Thursday, 21 October 2021

താനോട്ട് യാത്ര


Text Formatted

ആദ്യത്തെ ഇന്ത്യയുടെ 
അവസാനത്തെ ഗ്രാമം

മന്ദിറിലെത്തുന്ന സന്ദര്‍ശകരുടെ താല്‍പര്യം താനോട്ട് മാത ദേവിയില്‍ മാത്രമല്ല. ഇന്ത്യന്‍ മണ്ണില്‍ പതിച്ചിട്ടും പൊട്ടാതെ ബാക്കിയായ പാക് ബോംബ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത് കാണല്‍ കൂടിയാണ്.

Image Full Width
Image Caption
ജയ്‌സല്‍മേര്‍ കോട്ടയില്‍ നിന്നുള്ള നഗരക്കാഴ്​ച
Text Formatted

തേ, ഗ്രാമങ്ങളെ എന്നും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കു മാറ്റിനിര്‍ത്താന്‍ വരേണ്യ ഇന്ത്യ കണ്ടെത്തിയ ഏറ്റവും ശക്തിയുള്ള സൂത്രവാക്യമായിരുന്നു അത്: ഗ്രാമങ്ങള്‍ നന്മകളാല്‍ സമൃദ്ധം. 

നന്മ കരകവിഞ്ഞൊഴുകുന്ന മനസുകള്‍, ഒരിക്കലും ഒരു വാക്കുപോലും അധികം ചോദിക്കാത്ത സ്വാശ്രയത്വം, ഒരു കവിളത്ത് അടിച്ചാല്‍ മറുകവിളും കാണിച്ചുകൊടുക്കുന്ന വിധേയത്വം. അങ്ങനെ സ്വതന്ത്ര ഇന്ത്യ ജിവിതോന്മാദ സൂചികകളില്‍ നിന്നും കൂടുതല്‍ വിളമ്പൂ എന്ന ആര്‍ത്തിയുടെ അളവുപാത്രത്തില്‍ നിന്നും മാറ്റിനിര്‍ത്തിയ ആയിരക്കണക്കിന് ഗ്രാമങ്ങളുണ്ട്; "ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്, അങ്ങോട്ടു നോക്കൂ, അവരുടെ സങ്കടം'  എന്നൊരു വൃദ്ധവിലാപത്തെ പ്രതിമകളായും രാജവീഥികളായും മാത്രം കാഴ്ചമാറ്റം നടത്തിയ ഇസ്തിരിയിട്ട ജനാധിപത്യത്തിന്റെ നോക്കുകുത്തികളായി.

ഏതെങ്കിലുമൊരു ഗ്രാമത്തിലേക്കു പോകാനാണെങ്കില്‍, വ്യാജവാഴ്ത്തുകളില്‍ മോടി പിടിപ്പിച്ചവയും ധാരാളം. ഹൈ ടെക് ഗ്രാമങ്ങളും ദേവഭാഷ പറയുന്നവയും അടക്കം. എന്നാല്‍, അവകാശങ്ങളുടെ അരികുകളിലേക്കു മാറ്റിനിര്‍ത്തിയ ഒരു ഗ്രാമത്തിലേക്കാണെങ്കില്‍, ഇന്ത്യയുടെ പടിഞ്ഞാറേ ഭാഗത്തെ ഏറ്റവും അവസാനത്തെ ഗ്രാമത്തിലേക്കു പോകണം. താനോട്ട് ഗ്രാമത്തിലേക്ക്. അതിനും പടിഞ്ഞാറ് പാക്കിസ്ഥാന്‍.

tanot
അതിർത്തിക്കടുത്ത്​ ഒട്ടകത്തിന്​ പുല്ലുചെത്താൻ പോകുന്ന ബസ്രു രാം മേഘ്വാൾ

ഒരുപക്ഷെ, ഒരു പാര്‍ട്ടിക്കും വോട്ട് ബാങ്കല്ലാത്ത ഏക ഗ്രാമമായിരിക്കും താനോട്ട്. ആകെയുള്ള വോട്ടര്‍മാര്‍ അഞ്ഞൂറില്‍ത്താഴെ മാത്രം. അതുകൊണ്ടുതന്നെ, ഒരു ചിഹ്നത്തിലേക്കും അവരുടെ മനസുകളെ മാടിവിളിക്കാനും പ്രലോഭിപ്പിക്കാനും അധികം കോളാമ്പികളൊന്നും തൊള്ള തുറക്കില്ല. ഫ്‌ളക്‌സും