകളനുസരിച്ച് കുറ്റം  ചുമത്തപ്പെട്ടാൽ പിന്നെ ആ നിയമത്തിലെ 43 D (5) അനുസരിച്ച് ജാമ്യം പോലും ലഭിക്കില്ല. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ട് എന്ന് യു.എ.പി.എ വകുപ്പുകൾ ചുമത്തുന്നതോടെത്തന്നെ കോടതി കരുതുന്നു. അതുകൊണ്ടുതന്നെ സാമാന്യമായ ജനാധിപത്യ പ്രതിഷേധങ്ങളെയും ആശയപരമായ വിയോജിപ്പുകളേയും വരെ അടിച്ചമർത്തുന്നതിന് കേന്ദ്ര സർക്കാർ ഇപ്പോൾ രാജ്യദ്രോഹക്കുറ്റവും യു.എ.പി.എയുമാണ്​ ഉപയോഗിക്കുന്നത്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ